Top

വീടു പൂട്ടി പോകുമ്പോള്‍ ഇനി ടെന്‍ഷന്‍ വേണ്ട; ഓംന കാമറ നിരീക്ഷണത്തിനുണ്ടാകും

വീടു പൂട്ടി പോകുമ്പോള്‍ ഇനി ടെന്‍ഷന്‍ വേണ്ട;  ഓംന കാമറ നിരീക്ഷണത്തിനുണ്ടാകും
വീടോ മുറിയോ വിട്ടു ദൂരെ പോകുമ്പോള്‍ ഇനി ടെന്‍ഷന്‍ വേണ്ടേ വേണ്ട. വീട്ടില്‍ നിന്നും ദൂരെയായിരിക്കുമ്പോള്‍ കയ്യിലുള്ള ഐഫോണ്‍, ഐപാഡ്, ആപ്പിള്‍ വാച്ച് എന്നിവയില്‍ നിന്നൊക്കെ വീട്ടുപരിസരത്തു നടക്കുന്ന ചലനങ്ങള്‍ നിരീക്ഷിക്കാന്‍ പുതിയ കാമറയെത്തി. ഹോം കിറ്റ് ഇന്റഗ്രേഷന്‍ ഉള്ള ആദ്യത്തെ സ്മാര്‍ട്ട് ഹോം സെക്യൂരിറ്റി ക്യാമറ പുറത്തിറക്കുമെന്ന് ഡിലിങ്ക് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഏറ്റവും പുതിയ വാര്‍ത്ത, ആപ്പിള്‍ സ്‌റ്റോറില്‍ സുരക്ഷാശ്രേണിയിലെ ഈ ഏറ്റവും പുതിയ അതിഥി എത്തിച്ചേര്‍ന്നിരിക്കുന്നു. ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് അടുത്ത ആഴ്ച മുതലായിരിക്കും ഡെലിവറി ചെയ്തു തുടങ്ങുക.

മികച്ച രാത്രിക്കാഴ്ചയും ടുവേ ഓഡിയോയുമുള്ള ഈ വൈഡ് ആംഗിള്‍ ഓംന 180 Cam HD യ്ക്ക് സുന്ദരമായ സിലിണ്ട്രിക്കല്‍ ബോഡിയാണ് ഉള്ളത്. വേഗത വളരെ കൂടുതല്‍ ആണെന്നു കമ്പനി അവകാശപ്പെടുന്നു. ലോക്ക്‌സ്‌ക്രീന്‍ നോട്ടിഫിക്കേഷന്‍ ലഭ്യമാണ്.

IOS 10ലെ ഏറ്റവും പുതിയ ഹോംകിറ്റ് ഫീച്ചറുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാമറയില്‍ നിന്നും ഹോം ആപ്പില്‍ എപ്പോഴും ലൈവ് വീഡിയോ ഫീഡ് കാണിച്ചു കൊണ്ടിരിക്കും. എന്തെങ്കിലും പ്രത്യേകിച്ച് അസാധാരണമായ വല്ല നീക്കങ്ങളും കാണുകയാണെങ്കില്‍ ഐഫോണിലേയ്ക്ക് നോട്ടിഫിക്കേഷന്‍ വരികയും ചെയ്യും. ഒപ്പം അതിന്റെ വീഡിയോയും അയച്ചു തരും.

ലോകത്തിലെ ഏറ്റവും വലിയ ടെക്‌നോളജി ട്രേഡ്‌ഷോ ആയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ (CES)ലാണ് ഈ ഓംന 180 ക്യാം ആദ്യമായി പ്രഖ്യാപിക്കപ്പെട്ടത്. ഇതിന്റെ സവിശേഷമായ ഇന്റഗ്രേറ്റഡ് ഹോംകിറ്റ് വീഡിയോ സപ്പോര്‍ട്ട് വിപണിയിലെ മറ്റെല്ലാ ക്യാമറകളെയുംപിന്‍തള്ളാന്‍ പോന്നതാണ്. ഹോം ആപ്പിലൂടെ നിയന്ത്രിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന മേന്മ. എന്നാല്‍ D-Link's free Omna app ഉപയോഗിക്കണമെങ്കില്‍ ചില അഡ്വാന്‍സ്ഡ് ഫീച്ചറുകള്‍ ആവശ്യമാണ്.180 ഡിഗ്രീയിലുള്ള കാഴ്ചയാണ് ഈ കാമറ നല്‍കുന്നത്. സാധാരണ സുരക്ഷാക്യാമറകളില്‍ നിന്നും വിഭിന്നമായി ഒരു മുറിയുടെ ഒരു മൂലയില്‍ വച്ചിരുന്നാല്‍ പോലും ആ മുറിയില്‍ നടക്കുന്ന മുഴുവന്‍ സംഭവങ്ങളും അതില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. മുറിയിലുള്ള ഏതെങ്കിലും വസ്തു അനങ്ങിയാല്‍ ഓട്ടോമാറ്റിക്കായി വീഡിയോ റെക്കോഡ് ചെയ്യപ്പെടും.

ഓട്ടോമേഷന്‍ ഉപയോഗിച്ച് കാമറയുമായി ബന്ധിപ്പിച്ചിരിക്കുന്ന മറ്റു ഹോംകിറ്റ് ആക്‌സസറികളെയും പ്രവര്‍ത്തിപ്പിക്കാനും നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കും. ഉദാഹരണത്തിനു ഇരുട്ടുള്ള സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന കാമറ ആണെന്നിരിക്കട്ടെ. മുറിയില്‍ വല്ല അനക്കവും ഉണ്ടായാല്‍ ആപ്പ് വഴി അവിടെയുള്ള വൈദ്യുതലൈറ്റുകള്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ ഇതുകൊണ്ട് സാധിക്കും.

ചുറ്റുമുള്ള സ്ഥലം ഇരുട്ടില്‍ ആണെങ്കില്‍ കാമറ ഇന്‍ഫ്രാറെഡ് LEDകള്‍ ഉപയോഗിച്ച് 5 മീറ്റര്‍ വരെ ദൂരത്തിലുള്ള കാഴ്ചകള്‍ റെക്കോഡ് ചെയ്യും.

ബില്‍റ്റ് ഇന്‍ മൈക്രോഫോണ്‍, സ്പീക്കര്‍ എന്നിവ അടങ്ങുന്ന ടുവേ ഓഡിയോ ആണ് ഇതിനുള്ളത്. വീട്ടില്‍ വല്ലവരും വരികയും നിങ്ങള്‍ ദൂരെയും ആണെന്നിരിക്കട്ടെ. വീഡിയോ കോളില്‍ ചെയ്യുന്നത് പോലെ നിങ്ങള്‍ക്ക് അവരുമായി ഇതിലൂടെ സംസാരിക്കാം. റെക്കോഡ് ചെയ്ത വീഡിയോ ക്ലിപ്പുകള്‍ ശേഖരിച്ചു വയ്ക്കാനായി മൈക്രോ എസ് ഡി കാര്‍ഡ് സ്ലോട്ടും ഇതിനുണ്ട്. 128GB വരെ ഇതിനു കപ്പാസിറ്റിയുണ്ട്.

ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്‌റ്റോറില്‍ ഇപ്പോള്‍ ഇത് ലഭ്യമാണ് .199 ഡോളര്‍ അതായത് 13308.12 ഇന്ത്യന്‍ രൂപ ആണ് വില. ഈ മാസം അവസാനത്തോടെ ആപ്പിള്‍ റീട്ടയില്‍ സ്‌റ്റോറുകളില്‍ ഇത് ലഭ്യമാവും എന്ന് പ്രതീക്ഷിക്കുന്നു.

Next Story

Related Stories