TopTop
Begin typing your search above and press return to search.

തുമ്പീ തുമ്പീ വാ വാ... മലയാള സിനിമയിലെ ഓണത്തുമ്പി പാട്ടുകള്‍

തുമ്പീ തുമ്പീ വാ വാ... മലയാള സിനിമയിലെ ഓണത്തുമ്പി പാട്ടുകള്‍

ഒരു പുതിയ തുടക്കത്തേയും പ്രതീക്ഷകളേയും സന്തോഷത്തേയും എല്ലാത്തിനുമുപരിയായി തിരികെ വീട്ടിലെത്തുന്നതിനേയുമൊക്കെ കുറിക്കുന്ന തങ്ങളുടെ ഏറ്റവും വലിയ ആഘോഷത്തെ ഒരു പ്രാണിയുമായി, തുമ്പിയുമായി, ഇത്ര പ്രാധാന്യത്തോടെ ബന്ധിപ്പിക്കുന്ന മറ്റൊരു പ്രാദേശിക സമൂഹത്തേയും ഞാനിതുവരെ കണ്ടിട്ടില്ല. നമ്മുടെ ഓണാഘോഷങ്ങളില്‍ ഈ കൊച്ച് ഓണത്തുമ്പി അത്രത്തോളം പതിഞ്ഞു പോയതുകൊണ്ട് സ്വാഭാവികമായും അതിന്‍റെ പ്രതിഫലനം മലയാള സിനിമകളിലും കാണാം.

സ്വാതന്ത്ര്യം, സന്തോഷം, ആഘോഷം, ബാല്യത്തിന്‍റെ നിഷ്ക്കളങ്കത ഇവയില്‍ ഏതെങ്കിലും ഒന്നുമായിട്ടെങ്കിലും ഇഴ ചേര്‍ന്ന് നില്‍ക്കുന്നവയാണ് പഴയ മലയാള സിനിമകളിലെ മിക്ക പാട്ടുകളും. അവയില്‍ പലതും ഓണവുമായി ബന്ധപ്പെട്ടവയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇതാ കഴിഞ്ഞകാല സിനിമകളില്‍ തുമ്പി / ഓണത്തുമ്പിയുമായി ബന്ധപ്പെട്ട പാട്ടുകളുടെ ഒരു സമാഹാരം.

കൂടപ്പിറപ്പ് (1956)
ഗാനരചന: വയലാര്‍, സംഗീതം: കെ. രാഘവന്‍, ആലാപനം: ശാന്ത പി നായര്‍

ഈ ഗായികയുടെ ഉല്‍സാഹഭരിതമായ ശബ്ദത്തിലുള്ള "തുമ്പീ തുമ്പീ വാ വാ" എന്ന പാട്ടില്ലാതെ ഓണപ്പാട്ടുകള്‍ ഒരിക്കലും പൂര്‍ണ്ണമാകില്ല. കൂടപ്പിറപ്പ് എന്ന ചിത്രത്തിനു വേണ്ടി വയലാര്‍ എഴുതിയ ഗാനമാണിത്. പ്രേംനസീറിന്‍റെ സഹോദരന്‍ പ്രേംനവാസിന്‍റെ ആദ്യ ചിത്രവും സിനിമാ ഗാന രചയിതാവെന്ന നിലയ്ക്കുള്ള വയലാറിന്‍റെ അരങ്ങേറ്റവും ആയിരുന്നു കൂടപ്പിറപ്പ്. 80-കളിലെ ദൂരദര്‍ശന്‍റെ 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' പരിപാടിക്കായി ഡി‌ഡി സ്റ്റുഡിയോയില്‍ ശാന്ത പി നായര്‍ ഈ ഗാനം ലൈവ് ആയി പാടുന്നത് എനിക്കിപ്പോഴും നല്ല ഓര്‍മയുണ്ട്. ഓണത്തിന്‍റെ തനതായ അടയാളങ്ങളിലൊന്നായ തുമ്പിയെ കുറിച്ചുള്ള "തുമ്പീ തുമ്പീ വാ വാ" എന്ന പാട്ട് എപ്പോഴും പാറിപ്പറന്നു നടക്കുന്ന തുമ്പിയോടുള്ള ഒരു കുട്ടിയുടെ ഹൃദയസ്പര്‍ശിയായ സംസാരമാണ്. സഞ്ചാരത്തിനിടയില്‍ ദൂരെ പട്ടണത്തിലുള്ള തന്‍റെ അച്ഛനെ എങ്ങാനും കണ്ടോ എന്നാണ് ചോദ്യം.

അപരാധി (1977)
വരികള്‍: പി ഭാസ്കരന്‍, സംഗീതം: സലില്‍ ചൌധരി, ഗായകര്‍: സുജാത, അമ്പിളി & കോറസ്

കുട്ടിക്കാലത്തിന്‍റെ, പ്രത്യേകിച്ചു ഓണക്കാലത്തെ ആഘോഷത്തിലും ഊഞ്ഞാലാട്ടത്തിലും പാട്ടിലും നൃത്തത്തിലുമൊക്കെ അവരൊടൊപ്പം ചേരാന്‍ തുമ്പിയെ ക്ഷണിക്കുകയാണ് ഈ പാട്ടില്‍.

സമയമായില്ല പോലും (1978)
ഗാനരചന: ഒ എന്‍ വി, സംഗീതം: സലില്‍ ചൌധരി, ഗായിക: പി സുശീല

ഇതും തുമ്പിക്കുള്ള ക്ഷണമാണ്; ഓ‌എന്‍‌വിയുടെ വരികള്‍ക്ക് സലില്‍ദാ സംഗീത സംവിധാനം ചെയ്തിരിക്കുന്നു. രണ്ടു മഹാന്മാരായ കവികളുടെ ഒരേ വിഷയത്തിലെ സുന്ദര രചനകള്‍ ചിട്ടപ്പെടുത്താന്‍ സലില്‍ ചൌധരിക്ക് ഭാഗ്യമുണ്ടായി; അതും ഒരു വര്‍ഷമെന്ന ചെറിയ കാലയളവിനകത്ത്. ബംഗാളിയില്‍ അദ്ദേഹം ഈണമിട്ട് അന്തര ചൌധരി പാടിയ ബുള്‍ബുള്‍ പാഖി മോയ്ന തിയെ എന്ന കുട്ടികളുടെ പാട്ടിന്‍റെ രീതിയിലാണ് ഈ ഗാനവും.

ഓണത്തുമ്പിക്കൊരൂഞ്ഞാല്‍ (1985)
രചന: പൂവച്ചല്‍ ഖാദര്‍, സംഗീതം: എ ടി ഉമ്മര്‍, ഗായകന്‍: കെ ജെ യേശുദാസ്

തന്‍റെ കുഞ്ഞുമോളുമൊത്ത് കഴിഞ്ഞ സന്തോഷകരമായ ദിവസങ്ങളെ കുറിച്ചുള്ള ഒരച്ഛന്റെ സ്മരണകളാണ് ദു:ഖഭാവം കലര്‍ന്ന ഈ പാട്ടില്‍. നമ്മള്‍ നേരത്തെ പറഞ്ഞ അന്തരീക്ഷം തന്നെയാണ് ഇതിലും, കുട്ടിക്കാലത്തെ ഓര്‍മകള്‍. മുതിര്‍ന്നയാളുടെ കാഴ്ചപ്പാടില്‍ നിന്നാണെന്നു മാത്രം.

ഓളങ്ങള്‍ (1982)
വരികള്‍: ഒ എന്‍ വി, സംഗീതം: സലില്‍ ചൌധരി, ഗായിക: എസ് ജാനകി

തുമ്പിയുമായി മലയാളികള്‍ക്കുള്ള ബന്ധം ശരിക്കും മനസിലാക്കിയാണ് മനോഹരമായ ഈണത്തില്‍ നമുക്കീ പാട്ട് ഇളയരാജ തന്നത്. പെട്ടന്നുതന്നെ മനസില്‍ പതിയുന്ന താളത്തില്‍ 'ഇശൈ ജ്ഞാനി'യുടെ മാന്ത്രിക സ്പര്‍ശമുള്ള ഗാനം. രണ്ടു ദശകങ്ങള്‍ക്കു ശേഷം പാ എന്ന സിനിമയ്ക്കായി ഇതേ ട്യൂണ്‍ അദ്ദേഹം വീണ്ടും സൃഷ്ടിക്കുകയുണ്ടായി; അതും ഒരേ സിനിമയില്‍ ഒന്നല്ല നാലു വേര്‍ഷനുകള്‍! അതൊരു ധൈര്യം തന്നെയാണെന്ന് ഞാന്‍ പറയും.

കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ (1988)
ഗാനരചന: ബിച്ചു തിരുമല, സംഗീത സംവിധാനം: ഔസേപ്പച്ചന്‍, ആലാപനം: കെ എസ് ചിത്ര

വളരുന്ന പ്രായത്തിലെ എന്‍റെ പ്രിയപ്പെട്ട സിനിമയായിരുന്ന കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളെ പറ്റി വിശദമായി നേരത്തേ എഴുതിയിട്ടുള്ളതാണ്. കണ്ണാംതുമ്പീ പോരാമോ എന്ന ടൈറ്റില്‍ ഗാനം സഹോദരിമാരായ രണ്ടു കുട്ടികള്‍ അവരുടെ ചിരികളികളിലേയ്ക്കും കുട്ടിക്കാല സന്തോഷങ്ങളിലേയ്ക്കും തുമ്പിയെ വിളിക്കുന്നതാണ്. എന്നും ഓര്‍മകളില്‍ മായാതെ നില്‍ക്കുന്ന പാട്ടാണിത്.

ഓണാശംസകള്‍

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories