ന്യൂസ് അപ്ഡേറ്റ്സ്

ലണ്ടനില്‍ കഠാര ആക്രമണം; ഒരു മരണം, ആറുപേര്‍ക്ക് പരിക്ക്

അഴിമുഖം പ്രതിനിധി

ലണ്ടനിലെ റസ്സല്‍ സ്‌ക്വയറില്‍ ബ്രിട്ടീഷ് മ്യൂസിയത്തിനു സമീപത്തായി അജ്ഞാതന്‍ കഠാര ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും ആറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. കൊലയാളിയാണെന്നു കരുതുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്നലെ ഉണ്ടായ സംഭവം ഭീകരാക്രമണത്തിന്റെ ഭാഗമായി നടന്നതാണോ എന്ന് സ്ഥിരീകരണമില്ലെങ്കിലും അതിനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. പരിക്കേറ്റവരുടെ ആരോഗ്യനിലയെക്കുറിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍