TopTop
Begin typing your search above and press return to search.

പട്ടിയിറച്ചി കഴിക്കുന്നവര്‍ക്കെതിരായ ഒറ്റയാള്‍ പോരാട്ടം

പട്ടിയിറച്ചി കഴിക്കുന്നവര്‍ക്കെതിരായ ഒറ്റയാള്‍ പോരാട്ടം

ഗുയാന്‍ക്‌സി ഴുവാങ്ങിന്റെ സ്വതന്ത്രമേഖലയായ യുളിനില്‍ നടക്കുന്ന വാര്‍ഷിക പട്ടിയിറച്ചി മേളയില്‍ യാംഗ് ക്‌സിയായുന്‍ എന്ന മൃഗസ്‌നേഹി വന്നതോടെ വില്‍പ്പനക്കാരുടെ ഇടയില്‍ ആവേശം കൊടിയേറി തുടങ്ങി. മേളയില്‍ ഈ 65-കാരിയെ കണ്ടതോടെ നായ വില്പ്പനക്കാരെല്ലാം തങ്ങളുടെ നായകകളെ അവര്‍ക്ക് വില്‍ക്കാന്‍ തിരക്കുകൂട്ടുകയാണ്.

ടിയാന്‍ജില്‍ ഒരു മൃഗസംരക്ഷണ കേന്ദ്രം നടത്തുന്ന മുന്‍ അധ്യാപികയായ യാംഗ് കഴിഞ്ഞ തവണ ഇതേ മേളയില്‍ 360 നായ്ക്കളെയും നിരവധി പൂച്ചകളെയും ഇറച്ചിവെട്ടുകാരില്‍ നിന്നും രക്ഷിക്കാനായി ഏകദേശം ഒന്നരലക്ഷം യുവാന്‍ അതായത് 24,000 ഡോളര്‍ ആണ് ചെലവിട്ടത്. അതിനുശേഷം ആണ് പലരും തങ്ങളുടെ മൃഗങ്ങളെ വില്‍ക്കാനായി ഇവരെ ഈ മേളയിലേക്ക് പ്രത്യേകം ക്ഷണിക്കാന്‍ തുടങ്ങിയത്.ഈ വര്‍ഷം മേളക്കെതിരെ ഉയര്‍ന്നു വന്ന വ്യാപകമായ എതിര്‍പ്പുകള്‍ മൂലം നായ്ക്കളെ വാങ്ങാന്‍ വളരെ കുറവ് ആളുകള്‍ മാത്രമേ വന്നിട്ടുള്ളൂ. ഇത് മേളയുടെ വ്യാപാരത്തെ സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ പക്കലുള്ള നായ്ക്കളെ യാംഗിനു വില്‍ക്കുന്നത് ഒരു നല്ല കാര്യമായാണ് ഉടമകള്‍ കരുതുന്നത്.

എന്നാല്‍ യാംഗും ഇത്തവണ സ്വന്തം നയം മാറ്റിപിടിച്ചിരിക്കുകയാണ്. ഓരോ നായക്കും വിലയിടുന്നതിനു പകരം, ഓരോ നായയുടെയും തൂക്കത്തിനനുസരിച്ചാണ് അവര്‍ വില നല്‍കുന്നത്. ജൂണ്‍ 20 ആയപ്പോഴേക്കും 30 നായകള്‍ക്കും, 70 പൂച്ചകള്‍ക്കും ആയി അവര്‍ ഏകദേശം 7,000 യുന്‍ ആണ് ചെലവിട്ടത്.

നാടുനീളെ ബാനറുകള്‍ തൂക്കിയും, പ്രചാരണം നടത്തിയും പട്ടി മാംസം തിന്നുന്നതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ല എന്ന് അവര്‍ക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു. 'സസ്യാഹാരം വിളമ്പുന്ന ഭക്ഷണശാലകളും, മൃഗസംരക്ഷണ കേന്ദ്രങ്ങളും ധാരാളം തുറക്കുകയും അതിലൂടെ ആളുകള്‍ക്ക് നായ്ക്കളോട് സ്‌നേഹം വളര്‍ത്താനും അത് പ്രചരിപ്പിക്കാനും ആണ് ഞാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. അവര്‍ പറയുന്നു.

എന്നിരുന്നാലും, യുലിനില്‍ നായക്കള്‍ക്ക് ഉള്ള ഒരു അഭയകേന്ദ്രം നിര്‍മിക്കാന്‍ വേണ്ടിയുള്ള അവരുടെ അപേക്ഷ തദ്ദേശീയ ഭരണകൂടം തള്ളിയിരിക്കുകയാണ്. അതിനാല്‍ ഒരു ആളൊഴിഞ്ഞ റോഡരികില്‍ ഒരു താത്കാലിക കേന്ദ്രം മാത്രമാണു അവര്‍ക്കിപ്പോള്‍ ഉള്ളത്. ഇനി അവര്‍ അവിടെയുള്ള നായ്ക്കളെ ടിയന്‍ജിനില്‍ ഉള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റിപാര്‍പ്പിക്കും.1995-ല്‍ ഭര്‍ത്താവിന്റെ മരണശേഷമാണ് യാംഗ് തെരുവുനായ്ക്കളെ ദത്തെടുക്കാന്‍ തുടങ്ങിയത്. ഇതുവരെ ഏകദേശം 3000-ത്തില്‍ കൂടുതല്‍ അനാഥനായ്ക്കളെ അവര്‍ ദത്തെടുത്തു വളര്‍ത്തിയിട്ടുണ്ട്. വിവാഹശേഷം മകന് താമസിക്കാന്‍ വേണ്ടി പണിത വീട് വിറ്റ അവര്‍ ആ പണം ഉപയോഗിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. എല്ലാ നായസംരക്ഷണ സമിതികളിലും ഒരു മുഖ്യപ്രവര്‍ത്തകയുടെ റോളില്‍ ഇവര്‍ ഉണ്ടാകും. പല സന്നദ്ധ പ്രവര്‍ത്തകരും അവര്‍ക്കൊപ്പം ഈ പ്രവര്‍ത്തനങ്ങളുടെ കൂടെയുണ്ട്.

എന്നാല്‍ അവരുടെ ഈ പ്രവര്‍ത്തനങ്ങള്‍ പല വിവാദങ്ങള്‍ക്കും വഴിവയ്ക്കാരുണ്ട്. നായ്ക്കളെ വലിയ വിലകൊടുത്തു വാങ്ങുന്നത് നായ്ക്കളെ മോഷ്ടിച്ചു യന്ഗിനു വിറ്റ് ലാഭം കൊയ്യാന്‍ പലരെയും പ്രേരിപ്പിക്കും എന്ന് മൃഗസ്‌നേഹികള്‍ ആശങ്കപ്പെടുന്നു. ഇത്തരത്തില്‍ ദത്തെടുക്കുന്ന നായ്ക്കളുമായി അങ്ങേയറ്റം ഹൃദയബന്ധം യാംഗിനുണ്ട്. ' ഇവര്‍ക്കെന്നെ കൂടാതെ ജീവിക്കാന്‍ ആകില്ല. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കും' അവര്‍ പറഞ്ഞു.

തന്റെ മരണശേഷവും നായകള്‍ക്ക് സംരക്ഷണം ലഭിക്കാനുള്ളതെല്ലാം യാംഗ്‌ചെയ്തു കഴിഞ്ഞു. ആദ്യം അവരുടെ പ്രവര്‍ത്തനങ്ങളെ എതിര്‍ത്തിരുന്ന മകന്‍ പക്ഷെ ഇപ്പോള്‍, അവര്‍ക്ക് ഈ മിണ്ടാപ്രാണികളോടുള്ള സ്‌നേഹം തിരിച്ചറിഞ്ഞു പൂര്‍ണ്ണ പിന്തുണയുമായി കൂടെ നില്‍ക്കുന്നു. മകനോടൊപ്പം മരുമകളും അവരുടെ കൂടെചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്.

മകന്‍ തന്റെ പാത പിന്തുടരും എന്ന് യാംഗ് വിശ്വസിക്കുന്നു. അവന്‍ തന്റെ കാലശേഷം നായ്ക്കളുടെ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളും എന്നും, കൂടുതല്‍ നായ്ക്കളെ രക്ഷിക്കാന്‍ അവനു സാധിക്കും എന്നും പ്രതീക്ഷിക്കുകയും ചെയ്യുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories