സോളാര്‍ കേസ്; തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് ഉമ്മന്‍ ചാണ്ടി

അഴിമുഖം പ്രതിനിധി സോളാര്‍ കേസില്‍ ബെംഗളൂരു കോടതി വിധി ഏകപക്ഷീയമാണെന്നും തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേസില്‍ തന്റെ ഭാഗം കേള്‍ക്കുകയോ തെളിവോ പത്രികയോ നല്‍കാന്‍ അവസരം നല്‍കുകയോ അതിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തുകയോ ചെയ്തിട്ടില്ലെന്നും എക്‌സ് പാര്‍ട്ടി വിധിയാണെന്ന് കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. കേസ് നടത്താന്‍ വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും കോടതിയില്‍ നിന്നു സമന്‍സ് ലഭിച്ചിരുന്നില്ല. വിധിയുടെ വിശദാംശങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. വിധിപകര്‍പ്പ് ലഭിച്ചാല്‍ വിധി അസ്ഥിരപ്പെടുത്താന്‍ … Continue reading സോളാര്‍ കേസ്; തന്റെ ഭാഗം കേള്‍ക്കാതെയാണ് വിധിയെന്ന് ഉമ്മന്‍ ചാണ്ടി