TopTop
Begin typing your search above and press return to search.

ഗെയ്ല്‍ പൈപ്പ് ലൈന്‍; അസത്യങ്ങള്‍ പ്രചരിപ്പിച്ച് ഈ പദ്ധതി കുഴിച്ചു മൂടരുത്‌

ഗെയ്ല്‍ പൈപ്പ് ലൈന്‍; അസത്യങ്ങള്‍ പ്രചരിപ്പിച്ച് ഈ പദ്ധതി കുഴിച്ചു മൂടരുത്‌

ഇന്ത്യയെപ്പോലുള്ള ഒരു വികസ്വര രാജ്യത്തിന്റെ ഊര്‍ജരംഗത്തെ അടിസ്ഥാന സൗകര്യ വികസനം എന്നുള്ളത് ഒരു വിലപേശലിനു വിട്ടുകൊടുക്കേണ്ട വിഷയമല്ല. രാജ്യപുരോഗതിയിലേക്കുള്ള കൃത്യമായ നാഴികക്കല്ലുകള്‍ ആകേണ്ടുന്നവയാണ് ഇത്തരം ഓരോ സംരംഭങ്ങളും. ഗെയില്‍ പൈപ്പ് ലൈന്‍ വിഷയം ഇന്നൊരു രാഷ്ട്രീയ വിഷയം ആണ്. എന്നാല്‍ ആ രാഷ്ട്രീയമല്ല, ഈ മേഖലയില്‍ ജോലി ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍ മനസിലാക്കിയ ചില കാര്യങ്ങളാണ് പറയാനുള്ളത്.

ലോകത്തു മിക്കവാറും ഇടങ്ങളിലും ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുമ്പോള്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ആയ ASME 31.8 പ്രകാരം മാത്രമേ അത് യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുകയുള്ളൂ. ഏറ്റവും സുരക്ഷിതമായി ഈ പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ എന്തൊക്കെ നിബന്ധനകള്‍ പാലിക്കണം എന്നുള്ളത് അതില്‍ വ്യക്തമായി നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

http://www.azhimukham.com/kerala-gail-pipeline-project-concern-and-justifications-kr-dhanya/

ഇന്ത്യയിലെ കാര്യവും വ്യത്യസ്തമല്ല. ASME 31.8 നു പുറമെ OISD(Oil Industry Safety Directorate- Standard 226 ), PNGRB ( Petroleum and Natural Gas Regulatory Board) എന്നിവയുടെയും കര്‍ശന നിബന്ധനകള്‍ക്ക് വിധേയമായാണ് ഇന്ത്യയില്‍ ഇത്തരം Constructions നടക്കുന്നത്.

ഇനി ഒരു ഗ്യാസ് പൈപ്പ് ലൈനില്‍ ഏതൊക്കെ തരത്തില്‍ ചോര്‍ച്ച അല്ലെങ്കില്‍ അപകടങ്ങള്‍ വരാം എന്ന് പരിശോധിക്കാം. പ്രധാനമായ മൂന്നു കാരണങ്ങളെ മാത്രം ഇവിടെ പരിഗണിക്കാം.

ബാഹ്യ ഇടപെടല്‍ (External Interference)

ലോകത്താകമാനമുള്ള ഗ്യാസ്‌പൈപ്പ്‌ലൈന്‍ സ്‌ഫോടനങ്ങളില്‍ 30-40 ശതമാനവും ഇത്തരം ഇടപെടലുകള്‍ കൊണ്ടാണ്. പൈപ്പ് ലൈന്‍ കടന്നു പോകുന്ന സ്ഥലത്തുള്ള ഏതൊരു ബാഹ്യ നിര്‍മിതികളോ, നിര്‍മാണ ശ്രമങ്ങളോ (construction, digging , piling, excavation ) അപകടം ക്ഷണിച്ചു വരുത്തും. കേരളം പോലുള്ള ഉയര്‍ന്ന ജനസാന്ദ്രത ഉള്ള മേഖലയില്‍ ഇത് ഒഴിവാക്കാനായി മികച്ച രീതിയില്‍ ഉള്ള ബോധവത്കരണം അനിവാര്യമാണ്. ഇത്ര വിദ്യാസമ്പന്നമായ, രാഷ്ട്രീയാര്‍ജ്ജവമുള്ള സമൂഹത്തില്‍ പഞ്ചായത്ത് തല ഭരണകൂടങ്ങളുടെ സഹായം ഇക്കാര്യത്തില്‍ ഫലപ്രദമായി ഉപയോഗിക്കാം.

പൈപ്പ് നിര്‍മിച്ചിരിക്കുന്ന ലോഹത്തിലെ തേയ്മാനം (Corrosion)

ബാഹ്യമോ ആന്തരികമായോ ഉള്ള കാരണങ്ങള്‍ കൊണ്ട് ഇത് സംഭവിക്കാം(external and internal corrosion ). ലോകത്തെ പൈപ്പ് ലൈന്‍ അപകടങ്ങളില്‍ 20-25 ശതമാനവും തേയ്മാനം മൂലമാണ്. ഇത്തരം അപകടങ്ങള്‍ തടയുന്നതിനുള്ള അനേകം സാങ്കേതിക വിദ്യകള്‍ ഇന്ന് ലോകാരാജ്യങ്ങളില്‍ ലഭ്യമാണ്. ASME 31:8 പ്രകാരമുള്ള ഗുണമേന്മയ്ക്കു പുറമെ തേയ്മാനം തടയുന്നതിനു പ്രത്യേകമായും പല അന്താരാഷ്ട്ര മാനദണ്ഡങ്ങളും നിലവിലുണ്ട്. അതില്‍ ഏറ്റവും പ്രധാനം കാലാനുസൃതമായ പരിശോധനകളാണ്. ഇതില്‍ ഗെയ്ല്‍ പിന്തുടരുന്നതായി മനസിലാക്കിയ ചില കാര്യങ്ങള്‍ താഴെ കൊടുക്കുന്നു.

Ground Patrolling of pipelines - Once in a month

Foot Ptarolling of pipe lines - Twice in a year

Pipeline Pigging wet gas - Once in a year

Pipeline Pigging dry gas - Once in three year

Intelligent Pigging to collect & analyse the data - Once in 10 years.

Inspection of Cathodic Protection System:

PSP (Pipe to Soil Potential) at feeding point – Once in a fortnight

PSP Reading at Test Lead Point all along the Pipeline – Once in a 3 months

Cathodic Protection Rectifier – Once in a 2 month

Coating Survey:

Pearson Survey / Direct Current Voltage gradient (DCVG) / Continuous Potential Logging (CPL) survey / Current Attenuation Test

(CAT) once in 5 years to ensure the healthiness of pipeline coating.

ഇതിനു പുറമെ ഒരു ഗ്യാസ് ചോര്‍ച്ച അല്ലെങ്കില്‍ തീപിടുത്തം ഉണ്ടായാല്‍ അതു തിരിച്ചറിയാനുള്ള സംവിധാനങ്ങളും ഇതിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.

നിര്‍മാണ അപകാതകള്‍

ഒരു പൈപ്പിന്റെ നിര്‍മാണ സമയത്തോ അല്ലെങ്കില്‍ അത് കൂട്ടിയോജിപ്പിക്കുന്ന സമയത്തോ ഉണ്ടായേക്കാവുന്ന അപാകതകള്‍ (Construction & Welding Defects ) കൊണ്ടോ അപകടങ്ങള്‍ ഉണ്ടാകാം. 20 ശതമാനത്തോളം അപകടങ്ങള്‍ ഇങ്ങനെ സംഭവിക്കുന്നതാണ്. സാങ്കേതിക വിദ്യയിലെ പുരോഗതിയും നിര്‍മാണ പ്രക്രിയയിലെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിലെ കണിശതയും കാരണം കഴിഞ്ഞ 25 വര്‍ഷത്തെ ഡാറ്റകള്‍ പരിശോധിച്ചാല്‍ ഇത്തരം സംഭവങ്ങളില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട് എന്ന് മനസിലാക്കാന്‍ സാധിക്കും.

http://www.azhimukham.com/kazhchzppadu-cr-neelakandan-asking-vital-questions-about-gail-pipe-line/

ASME 31.8 പ്രകാരം പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന എല്ലാ മേഖലയും ഒരുപോലെ അല്ല കണക്കാക്കപ്പെടുന്നത്. പൈപ്പ് ലൈന്‍ കടന്നുപോകുന്ന മേഖലയിലെ ജന/കെട്ടിട സാന്ദ്രത അനുസരിച്ചു ഇതിനെ നാലു ക്ലാസുകളായി തരംതിരിച്ചിരിക്കുന്നു. ഒരു മൈല്‍ ദൂരത്തില്‍ പത്തില്‍ താഴെ കെട്ടിടങ്ങള്‍ ഉള്ള ക്ലാസ് 1 , 10നും 46നും ഇടയില്‍ ഉള്ള ക്ലാസ് 2, 46 നു മുകളില്‍ ഉള്ള ക്ലാസ് 3, ബഹുനില കെട്ടിടങ്ങള്‍ ഉള്ള/ അതീവജനസാന്ദ്രത ഉള്ള ക്ലാസ് 4 എന്നിങ്ങനെയാണ് ഇതിന്റെ വിഭജനം. ഈ വിഭജനം പൈപ്പ് ലൈന്റെ design calculation, Testing Requirements , Inspection and Maintenance എന്നിവയില്‍ എല്ലാം പ്രകടമാണ്.

ഉദാഹരണത്തിന് ക്ലാസ് 4 മേഖലയില്‍ ഒരു Isolation Valve ന്റെ spacing എല്ലാ 8 കിലോമീറ്ററിലും ആണ്. എന്നാല്‍ ഇത് ക്ലാസ് 3 ക്കു പതിനാറും, ക്ലാസ് 2 ന് 24 ഉം ക്ലാസ് 1 ആകുമ്പോള്‍ 32 കിലോ മീറ്ററും ആയിത്തീരുന്നു. ഇതേ വ്യത്യാസം പരിശോധനയിലും അറ്റകുറ്റപ്പണികളിലും ഉണ്ട്.

ഇത്രയൊക്കെ സംവിധാനങ്ങള്‍ ഉണ്ടായിട്ടും അപകടങ്ങള്‍ നടക്കുന്നില്ലേ എന്ന ചോദ്യവും ഉയര്‍ന്നുവന്നേക്കാം....

ഈ മേഖലയില്‍ ഉള്ള അപകട സാധ്യതകളും ഇന്ത്യയിലെ പൈപ്പ് ലൈന്‍ നെറ്റ്‌വര്‍ക്കിന്റെ വ്യാപതിയും വെച്ചു റിപ്പോര്‍ട്ട് ചെയ്യുന്ന അപകടങ്ങളെ വിലയിരുത്തിയാല്‍ ഇതൊരു ആശങ്കാജനകമായ സുരക്ഷ ഭീഷണിയായി പരിഗണിക്കപ്പെടെണ്ടതില്ല എന്ന് നമുക്ക് മനസിലാകും.

ഇന്ത്യയെപ്പോലെ ഒരു വിശാല ജനാധിപത്യ സമൂഹത്തില്‍ തങ്ങളുടെ ഭരണ സംവിധാനങ്ങളെക്കുറിച്ചു മുന്‍വിധിയുള്ള ജനത, ഇത്തരം പദ്ധതികളെക്കുറിച്ച് ആശങ്കപരമായ ഒരു അമിതജാഗ്രത കാണിക്കുന്നതിനെ തെറ്റ് പറയാന്‍ സാധിക്കില്ല. പക്ഷെ ആ ജാഗ്രത നിയമങ്ങള്‍ പാലിച്ചുകൊണ്ട് ഇത്തരം പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനായിരിക്കണം, അല്ലാതെ അസത്യങ്ങള്‍ പ്രചരിപ്പിച്ച് ഇത് കുഴിച്ചുമൂടാന്‍ ആവരുത്...


Next Story

Related Stories