UPDATES

അരുണ്‍ ടി. വിജയന്‍

കാഴ്ചപ്പാട്

Reporter's Column

അരുണ്‍ ടി. വിജയന്‍

ട്രെന്‍ഡിങ്ങ്

പ്രളയകേരളത്തെ കൈപിടിച്ചുയര്‍ത്തിയ മനുഷ്യര്‍ ഇപ്പോള്‍ പറയുന്നുണ്ടാവും, വി ആര്‍ അഷെയിംഡ് ഓഫ് യു മിസ്റ്റര്‍ പിള്ള എന്ന്

ഒരു ദുരന്തം വന്നപ്പോള്‍ ഒന്നിച്ചു നിന്ന ജനങ്ങളെ കണ്ട്‌ നിങ്ങള്‍ ഭയന്നിട്ടുണ്ടാകാം. കാരണം, ഒന്നിച്ചു നില്‍ക്കുന്ന ജനതയ്ക്കിടയില്‍ നിങ്ങളുടെ രാഷ്ട്രീയം വിറ്റുപോകില്ലല്ലോ?

ശബരിമല സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്താനുള്ള ബിജെപിയുടെ ശ്രമങ്ങളും പുറത്തുവന്നിരുന്നു. സുപ്രീം കോടതിയില്‍ കേസ് നടക്കുമ്പോഴും വിധി വന്ന ആദ്യ ദിവസങ്ങളിലും ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്ന് വാദിച്ചിരുന്ന ബിജെപിയും അവരെ നിയന്ത്രിക്കുന്ന ആര്‍എസ്എസും പെട്ടെന്നാണ് മലക്കം മറഞ്ഞത്. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും വിശ്വാസികളുടെ വികാരം കണക്കിലെടുക്കണമെന്നുമായിരുന്നു അവര്‍ പിന്നാലെ നിലപാടെടുത്തത്. ശബരിമലയില്‍ വിശ്വാസികളുടെ കൂട്ട് പിടിച്ച് തന്ത്രികുടുംബവും പന്തളം രാജകൊട്ടാരവും പ്രതിഷേധം ആരംഭിച്ച ഘട്ടത്തിലാണ് ബിജെപിയും ആര്‍എസ്എസും ഈ തകിടം മറിച്ചില്‍ നടത്തിയത്.

വിശ്വാസികളുടെ വികാരം എന്ന് പറഞ്ഞ് തന്നെ ഒരു കൂട്ടം ജനങ്ങളുടെ വിശ്വാസം പിടിച്ചെടുത്തോടെ ഈ സമരത്തിലേക്ക് അതിവിദഗ്ധമായി തന്നെ അവര്‍ നുഴഞ്ഞു കയറുകയായിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തേക്ക് നടത്തിയ സെക്രട്ടറേറിയറ്റ് ലോംഗ് മാര്‍ച്ചിന് നേതൃത്വം കൊടുത്തത് ബിജെപിയായിരുന്നു. ഈ മാര്‍ച്ചിനിടെ പലപ്പോഴും സ്ത്രീവിരുദ്ധവും ‘അവര്‍ണവിരുദ്ധ’വുമായ നിരവധി പ്രഖ്യാപനങ്ങളും ആഹ്വാനങ്ങളും ഉയര്‍ന്നിരുന്നു. ശബരിമലയില്‍ കയറാനെത്തുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം മുഖ്യമന്ത്രിക്കും മറ്റേ ഭാഗം ഡല്‍ഹിയിലെ സുപ്രീം കോടതിയിലേക്കും വലിച്ചെറിയണമെന്ന് ആവശ്യപ്പെട്ടത് ബിജെപി നേതാവ് കൂടിയായ ഒരു സിനിമ നടനാണ്. ബിജെപിയുടെ ഉത്തരവാദിത്വപ്പെട്ട നേതാക്കളെ സാക്ഷിയാക്കിയായിരുന്നു ഈ കൊലവിളി.

സുപ്രീം കോടതി വിധി നടപ്പാക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും ക്ഷേത്രത്തില്‍ പോകുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കണമെന്നും കേന്ദ്രസര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന ബിജെപി നേതാക്കളും ആവര്‍ത്തിച്ച് പറഞ്ഞിട്ടും കേരളത്തിലെ ബിജെപി, ആര്‍എസ്എസ് നേതാക്കളുടെ ചെവിയിലേക്ക് അതിനിയും കയറിയിട്ടില്ല. സര്‍ക്കാരും ദേവസ്വം ബോര്‍ഡും റിവ്യൂഹര്‍ജി നല്‍കണമെന്നും ജല്ലിക്കെട്ട് മാതൃകയില്‍ നിയമനിര്‍മ്മാണം നടത്തണമെന്നുമൊക്കെയാണ് ബിജെപി നേതാക്കള്‍ പറയുന്നത്. അതേസമയം റിവ്യൂ ഹര്‍ജി പ്രത്യേകിച്ച് ഗുണം ചെയ്യില്ലെന്നും മൗലികാവകാശം പുന:സ്ഥാപിച്ച കോടതി വിധിക്ക് മേല്‍ നിയമനിര്‍മ്മാണം സാധ്യമല്ലെന്നും അറിയാവുന്ന അഭിഭാഷകന്‍ കൂടിയായ ബിജെപി പ്രസിഡന്റ് പി എസ് ശ്രീധരന്‍ ഇക്കാര്യം മറച്ചു വച്ചാണ് വിശ്വാസികളെ ഇളക്കിവിടുന്നത്. പ്രകോപനപരമായ പല പ്രസ്താവനകളും ഈ ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടാകുകയും ചെയ്തു.

സംഘപരിവാര്‍ അനുകൂല ഗ്രൂപ്പുകളില്‍ നിന്നാണ് ശബരിമല സമരത്തിനുള്ള ആഹ്വാനവും നിര്‍ദ്ദേശങ്ങളും ഉണ്ടാകുന്നതെന്ന് ആ പേജുകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. സംഘപരിവാറുമായി ബന്ധമുള്ള സംഘടനകളുടെ അംഗങ്ങളാണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സമരം നടത്തുന്നതെന്നും ഇതില്‍ നിന്നും മനസിലാക്കാം. എന്നിരുന്നാലും സമരം നടത്തുന്നതും അക്രമണം നടത്തുന്നതും ബിജെപിയോ ആര്‍എസ്എസോ അല്ലെന്നും അയ്യപ്പ ഭക്തന്മാരാണെന്നുമാണ് ശ്രീധരന്‍ പിള്ള പറയുന്നത്. എന്നാല്‍ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായവരും പോലീസിന്റെ ലാത്തിയടി കൊണ്ടവരുമെല്ലാം സംഘപരിവാര്‍ അനുകൂലികളാണ്. അതായത് അക്രമങ്ങള്‍ക്കൊന്നും കാരണക്കാര്‍ തങ്ങളല്ലെന്നും അതെല്ലാം അയ്യപ്പഭക്തന്മാര്‍ ചെയ്തതാണെന്നും വരുത്തി തീര്‍ക്കുകയാണ് പിള്ള. സംഘടിത സ്വഭാവമില്ലാത്ത അവരില്‍ നിന്നും ആരെയാണ് അറസ്റ്റ് ചെയ്യുകയെന്ന് അറിയുകയില്ലല്ലോ എന്ന യുക്തി?

ഇതിനിടെയാണ് തീര്‍ത്തും വര്‍ഗ്ഗീയത നിറഞ്ഞ പ്രസ്താവനകളും പിള്ളയില്‍ നിന്നുമുയര്‍ന്നിരിക്കുന്നത്. അയ്യപ്പന്മാരെ തല്ലിയത് ക്രിസ്ത്യാനിയായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണെന്നാണ് ഐജി മനോജ് എബ്രഹാമിന്റെ പേര് പറയാതെ തന്നെ പിള്ള പറയുന്നത്. താന്‍ മതം പറയുന്നതല്ലെന്ന് മുന്‍കൂര്‍ ജാമ്യമെടുത്താണ് പിള്ളയുടെ വായില്‍ നിന്നും ഈ വര്‍ഗ്ഗീയ വിഷം ചീറ്റിയത്. ഇന്നലെ രാവിലെ മാധ്യമപ്രവര്‍ത്തകയായ കവിതയും കൊച്ചി സ്വദേശിയും ആക്ടിവിസ്റ്റുമായ രഹന ഫാത്തിമയും ശബരിമല വലിയ നടപ്പന്തല്‍ വരെയെത്തിയത് പോലീസിന്റെ സഹായത്തോടെയാണെന്നാണ് പിള്ള നടത്തിയ പുതിയ കണ്ടെത്തല്‍. കോടതി ഉത്തരവ് പ്രകാരമുള്ള സുരക്ഷ ഈ യുവതികള്‍ക്ക് നല്‍കിയ പോലീസ് അനധികൃതമായി യൂണിഫോം ധരിപ്പിച്ച് ഇവരെ ആള്‍മാറാട്ടം നടത്തിച്ച് സന്നിധാനത്തെത്തിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അതും കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ. എന്നാല്‍ ഈ യുവതികള്‍ പോലീസ് സംരക്ഷണത്തില്‍ പോകുന്നതിന്റെ ദൃശ്യങ്ങളില്‍ രഹന ഇരുമുടിക്കെട്ടുമേന്തി തീര്‍ത്ഥാടക വേഷത്തിലും കവിത സംരക്ഷണത്തിന്റെ ഭാഗമായ ഹെല്‍മെറ്റും ജാക്കറ്റും മാത്രമാണ് ധരിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്.

ഇതിനെയാണ് പിള്ള ആള്‍മാറാട്ടമായി കണക്കാക്കുന്നത്. എസ്ഡിപിഐക്കാരായ പോലീസുകാര്‍ ആക്ടിവിസ്റ്റുകളായ സ്ത്രീകളെ പോലീസ് വേഷത്തിലെത്തിച്ചുവെന്ന് തനിക്ക് വന്ന ഒരു ഫോണ്‍ സന്ദേശത്തില്‍ പറയുന്നുവെന്നാണ് പിള്ള പറയുന്നത്. ഇതിനെതിരെ വിശ്വാസികളായ പോലീസുകാര്‍ ഉണരണമെന്നാണ് പിള്ള വക്കീല്‍ ആവശ്യപ്പെടുന്നത്. ഇത്തരം അട്ടിമറി നീക്കങ്ങള്‍ക്കെതിരെ പോലീസിലെ ഹിന്ദുക്കള്‍ ഉണരണമെന്നും ബിജെപി പ്രസിഡന്റ് ആവശ്യപ്പെടുന്നു. മിതവാദിയെന്ന് അറിയപ്പെട്ടിരുന്ന പ്രസിഡന്റ് ഇത്രമാത്രം പ്രകോപിതനാകുമ്പോള്‍ പാര്‍ട്ടിയിലെ തീവ്രവാദിയെന്ന് അറിയപ്പെടുന്ന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനും വെറുതെയിരിക്കാനാകില്ലല്ലോ? ഇനി നോക്കി നില്‍ക്കില്ല, തിരിച്ചടിക്കുമെന്നാണ് സുരേന്ദ്രന്‍ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

കേരളത്തെ മഹാപ്രളയം വിഴുങ്ങിയിട്ട് രണ്ട് മാസമേ ആകുന്നുള്ളൂ. ആ പ്രളയത്തിന്റെ ദുരിതങ്ങളില്‍ നിന്നും പലരും കരകയറിയിട്ടുമില്ല. പ്രളയം വിഴുങ്ങിയപ്പോള്‍ ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ ബ്രാഹ്മണനെന്നോ നായരെന്നോ പുലയെനെന്നോ വിശ്വാസിയെന്നോ അവിശ്വാസിയെന്നോ വ്യത്യാസമില്ലാതെ ഒന്നിച്ചു നിന്ന ജനതയാണ് ശബരിമലയിലെത്തിയപ്പോള്‍ പല തട്ടുകളിലേക്ക് മാറിയിരിക്കുന്നത്. അല്ല, ഒരു ദുരന്തം വന്നപ്പോള്‍ ഒന്നിച്ചു നിന്ന ഒരു ജനതയെയാണ് ഇപ്പോള്‍ വിശ്വാസത്തിന്റെ പേരില്‍ നിങ്ങള്‍ ഭിന്നിപ്പിച്ചിരിക്കുന്നത്. അവര്‍ ഒന്നിച്ചു നിന്നപ്പോള്‍ നിങ്ങള്‍ ഭയന്നിട്ടുണ്ടാകാം. കാരണം, ഒന്നിച്ചു നില്‍ക്കുന്ന ജനതയ്ക്കിടയില്‍ നിങ്ങളുടെ രാഷ്ട്രീയം വിറ്റുപോകില്ലല്ലോ?

പൊങ്ങിവരുന്ന വെള്ളത്തിലേക്ക് നോക്കി ഉറക്കെ കരഞ്ഞുവിളിച്ചപ്പോള്‍ ബോട്ടുകളില്‍ പാഞ്ഞടുത്ത മുക്കുവരില്‍ ക്രിസ്ത്യാനികളായിരുന്നു കൂടുതല്‍ എന്നത് മറക്കരുത്. പ്രളയദുരിതത്തില്‍ പെട്ടവര്‍ക്ക് ജീവിതത്തിലേക്ക് ചവിട്ടിക്കയറാന്‍ സ്വന്തം പുറം കാണിച്ചുകൊടുത്തത് മുസ്ലീം സമുദായത്തില്‍ ജനിച്ച ഒരു ചെറുപ്പക്കാരനായിരുന്നു.  ചെളിയടിഞ്ഞ വീടുകളിലേക്ക് അതിനുള്ളില്‍ പതുങ്ങിയിരിക്കുന്ന അപകടങ്ങളെ നിസാരമായി കണ്ട് ഓടിക്കയറിയ ചെറുപ്പക്കാരില്‍ പുലയനും പറയനും മുസ്ലിമും നായരും ഈഴവനുമെല്ലാമുണ്ടായിരുന്നു. ആരും ആരോടും ജാതി ചോദിച്ചിട്ടില്ല, വിശ്വാസം ചോദിച്ചിട്ടില്ല. ആ ചെറുപ്പക്കാര്‍ ഇപ്പോള്‍ നിങ്ങളെ നോക്കി പറയുന്നുണ്ടാകും, വി ആര്‍ അഷെയിംഡ് ഓഫ് യു മിസ്റ്റര്‍ പിള്ള.

വികാരം ഇളക്കിവിടുന്നവര്‍ ആരൊക്കെ? പി എസ് ശ്രീധരന്‍ പിള്ള മുതല്‍ ദീപാ രാഹുല്‍ ഈശ്വര്‍ വരെ കളിക്കുന്നത് തീക്കളി

സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല കയറാനെത്തിയ 6 സ്ത്രീകള്‍ ഇവരാണ്

ഞാന്‍ പലതവണ ശബരിമലയില്‍ പോയിട്ടുണ്ട്; പല മേല്‍ശാന്തികള്‍ക്കും അതറിയാം: വെളിപ്പെടുത്തലുമായി ലക്ഷ്മി രാജീവ്

അയ്യപ്പവേഷം ധരിച്ച അക്രമികളെ നേരിടാൻ അയ്യപ്പവേഷം ധരിച്ച പോസ്റ്റ് മോഡേണിസ്റ്റുകൾ: ചില വാദങ്ങളും പ്രതിവാദങ്ങളും

EXPLAINER: ശബരിമലയില്‍ സര്‍ക്കാരിനും സിപിഎമ്മിനും പിഴച്ചോ?

മതേതര കേരളം എന്നത് ഭൂതകാല രേഖകളിൽ മാത്രമാകുമോ..?

അരുണ്‍ ടി. വിജയന്‍

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍