Top

യു എന്നിന്റെ 2018-ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ 156 രാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 133; ഇതെങ്ങനെ മെച്ചപ്പെടുത്താം?

യു എന്നിന്റെ 2018-ലെ വേള്‍ഡ് ഹാപ്പിനെസ് റിപ്പോര്‍ട്ടില്‍ 156 രാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 133; ഇതെങ്ങനെ മെച്ചപ്പെടുത്താം?
2018 ഇന്ത്യക്ക് അത്ര മോശം വര്‍ഷമായിരുന്നില്ല. ജിഡിപി വളര്‍ച്ച താരതമ്യേന മെച്ചപ്പെട്ടതായിരുന്നു. മോദി സര്‍ക്കാര്‍ പല പുതിയ പദ്ധതികളും തുടങ്ങി. ആഗോളതലത്തില്‍ ഇന്ത്യയുടെ പദവിയും പ്രതിച്ഛായയും ശക്തിപ്പെട്ടു. എന്നാല്‍ ഇതെല്ലം മുകളില്‍ മാത്രമായി നില്‍ക്കുകയും വാസ്തവത്തില്‍ ഇന്ത്യക്കാര്‍ക്ക് എന്താണ് തോന്നുന്നത് എന്നതിനെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നില്ല. നിര്‍ഭാഗ്യവശാല്‍ അടുത്തകാലത്ത് നടന്ന പഠനങ്ങള്‍ അവര്‍ അത്ര സന്തുഷ്ടരല്ല എന്നാണ് കാണിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ 2018-ലെ World Happiness Report -ല്‍ 156 രാഷ്ട്രങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 133-ആണ്. 2017-ല്‍ നിന്നും ഇന്ത്യ 11 സ്ഥാനങ്ങള്‍ പിറകോട്ടു പോന്നു. ലോകത്തിലെ മിക്ക വികസിത രാജ്യങ്ങളില്‍ നിന്നും വളരെ ദൂരെയും തെക്കനേഷ്യന്‍ രാജ്യങ്ങളില്‍ തന്നെ വളരെ താഴയുമാണ് ഇന്ത്യയുടെ സ്ഥാനം.

2018 അവസാനം നടത്തിയ പഠനം കാണിക്കുന്നത് 2006-17 കാലത്ത് ജീവിത സംതൃപ്തി ഇന്ത്യയില്‍ 10 ശതമാനം കുറഞ്ഞു എന്നാണ്. എന്താണ് ഈ അവലോകങ്ങളില്‍ ഇന്ത്യയുടെ ദരിദ്രമായ പ്രകടനത്തിന് കാരണം? ഇതിന് ലളിതമായ ഒരു ഉത്തരം നല്‍കാനാകില്ല. എന്നാല്‍ മുന്നിലെത്തുന്നതില്‍ ഏറ്റവും സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെ എന്ന് നോക്കുന്നത് സഹായകമാകും.

'സന്തുഷ്ട ജീവിതത്തെ താങ്ങിനിര്‍ത്തുന്ന പ്രധാനപ്പെട്ട ആറ് അസ്ഥിര അംഗങ്ങളെ സംബന്ധിച്ചതും മുന്‍നിരയിലുള്ള എല്ലാ രാജ്യങ്ങള്‍ക്കും ഉയര്‍ന്ന മൂല്യമാണ്: വരുമാനം, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സാമൂഹ്യ പിന്തുണ, സ്വാതന്ത്ര്യം, വിശ്വാസവും ഉദാരതയും.' എന്നാണ് Happiness Reptor-ലെ രത്‌ന ചുരുക്കത്തില്‍ പറയുന്നത്. പഠനം പറയുന്നത്, ''ലോകമാകെ വ്യക്തികളുടെ ജീവിത സംതൃപ്തി വരുമാനം, ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം, ശുഭാപ്തിവിശ്വാസം നിറഞ്ഞ മാനസികനില , സ്വാതന്ത്ര്യം, തൊഴിലിന്റെ ഗുണഫലങ്ങളെക്കുറിച്ചുള്ള വിശ്വാസം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു,'' എന്നാണ്.

ഇന്ത്യക്ക് ഈ ഘടകങ്ങളിലൊന്നിലും മികവ് കാണിക്കാനായില്ല. വരുമാനം, ആരോഗ്യം, തൊഴില്‍, വിദ്യാഭ്യാസം എന്നിവയിലെല്ലാം വലിയ കുറവുകള്‍ കാണിക്കുന്ന നിരവധി പഠനങ്ങളുണ്ട്. ഒരു തുടര്‍ പ്രക്രിയ എന്ന നിലയില്‍ ഇന്ത്യന്‍ പൗരന്മാരുടെ ജീവിത സംതൃപ്തിയെക്കുറിച്ചറിയാന്‍ വ്യവസ്ഥാപിതമായ സംവിധാനങ്ങളൊന്നുമില്ല. മറ്റ് മിക്ക രാജ്യങ്ങളേയും പോലെ ഇന്ത്യയും ജി ഡി പി വളര്‍ച്ചയും മറ്റ് സാമ്പത്തിക സൂചകങ്ങളും പതിവായും കൃത്യമായും അറിയാന്‍ ഇന്ത്യയും ഗണ്യമായ ഊന്നല്‍ നല്‍കുന്നുണ്ട്. ഈ കണക്കുകളില്‍ ഗുണപരമായ ഉയര്‍ച്ചയുണ്ടായാല്‍ അത് പൗരന്മാരിലേക്ക് ഗുണഫലങ്ങളായി താനേ എത്തും എന്നാണ് ധാരണ.

എന്നാല്‍ അങ്ങനെയല്ല വസ്തുത. നോബല്‍ സമ്മാന ജേതാവായ ജോസഫ് സ്റ്റിഗ്ലിറ്റ്സ് പറയുന്നതുപോലെ, ''ഒരൊറ്റ അളവിനും ഒരു ആധുനിക സമൂഹത്തില്‍ എന്താണ് നടക്കുന്നതെന്ന് കണക്കാക്കാന്‍ കഴിയില്ല. പക്ഷെ ജി ഡി പി കണക്കാക്കല്‍, ഒരു സമൂഹത്തില്‍ ഒരു സാധാരണ വ്യക്തി എങ്ങനെ ജീവിക്കുന്നു എന്ന് നാം അളക്കേണ്ട മാര്‍ഗങ്ങളില്‍ നിര്‍ണായകമായ തരത്തില്‍ പരാജയപ്പെടുന്നു.(median വരുമാന അളവുകളാണ് ശരാശരി വരുമാന അളവുകളേക്കാള്‍ ഭേദപ്പെട്ടത്).''

രണ്ടു പഴഞ്ചൊല്ലുകളുണ്ട്. ഒന്നിതാണ്, ''അളക്കുന്നതെന്താണോ അതാണ് കാര്യം.'' മറ്റൊന്ന്, ''അളക്കപ്പെടുന്നത് കൈകാര്യം ചെയ്യപ്പെടുന്നു'' എന്നാണ്. ഒരു ക്ഷേമ ജീവിത അളവ് സമ്പ്രദായം കൊണ്ടുവരുന്നതോടെ തങ്ങളുടെ പൗരന്മാരുടെ സന്തോഷത്തെ വിലമതിക്കുന്നുവെന്ന് കാണിക്കാനും അവരുടെ ജീവിത സംതൃപ്തി കൂട്ടാനുള്ള നടപടികളെടുക്കാനും ഇന്ത്യക്ക് കഴിയും.

അതിനു ഒരു പ്രതിമാസ ജീവിത സന്തോഷ സൂചിക വികസിപ്പിക്കാനാണ് ഞാന്‍ നിര്‍ദ്ദേശം വയ്ക്കുന്നത്. ഇന്ത്യന്‍ പൗരന്മാരുടെ ജീവിത സംതൃപ്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഒരു കൃത്യം ഉറവിടമായിരിക്കും അത്.

സൂചികയിലും അളവുകളിലും എന്തൊക്കെ വേണമെന്ന് സാമൂഹ്യശാസ്ത്രജ്ഞര്‍ക്കും, സ്ഥിതിവിവര കണക്കുകാര്‍ക്കും, സാമ്പത്തിക വിദഗ്ധര്‍ക്കും തീരുമാനിക്കാം. സൂചിക ഉണ്ടാക്കുകയും എത്രയും വേഗം നടപ്പാക്കിത്തുടങ്ങുകയും വേണമെന്നതാണ് പ്രധാന കാര്യം. ജനതയുടെ സന്തോഷവും ജീവിത സംതൃപ്തിയും വിപുലമാക്കുന്ന കാര്യത്തില്‍ ഇന്ത്യ പിറകോട്ടു പോകുന്നു എന്നാണു നിലവിലുള്ള കണക്കുകള്‍ കാണിക്കുന്നത് എന്നാണ് ഇതിനുള്ള കാരണം.

ജി ഡി പി കണക്കുകള്‍ പുറത്തുവിടുന്ന സമയത്തുതന്നെ ഈ സൂചികയുടെ ഫലങ്ങളും കണ്ടെത്തലുകളും പുറത്തുവിട്ടണം. അപ്പോഴാണ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പുരോഗതിയും മൊത്തത്തില്‍ പൗരന്മാരുടെ സംതൃപ്തിയിലേക്ക് തെളിക്കുന്നുണ്ടോ എന്നറിയാന്‍ കഴിയൂ. ഈ വിവരങ്ങള്‍ വെച്ചുകൊണ്ട് ഇന്ത്യയും ഇന്ത്യക്കാരും കൂടുതല്‍ നാന്നായിരിക്കുന്നു എന്നുറപ്പാക്കാനുള്ള നടപടികളെടുക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയും.

മഹാത്മാഗാന്ധിയുടെ പ്രശസ്തമായ വാചകമുണ്ട്, 'ഐക്യത്തോടുകൂടി നിങ്ങള്‍ ചിന്തിക്കുമ്പോഴും പറയുമ്പോഴും പ്രവര്‍ത്തിക്കുമ്പോഴുമാണ് സന്തോഷം.' ഗാന്ധി ശരിയാണ് പറഞ്ഞത്. വരുമാനത്തിലെ അസന്തുലിതാവസ്ഥ, അപര്യാപ്തമായ വിദ്യാഭ്യാസം തുടങ്ങിയ ബാഹ്യമായ കാരണങ്ങള്‍ സന്തോഷം നേടാനുള്ള ഒരാളുടെ സാധ്യതയെ കുറയ്ക്കും. ഈ ഘടകങ്ങള്‍ മെച്ചപ്പെടുത്തുന്നതോടെ സന്തോഷമായിരിക്കാനുള്ള തെരഞ്ഞെടുപ്പുകള്‍ നടത്താനുള്ള ഒരാളുടെ ശേഷിയും സ്വതന്ത്രമായ തീരുമാനവും വിപുലമാകും.

മഹാത്മാഗാന്ധി ഇങ്ങനെക്കൂടി പറഞ്ഞു, ''നിങ്ങള്‍ ലോകത്തില്‍ കാണാനാഗ്രഹിക്കുന്ന മാറ്റമാകൂ.'' ഈ വര്‍ഷവും വരും വര്‍ഷങ്ങളിലും എല്ലാവരും കാണാനാഗ്രഹിക്കുന്ന മാറ്റം സന്തോഷമുള്ള ഇന്ത്യയാകും എന്നതില്‍ എനിക്ക് സംശയമില്ല.

ഒരു ജീവിത സന്തോഷ സൂചിക ആ മാറ്റം കൊണ്ടുവരാന്‍ വേണ്ടി ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു തുടക്കമായിരിക്കും.

Next Story

Related Stories