അനശ്വര കൊരട്ടിസ്വരൂപം

കാഴ്ചപ്പാട്

അനുനിമിഷം

അനശ്വര കൊരട്ടിസ്വരൂപം

ട്രെന്‍ഡിങ്ങ്

പെണ്‍ രജത് കുമാര്‍മാര്‍ കുടക്കീഴില്‍ വിരിയിക്കുന്ന സദാചാര കേരളം

കുടുംബവുമായി വരുന്നവർക്ക് ഈ കുടകീഴിലേക്ക് ഒളിഞ്ഞു നോക്കേണ്ട കാര്യമെന്താണ് എന്നുകൂടി ശ്രീമതി മോള്‍ജി ഒന്ന് പറഞ്ഞു തരണം.

ആലപ്പുഴ കടപ്പുറത്ത് വിരിയുന്ന ആഭാസക്കുടകൾ എന്ന പേരിൽ കുടുംബശ്രീ ആലപ്പുഴ ജില്ല പ്രോഗ്രാം മാനേജര്‍ ആണെന്ന് അവകാശപ്പെടുന്ന മോൾജി റഷീദ് ഒരു കുറിപ്പ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിന് ഒരു മറുപടി.

ആലപ്പുഴ കടപ്പുറത്ത് ആൺകുട്ടികളും പെൺകുട്ടികളും സ്ഥിരമായി കുടകളുടെ മറവിൽ പ്രണയിക്കുന്നുവെന്നും കാമകേളികൾ നടത്തുന്നുവെന്നും വിവരം ലഭിച്ചതിനെ തുടർന്ന് ആ സ്ഥലം സന്ദർശിക്കുകയും വഴിപിഴച്ചുപോകുന്ന യുവത്വത്തെ കണ്ട് ആത്മരോഷം കൊള്ളുകയും ഉള്ളിലെ അമ്മത്തം ഉണർന്നു പ്രതികരിച്ചതിൻെറയും വിവരണമാണ് ആ കുറിപ്പ്.

പൊതുനിരത്തിൽ എന്തൊക്കെയാണ് സഭ്യമെന്ന് ഒരു കൂട്ടം ആളുകൾ തീരുമാനിക്കുകയും അതനുസരിക്കാൻ തയ്യറാവാത്തവരുടെ സ്വകാര്യതയിലേക്കു കടന്നു കയറി അവരെ ശല്യം ചെയ്യുകയും ചെയ്യുന്നതാണ് സദാചാരപോലീസിങ്. അതിനെതിരെയാണ് കേരളത്തിൽ ഏറെ വിവാദങ്ങൾ ഉയർത്തിയ ചുംബനസമരം നടന്നതും. നാലുവർഷം മുൻപ് ചുംബനസമരം നടക്കുമ്പോൾ ഉണ്ടായ സാഹചര്യത്തിൽ നിന്നും ഒരു തരിമ്പും നമ്മുടെ സമൂഹം മാറിയിട്ടില്ല എന്ന് കാണിക്കുന്നതാണ് ശ്രീമതി മോൾജിയുടെ ഈ കുറിപ്പും അതിനു താഴെയുള്ള കമന്റുകളും.

ശ്രീമതി മോള്‍ജിയുടെ വാക്കുകള്‍: “…എന്റെ കൂടെ വന്ന ആലപ്പുഴയുടെ സമരമുഖ നേതാക്കളായ രണ്ടു നേതാക്കൾ വായും പൊളിച്ചു നാണം കൊണ്ട് ചുവന്നു നിന്നു… ആർത്തിരമ്പുന്ന കടലിന് അഭിമുഖമായി ചുട്ടുപൊള്ളുന്ന വെയിലത്ത് കാമകേളി നടത്തുന്ന നമ്മുടെ കൗമാരത്തെ അങ്ങനങ്ങു ഉപേക്ഷിച്ചു വരാൻ എനിക്ക് തോന്നിയില്ല… ഉള്ളിൽ ആർത്തിരമ്പുന്ന ‘അമ്മ കോപം അടക്കി ഞാൻ ചെന്ന് നിന്നു ….ഓരോ കുടയ്ക്കരികിലും … നീരസത്തോടെ എന്നെ നോക്കിയവരോട്… നന്നായി അഭിനയിച്ചു ചിരിച്ചു നിന്നു ഞാൻ… തീരെ പഴഞ്ചനല്ല ഞാനും ഒരു ന്യൂ ജെൻ അമ്മയാണ് എന്ന ഭാവത്തിൽ… ഡിസ്റ്റർബ് ചെയ്തതിൽ ക്ഷമിക്കണം… ഞാൻ ഒരു question ചോദിയ്ക്കാൻ വന്നതാണ്… നിങ്ങൾ എവിടുന്നു വരുന്നു, പേരെന്ത് എന്നൊക്കെ ചോദിച്ചു… ഇങ്ങനെ ഇവിടിരിക്കാൻ പാടുണ്ടോ എന്ന ചോദ്യത്തിന് അതിനെന്ത്‌? ഞങ്ങളുടെ സ്വാതന്ത്ര്യം, അവകാശം, നിയമം എന്നൊക്കെ പതിവ് ഉത്തരങ്ങൾ പറഞ്ഞു ക്ഷോഭിച്ചു… അത് അങ്ങനെ കണ്ട ഞാനാണ് പഴഞ്ചൻ ചിന്താഗതിക്കാരി എന്ന മട്ടിൽ ആയിരുന്നു ഓരോ മറുപടികളും… പെണ്കുട്ടികൾക്കായിരുന്നു വീറു കൂടുതൽ… സ്ത്രീ ശാക്തീകരണത്തിനായി തൊണ്ടകീറി പ്രസംഗിക്കുന്ന ഞാൻ അവളുടെ സ്വാതന്ത്ര്യ കാഴ്ചപ്പാടിൽ രോഷം കൊണ്ട് ദേഷ്യം അമർത്തിപ്പിടിച്ചു നിന്ന്……”

പ്രണയം, ലൈംഗികാർഷണം എന്നിവ കൗമാരത്തിൽ ഏതു മനുഷ്യനും സ്വാഭാവികമായി ഉണ്ടാവുന്ന വികാരമാണ്. ആ വികാരത്തെ അടക്കിവയ്ക്കാൻ മാത്രമാണ് നാം നിരന്തരമായി ഈ തലമുറയോട് ആവശ്യപ്പെട്ടുന്നത്. പരസ്പരം ശരീരത്തിലെ പ്രത്യേകതകൾ എന്തെന്ന് അറിയാനുള്ള ആകാംക്ഷയും ഈ പ്രായത്തിൽ കൂടുതലാണ്. അതിനെ മനസിലാക്കുകയും ആരോഗ്യകരമായ രീതിയിൽ അത് പ്രകടിപ്പിക്കാൻ അവസരം ഒരുക്കുകയുമാണ് ഒരു സമൂഹം ചെയ്യേണ്ടത്. 13 വയസ്സിലും മറ്റും മറ്റൊരു വ്യക്തിയോട് (സ്വവർഗത്തിലോ എതിർലിംഗത്തിലോ ) ആകർഷണം തോന്നാതിരുന്ന അവസ്ഥയാണ് പ്രകൃതിവിരുദ്ധതയായി നാം കണക്കാക്കേണ്ടത്. എന്നാൽ സദാചാരത്തിന്റെ പേരിൽ വീണ്ടും വീണ്ടും അടക്കി നിർത്താനാണ് വിദ്യാഭ്യാസ സമ്പ്രദായവും സമൂഹവും നിരന്തരം പരിശ്രമിക്കുന്നത്. അതിന്റെ ഒരു കൂടിയ പതിപ്പാണ്‌ മുകളില്‍ കണ്ട മോള്‍ജിയുടെ വാക്കുകള്‍.

കുറിപ്പിന്റെ മറ്റൊരു ഭാഗത്ത് ഇങ്ങനെ പറയുന്നു: “നിങ്ങൾക്കറിയോ, ആരോഗ്യം മോശമായിട്ടും ആ വെയില് വകവെയ്ക്കാതെ നിങ്ങളുടെ അടുത്ത് വന്നു നിന്ന് നിങ്ങളുടെ പുച്ഛ നോട്ടവും ആക്ഷേപവും കേട്ട ഈ സ്ത്രീ കഴിഞ്ഞ എട്ടു വർഷമായി ഇതേപോലെ ചൂഷണങ്ങൾക്കിരയായ പെൺകുട്ടികളെയും സ്ത്രീകളെയും രക്ഷിക്കാനും കൈപിടിച്ചു ഉയിർത്തെഴുന്നേൽപ്പിക്കാനും നന്നായി പരിശ്രമിക്കുന്നവളാണ്… അത് എത്രത്തോളം പ്രയാസകരമാണെന്നു അനുഭവിക്കുന്നവളാണ്… വന്നവരൊക്കെയും പറഞ്ഞ അനുരാഗ കഥകളിൽ നിങ്ങളെ പോലെ ചേർന്നിരുന്ന കഥകളും അവർക്കും ഉണ്ടായിരുന്നു… നിങ്ങൾ പറഞ്ഞു നിങ്ങളുടെ സ്വാതന്ത്ര്യം, അവകാശം എന്നൊക്കെ… ശെരിയാണ് നിങ്ങള്ക്ക് ആരെ വേണമെങ്കിലും പ്രണയിക്കാം… പക്ഷെ ഇത് പ്രണയം അല്ല മക്കളെ… ഇത് വ്യഭിചാരമാണ്… അവന്റെ ആത്മസഖിയെ തുറസ്സായ സ്ഥലത്തു വെച്ച് വിവസ്ത്രയാക്കി രസിക്കാൻ ഏതു പുരുഷന് തോന്നും? അവനു നീ അമൂല്യമായ നിധിയെങ്കിൽ ഇങ്ങനെ തെരുവിൽ വെച്ചാണോ അവനതു ആസ്വദിക്കുന്നത്? ഇതല്ല നിങ്ങളുടെ സ്വാതന്ത്ര്യം… ഇതല്ല നിങ്ങളുടെ അവകാശം…”

ഇത്രമേൽ അശ്ലീലമായി എങ്ങനെയാണ് ഒരു വ്യക്തിക്ക് മറ്റൊരാളുടെ സ്വകാര്യതയെ കുറിച്ചെഴുതാൻ സാധിക്കുക? എന്താണ് പ്രണയം എന്നും എന്താണ് വ്യഭിചാരമെന്നും സമൂഹം പറഞ്ഞുവച്ചിരിക്കുന്ന നിയമങ്ങളെ അതേപടി ഛര്‍ദ്ദിക്കുന്നതാണ് ഒരു കൗൺസിലർക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും അപകടകരമായ സംഗതി. പെൺകുട്ടികളും ആൺകുട്ടികളും ചൂഷണത്തിന് വിധേയരാകുന്ന ഒരു നാടാണ് കേരളം; സമ്മതിക്കുന്നു. അതിനുള്ള പരിഹാരം പക്ഷെ ചൂഷണം എന്തെന്ന് അവരെ ബോധ്യപ്പെടുത്തുകയും അത്തരത്തിൽ ചൂഷണം ഉണ്ടായാൽ അതിനെ ധൈര്യത്തോടെ നേരിടാനും മറ്റു നിയമനടപടികൾ സ്വീകരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ്. അല്ലാതെ തന്റെ ‘കൗൺസിലിംഗ്’ അനുഭവങ്ങൾ അവരുടെ കുടക്കീഴിലേക്കു വിളമ്പലല്ല. പ്രണയിക്കേണ്ട പ്രായത്തിൽ അവർ പ്രണയിക്കുക തന്നെയാണ് വേണ്ടത്. ഒരാളുടെ സ്വാതന്ത്ര്യത്തെ നിർണയിക്കാൻ ആ വ്യക്തിക്ക് മാത്രമാണ് അവകാശം. എനിക്കുവേണ്ട സ്വാതന്ത്ര്യം നിങ്ങൾക്ക് വേണ്ട സ്വാതന്ത്ര്യത്തിൽ നിന്നും ഏറെ വ്യത്യസ്തമായിരിക്കും. അത് നിർണയിക്കാൻ പക്ഷെ എനിക്കാണ് അവകാശം. കുട്ടികൾ എന്ന സ്വതന്ത്ര വ്യക്തികളെ – അവരുടെ സ്വകാര്യതയെ ബഹുമാനിക്കുക എന്നതാണ് ഒരു സമൂഹം എന്ന നിലയ്ക്ക് കേരളം ഇപ്പോൾ ചെയ്യേണ്ടത്.

‘തലച്ചോറിലുള്ള അമേധ്യം വിളമ്പുന്ന’ ഇയാള്‍ ഇനി സര്‍ക്കാര്‍ ചിലവില്‍ ഉദ്ബോധിപ്പിക്കാന്‍ വരില്ല

രജത് കുമാർ എന്ന സാമൂഹിക വിഷത്തെ കൗൺസിലിംഗ് നല്‍കാന്‍ അനുവദിക്കരുത് എന്നുള്ള ആവശ്യം ഏറെ നാളായി ഉയർന്നു കേൾക്കുന്നതാണ്. രണ്ടു ദിവസം മുൻപ് ആരോഗ്യ, സാമൂഹിക നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഈ വിഷയത്തിൽ രജത്കുമാറിനെ ഇത്തരം കൗൺസിലിംഗ്- ക്ലാസ്സുകളിൽ നിന്നും വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മോൾജി സ്വയം വിശേഷിപ്പിക്കുന്നത് താൻ ഒരു കൗൺസിലർ ആണെന്നാണ്. എഫ് ബി പ്രൊഫൈലിൽ മുൻ കുടുംബശ്രീ കൗൺസിലർ ആണെന്നും കാണുന്നു, ഇത്രയേറെ ‘സദാചാരബോധ’മുള്ള – പിന്തിരിപ്പൻ നിലപാടുകൾ വച്ച് പുലർത്തുന്ന സ്ത്രീകളാണ് ‘ഉത്തമ ഫെമിനിസ്റ്റ്’ എന്ന് വാഴ്ത്തപ്പെടുകയും, ഇത്തരം സ്ഥാനങ്ങളിൽ എത്തുകയും കൗൺസിലിംഗിലൂടെ തീർത്തും അപകടകരമായ സന്ദേശങ്ങളും ഭീതിയും കുട്ടികളിലും മാതാപിതാക്കളിലും കുത്തിവയ്ക്കുന്നതും.

സ്വതന്ത്രയായ സ്ത്രീ എന്നതിന് പോലും സമൂഹം ചില ചെക്‌ലിസ്റ്റുകൾ വച്ചിട്ടുണ്ട്- കുടുംബത്തെ പരിപാലിച്ച് കുട്ടികളെ നേർവഴിക്കു നടത്തിക്കൊണ്ട് അല്പം അഭിപ്രായം പറഞ്ഞാലും അതിനെ സമൂഹം അംഗീകരിക്കും. പക്ഷെ ആ വരയിൽ നിന്നും വ്യതിചലിക്കരുത്. അപ്പോൾ അവർ വഴിപിഴച്ചവളാകും. 21-ആം നൂറ്റാണ്ടിൽ അഭിപ്രായമുള്ള സ്ത്രീ അല്ല പ്രശ്നം, സമൂഹം കേൾക്കാൻ ഇഷ്ടപെടാത്ത അഭിപ്രായം പറയുന്ന സ്ത്രീകളാണ് പ്രശ്നക്കാർ. കുടുംബശ്രീയെ കുറിച്ച്, അതിൽ അവളുണ്ടാക്കുന്ന വരുമാനത്തെ കുറിച്ച്, അതിലൂടെ അവൾ സംരക്ഷിക്കുന്ന കുടുംബത്തെ കുറിച്ചൊക്കെ വാചാലയാകാം- ആ പണം കൊണ്ട് അവൾ ഒരു പെയിന്റിംഗ് എക്സിബിഷൻ നടത്തിയാൽ, അവളുടെ ശരീരത്തെ കുറിച്ച് അഭിപ്രായം പറഞ്ഞാൽ – അവൾ കുലസ്ത്രീ എന്ന പട്ടികയിൽ നിന്നും പുറത്താകും. നമ്മുടെ സമൂഹം പറഞ്ഞുതരും ആധുനിക സ്ത്രീക്ക് ‘ആവശ്യമായ സ്വാതന്ത്ര്യം’ എന്തെന്ന്!

കൂടുതൽ വഷളൻ വാദങ്ങളിലേക്കു പോകാം: “22 വയസ്സുള്ള എന്റെ മോനെയും മോളെയും ഉടനെ കാണണം എന്ന് തോന്നി, എന്റെ മക്കളെ കെട്ടിപ്പിടിച്ചുമ്മ കൊടുക്കണം എന്ന് തോന്നി …. ഒരിടത്തും പോയിരുന്നു നശിപ്പിച്ചു കളയാതെ ഒരു അങ്കലാപ്പും എനിക്ക് തരാതെ അച്ചടക്കത്തോടെ വളർന്ന എന്റെ പൊന്നു മക്കൾ… എനിക്ക് അവരോടു ബഹുമാനം തോന്നി …. ഒന്നും മിണ്ടാൻ ആവാതെ കൂടെ വന്ന സുഹൃത്തുക്കൾ എന്നെ നോക്കി… ഞാൻ അവരോടായി പറഞ്ഞു… നമ്മളും വളർന്നത് ഇവിടൊക്കെയാണ്… അന്നും ഈ കടലും കടപ്പുറവും ഇവിടുണ്ട്… നമ്മളാരും ഇവിടെ വന്നില്ലല്ലോ… ഹോ…. ഈ സാദ്ധ്യതകൾ നമ്മൾ കണ്ടെത്തിയില്ലല്ലോ എന്ന് സ്വതവേ തമാശക്കാരിയായ സുഹൃത്ത്… തിളച്ചു കിടക്കുന്ന പുതമണ്ണിനെ ചവിട്ടി മെതിച്ചു ഞാൻ ഓർക്കുകയായിരുന്നു… ഞങ്ങളുടെ കൗമാരം…. പിന്നാലെ വന്ന പൂവാലന്മാർ… സൈക്കിളിൽ കറങ്ങി ഓരോ ജംഗ്ഷനിലും കാത്തുനിന്ന കൗമാര പ്രണയാഭ്യർഥനകളെ… കോരിച്ചൊരിയുന്ന മഴയത്തു സ്വയം നനഞ്ഞു കയ്യിൽ മടക്കി പിടിച്ച കുടയുമായി എനിക്ക് തരാൻ എന്റെ പിന്നാലെ സൈക്കിൾ ചവിട്ടിയ ഒരു കൗമാരക്കാരനെ… തലപൊക്കിപ്പൊലും നോക്കാതെ മഴകൊണ്ട് നടന്നു നീങ്ങിയ ഞാൻ എന്ന കൗമാരക്കാരിയെ…. ആലപ്പുഴയിലെ അന്നത്തെ റോമിയോമാരോട്
ആദ്യമായി ഇഷ്ടവും ബഹുമാനവും തോന്നി… അവരാരും പെൺകുട്ടികളെ കടപ്പുറത്തു കൊണ്ടിരുത്തി ഈ പേക്കൂത്തുകൾ കാട്ടിയിട്ടില്ല… അന്നത്തെ കടപ്പുറത്ത് ഈ ആഭാസ കുടകൾ വിരിഞ്ഞിട്ടില്ലാ… എന്തും കാണിക്കാം എന്നുള്ള അവകാശം പോലെ തന്നെയാണ് കുടുംബവുമായി വരുന്നവർക്ക്‌ ഈ അശ്ലീലം കാണാതിരിക്കാനുള്ള അവകാശവും… ഇത് പാശ്ചാത്യ രാജ്യമല്ല… അവിടെ പോലും സഭ്യതയിലേക്കുള്ള തിരിഞ്ഞു നടത്തം തുടങ്ങിക്കഴിഞ്ഞു…

കുടുംബവുമായി വരുന്നവർക്ക് ഈ കുടകീഴിലേക്ക് ഒളിഞ്ഞു നോക്കേണ്ട കാര്യമെന്താണ് എന്നുകൂടി ശ്രീമതി മോള്‍ജി ഒന്ന് പറഞ്ഞു തരണം. അടുത്തിരിക്കുന്നവന്റെ വാട്സ്ആപ് ചാറ്റ് ഒളിഞ്ഞു നോക്കി ആനന്ദം കൊള്ളുന്ന സമൂഹത്തിനോടാണ് ചോദ്യം എന്നറിയാം. നമുക്ക് എല്ലാം ഇങ്ങനെയാണ്, ചുംബിക്കുന്നത്, പരസ്പരം സ്നേഹിക്കുന്നത് എല്ലാം കുറ്റമാണ്. പക്ഷെ 16 വയസിൽ ഒരു പരിചയവും ഇല്ലാത്ത ഒരാളുടെ ഭാര്യയായി കിടപ്പുമുറിയിൽ വഴങ്ങി കൊടുക്കാം. ഇഷ്ടമുള്ളവനെ മുഖത്ത് പോലും നോക്കാതെ നാണത്തോടെ തലയും താഴ്ത്തി കടന്നുപോകാം . അപ്പോൾ നമ്മൾ കുലസ്ത്രീയാകും. മാതാപിതാക്കളുടെ അഭിമാന സംരക്ഷണത്തിനുള്ള ഉത്തമ ഉദാഹരണങ്ങൾ ആകും; കഷ്ടം!

സ്ത്രീകളെ, അവരെ പുറത്തുനിര്‍ത്തുക; ആര്‍ത്തവമുണ്ട് സൂക്ഷിക്കുക ബോര്‍ഡും വയ്ക്കുക

പോസ്റ്റിനു കീഴെ നിഖിൽ രവീന്ദ്രൻ ഇങ്ങനെ കുറിക്കുന്നു: “പ്രണയം കുറ്റമാവുന്ന, പ്രണയിക്കാൻ നിങ്ങളെപ്പോലുള്ള സദാചാരവാദികളുടെ അനുവാദം വാങ്ങേണ്ട ഗതികേടുള്ള നാട്ടിലാണ് സ്നേഹം പങ്കിടാൻ കുട്ടികൾക്ക് മറവ് തേടേണ്ടിവരുന്നത്. ഒരോ വ്യക്തിയും ഒരോ ഇന്റ്വിവിജുവൽ ആണെന്നും അവരുടെ മേൽ നാട്ടുകാർക്കോ ബന്ധുക്കൾക്കോ മാതാപിതാക്കൾക്കോ സ്റ്റേറ്റിനോ അവകാശങ്ങളില്ലെന്നും അവരുടെ വ്യക്തിസ്വാതന്ത്ര്യങ്ങൾ രാജ്യത്തിലെ നീതിവ്യവസ്ഥകളാൽ സംരക്ഷിതമാണെന്നും ഉള്ള മിനിമം വിവരം ഉണ്ടെങ്കിൽ, മറ്റുള്ളവരുടെ സ്വകാര്യതയിൽ വലിഞ്ഞുകേറി തലയിടില്ല… സ്വന്തം പുരയിടം വിട്ട് ഒരു ലോകമോ മനുഷ്യരെയോ കണ്ടിട്ടില്ലാത്ത തവളകൾക്ക് വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് ക്ലാസെടുത്തിട്ട് ഒരു പ്രയോജനവുമില്ലെന്നറിയാം.”

നിഖിലിന്റെ കമന്റിന് ഇത്രമാത്രം കൂട്ടിച്ചേർക്കുന്നു: പ്രിയപ്പെട്ട മോൾജി; അതെ, നാളെ ആലപ്പുഴ കടപ്പുറത്ത് ഹനുമാൻ സേനകളുടെ ചൂരൽ പ്രയോഗത്തിലേക്കുള്ള വഴി നിങ്ങൾ വെട്ടിയിട്ടുണ്ട്- ചൂരൽ ഒടിച്ചു കൊടുത്തിട്ടുണ്ട്! കപട സദാചാര ബോധത്തെ ആവുന്നത്ര സംരക്ഷിക്കാൻ – തളച്ചിട്ട ലൈംഗികതയെ സംരക്ഷിക്കാൻ – പെണ്ണിന്റെ ശരീരത്തെ ഒരു പോറല് പോലും ഇല്ലാതെ പുരുഷന് സമർപ്പിക്കാനുള്ള സമ്മാനമായി കാത്തു സൂക്ഷിക്കാൻ വേണ്ടതൊക്കെ നിങ്ങൾ ചെയ്തിട്ടുണ്ട്! നിങ്ങൾ ഈ രണ്ടു ദിവസം പൊരിവെയിലത്ത് കടപ്പുറത്ത് കാണിച്ചതാണ് അശ്ളീലം. ഇതാണ് സദാചാരപോലീസിങ് എന്ന് മാത്രം പറയട്ടെ!

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇത്രയ്ക്ക് ചീപ്പാണോ ഈ സമൂഹം? സദാചാര കേരളം പിന്നോട്ട് നടക്കുമ്പോൾ…

ആക്ഷന്‍ ഹീറോ മനോരമയുടെ സദാചാര പാഠങ്ങള്‍

ഞങ്ങളിടുന്ന ലെഗ്ഗിങ്‌സില്‍ വരെ അശ്ലീലം കാണുന്ന സദാചാര മലയാളികളുടേതായിരുന്നില്ലേ ആ ആള്‍ക്കൂട്ടം!

അരുന്ധതി മുതൽ ജമീല പ്രകാശം വരെ; അഴുകിയ സദാചാര മലയാളിയോട്

‘രാത്രി പന്ത്രണ്ട് മണിക്ക് ഈ പെണ്‍കുട്ടികള്‍ എന്തിനാണ് യാത്ര ചെയ്തത്?’ തലസ്ഥാനം ഞെട്ടിയ അപകട വാര്‍ത്തയിലും സദാചാര പോലീസിന്റെ ചോദ്യം

അമല പോള്‍; ചില സദാചാര വ്യാകുലതകളും കോള്‍മയിര്‍ സാഹിത്യവും

ഇതേത് നാട്? കേരള പോലീസിന്റെ മുഖ്യപണി സദാചാര പരിപാലനമോ?

സദാചാര പോലീസുകാർ, നിങ്ങളുടെ സ്വന്തം അഭ്യുദയകാംഷികൾ

സുവിശേഷത്തിന്റെ മറവിൽ സ്ത്രീകളെ അവഹേളിച്ച് കത്തോലിക്ക വൈദികന്റെ പ്രസംഗം

രണ്ടു കുട്ടികള്‍ കെട്ടിപ്പിടിച്ചാല്‍ ‘സദാചാരം’ നശിക്കുമോ? സസ്‌പെന്‍ഷനാണ് മറുപടിയെന്ന് സ്കൂള്‍ അധികൃതര്‍; ഇപ്പോള്‍ കോടതിയും

സ്ത്രീവിരുദ്ധതയുടെ സൈബര്‍ ഇടങ്ങളും മലയാളിയുടെ സദാചാര അശ്ലീലവും

പേഴ്സണൽ സ്പേസ് മാനിക്കാനറിയാത്ത നമ്മളും നമ്മെ സദാചാരം പഠിപ്പിക്കുന്ന സെലിബ്രിറ്റികളും

ഒരുമിച്ചിരിക്കരുത്, സംസാരിക്കരുത്; കൊല്ലം ഫാത്തിമ മാതയില്‍ സഭാ മാനേജ്മെന്റിന്റെ സദാചാര പോലീസിംഗ്

ഈ വഴി ഞങ്ങളുടേത് കൂടിയാണ്, രാത്രികളും: സദാചാര പോലീസിനോടല്ല, പോലീസിനോടാണ് പറയുന്നത്

സെന്‍റ്. തോമസ് സ്കൂളിലെ സദാചാര പോലീസിംഗ്; തിക്താനുഭവം തനിക്കുണ്ടായിട്ടുണ്ടെന്ന് പൂര്‍വ്വവിദ്യാര്‍ത്ഥിനി

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍