ട്രെന്‍ഡിങ്ങ്

മുത്തലാക്ക്; ആ വടി സുപ്രിം കോടതി ഒടിച്ചു കളഞ്ഞിരിക്കുന്നു

ഇസ്ലാമിനെതിരെ, വെറുപ്പിന്റെ പ്രചാരകര്‍ക്കും അവരുടെ ‘നിഷ്‌കളങ്ക’ അനുയായികള്‍ക്കും അടിക്കാനുള്ള വടിയായിരുന്നു മുത്തലാക്ക്

ഇസ്ലാമിനെതിരെ, വെറുപ്പിന്റെ പ്രചാരകര്‍ക്കും അവരുടെ ‘നിഷ്‌കളങ്ക’ അനുയായികള്‍ക്കും അടിക്കാനുള്ള വടിയായിരുന്നു മുത്തലാക്ക്. അതു സുപ്രീം കോടതി ഇടപെട്ട് ഒടിച്ചു കളഞ്ഞു.

സുപ്രീം കോടതിയിലെത്തിക്കാതെ, സാമൂഹ്യപരിഷ്‌കരണത്തിന്റെ ഭാഗമായി ഇസ്ലാമിനകത്തു നിന്നുതന്നെയുള്ള ഒരു മൂവ്‌മെന്റ് മുത്തലാക്ക് മതപരമായി തന്നെ നിരോധിക്കാന്‍ വഴിവച്ചിരുന്നുവെങ്കില്‍ കുറച്ചു കൂടി ഉചിതമായേനെ.

മനുഷ്യവിരുദ്ധമായ ഒരു നടപടിയെ ഇല്ലാതാക്കാന്‍ അകത്തുനിന്ന് പൊരുതിയ മനുഷ്യരെ കാണാതെയല്ല, അത് മതത്തിനകത്തു തന്നെ വിധിയായിരുന്നുവെങ്കില്‍ കുറച്ചു കൂടി നന്നായേനെ എന്നൊരു വിചാരം മാത്രം. ബാഹ്യപ്രേരണകളില്ലാത്ത സ്വയം നവീകരണം മനോഹരമായ ഒരു പ്രക്രിയായാണല്ലോ.

"</p

നിരോധിച്ചിട്ടും തുടരുന്ന പലതുമുണ്ട്. സ്ത്രീധനം മുതല്‍ പെണ്‍ഭ്രൂണഹത്യ വരെ. ഏതു സാമൂഹ്യപരിഷ്‌കരണ വിധിയും നടപ്പിലാകണമെങ്കില്‍ ബാഹ്യമായ പ്രേരണയ്ക്കപ്പുറത്ത് സ്വയം കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ വേണം. ഏതു മതവിഭാഗത്തിനുള്ളിലാണെങ്കിലും.

തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് വിശ്വാസികളായ സുഹൃത്തുക്കള്‍ എഴുതുന്നത് ടൈംലൈനില്‍ നിറയുമ്പോള്‍ മനുഷ്യരിലുള്ള വിശ്വാസം വീണ്ടും വീണ്ടും വര്‍ദ്ധിക്കുന്നു.

Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീജിത് ദിവാകരന്‍

ശ്രീജിത് ദിവാകരന്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍