TopTop

എല്ലാവർക്കും സംവരണം എന്നാൽ ആർക്കും സംവരണം ഇല്ല എന്നാണ്; 10% സാമ്പത്തിക സംവരണം എന്തുകൊണ്ടാണ് വെറുമൊരു തട്ടിപ്പാകുന്നത്?

എല്ലാവർക്കും സംവരണം എന്നാൽ ആർക്കും സംവരണം ഇല്ല എന്നാണ്; 10% സാമ്പത്തിക സംവരണം എന്തുകൊണ്ടാണ് വെറുമൊരു തട്ടിപ്പാകുന്നത്?
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് 10% ജോലി, വിദ്യാഭ്യാസ സംവരണം ലോക്സഭ അംഗീകരിച്ചതോടെ സവർണ സമുദായങ്ങളിലെ ദരിദ്രരെ സഹായിക്കാനുള്ള നടപടിയാകും ഇതെന്ന വ്യാജധാരണയാണ് പരത്തുന്നത്. ഇക്കാലംവരെയും സംവരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തവരാണ് ഇപ്പോളിതിനെ സാമ്പത്തിക സംവരണത്തിലേക്കുള്ള വലിയ നടപടിയായി കൊണ്ടാടുന്നത്.

ഇന്ത്യൻ സമ്പദ് രംഗത്തെക്കുറിച്ച് സാമാന്യവിവരമുള്ള ആർക്കും അറിയുന്ന കാര്യം 90% ഇന്ത്യക്കാരുടെയും വാർഷികവരുമാനം 8 ലക്ഷം രൂപയിൽ താഴെയാണ് എന്നതാണ്. (ആദായനികുതി വകുപ്പിന്റെ 2017 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കണക്കുകൾ കാണിക്കുന്നത് വ്യക്തിഗത നികുതിദായകരുടെ 2.79 കോടി ഇ-റിട്ടേണുകൾ കിട്ടി എന്നാണ്. ഇന്ത്യയിലെ മൊത്തം കുടുംബങ്ങളുടെ എണ്ണം ഏതാണ്ട് 25 കോടിയാണ്. ഇതിൽ നിന്നും ചിത്രം വ്യക്തമാണ്). ഒപ്പം കൈവശമുള്ള ഭൂമിയുടെയും വീടിന്റെ വലിപ്പത്തിന്റെയുമൊക്കെ മാനദണ്ഡങ്ങൾ ‘സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ’ എന്നത് നോക്കുമ്പോൾ വളരെ ഉദാരമാണ്. അങ്ങനെ വരുമ്പോൾ 90%-ത്തിലേറെ സവർണ ജാതിക്കാർ ഈ സംവരണ പദ്ധതിയുടെ ഗുണഭോക്താക്കളാകും. അതിനർത്ഥം മത്സരം ഏതാണ്ട് ഇതുപോലെ തുടരുമെന്നും സംവരണത്തിന്റെ ലക്ഷ്യത്തെത്തന്നെ അട്ടിമറിക്കും എന്നുമാണ്.

അതേസമയം, ഈ വിഭാഗത്തിനുള്ളിൽ, മികച്ച വിദ്യാഭ്യാസവും പരിശീലനവും സാധ്യമാകുന്ന ഉയർന്ന വരുമാന ഗണത്തിൽപ്പെട്ടവർ (4-8 ലക്ഷം) ദരിദ്രരും ഗ്രാമീണരുമായ മുന്നാക്ക വിഭാഗങ്ങളിൽപ്പെട്ടവരെ മത്സരപരീക്ഷകളിൽ പുറന്തള്ളും. അതിനുപുറമെ 8 ലക്ഷം എന്ന പരിധിക്കു മുകളിലുള്ളവർ (10%-ത്തിൽ കുറവാണത്) ബാക്കിവരുന്ന 40-50% എന്ന, മറ്റൊരുതരത്തിൽ സംവരണമായി മാറുന്ന അവസരങ്ങൾ ലഭ്യമാക്കുകയും ചെയ്യും. മുന്നാക്ക വിഭാഗങ്ങളിലെ ഉപരി,മധ്യവർഗ വിഭാഗങ്ങളാണ് ഈ യുക്തിരഹിതമായ സംവരണത്തിന്റെ ഗുണഫലങ്ങൾ അനുഭവിക്കാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഈ നിർദിഷ്ട സംവരണ പദ്ധതി കടുത്ത അന്യായവും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വലിയ അബദ്ധങ്ങളിൽ ഒന്നുമാണ്. പ്രതീക്ഷകളിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഗ്രാമങ്ങളിലെ ‘ദരിദ്ര ഗ്രാമീണരെ' പറ്റിക്കാനുള്ള തട്ടിപ്പു പരിപാടി മാത്രമാണിത്.

https://www.azhimukham.com/edit-modi-governments-move-to-give-10-percent-reservation-for-economically-backward-section-in-upper-caste-is-against-constitution/

സർക്കാരിന് ഉദ്ധേശശുദ്ധിയുണ്ടെങ്കിൽ വരുമാന പരിധി 2.5 ലക്ഷമായി (വരുമാന നികുതി സ്ലാബ്), അല്ലെങ്കിൽ 2.26 ലക്ഷം ആയി (2018-ലെ ജി ഡി പി പ്രതിശീർഷ വരുമാനത്തിന്റെ 200%) കുറയ്ക്കുകയാണ് വേണ്ടത്. നഗരവാസികൾക്കായി ആനുപാതികമായി ഉയർന്ന വരുമാന പരിധി നിശ്ചയിക്കാം. ഇത് ഉപരിവിഭാഗത്തെ ഒഴിവാക്കുകയും അർഹതപ്പെട്ടവർക്ക് ആനുകൂല്യം നൽകുകയും ചെയ്യും.

എല്ലാവർക്കും സംവരണം എന്നാൽ ആർക്കും സംവരണം ഇല്ല എന്നാണ്. ഈ കാഴ്ച്ചപ്പാടിൽ നിന്നും നോക്കിയാൽ നിർദിഷ്ട സംവരണ പദ്ധതി സംവരണം എന്ന ആശയത്തിന് നേരെയുള്ള നിശബ്ദമായ ആക്രമണവും ക്രമേണ സാമൂഹ്യ സന്തുലനാവസ്ഥയെ തകർക്കുന്നതുമാണ്. മാത്രമല്ല ‘മുന്നാക്ക വിഭാഗം എന്ന പദം വളരെ അവ്യക്തമാണ്. സംവരണത്തിന് പുറത്തുള്ള എല്ലാ വിഭാഗങ്ങളെയും അത് ഉൾക്കൊള്ളുന്നുണ്ടോ എന്ന് വ്യക്തമല്ല. അതുകൊണ്ട് ‘സവർണ ജാതികൾ’ ഏതൊക്കെയാണെന്ന് വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാർ ധൈര്യപ്പെടുമോ?

2019-ലെ പൊതുതെരഞ്ഞെടുപ്പിനു കുറച്ചുമാസങ്ങൾ മാത്രം ശേഷിക്കെ അതിനു മുമ്പായി ജനശ്രദ്ധ മറ്റു വിഷയങ്ങളിൽ നിന്നും തിരിക്കാനുള്ള ഒരു അടവാണെന്നു ഇതിനെതിരെ വലിയ വിമർശനം ഉയർന്നുകഴിഞ്ഞു. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിനങ്ങളിൽ ബിൽ അവതരിപ്പിച്ചതും ഇതിന്റെ ഉദ്ദേശത്തെ സംശയത്തിന്റെ നിഴലിലാക്കുന്നു. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാലും ബില്ലിന് കോടതി ഭരണഘടനാപരമായ സാധുത നല്കാതിരിക്കാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ടുതന്നെ സാധാരണഗതിയിൽ തൃപ്തിപ്പെടുത്താൻ കഴിയാത്ത അസംതൃപ്തരായ മുന്നാക്കക്കാരെ തൃപ്തിപ്പെടുത്താനുള്ള ഒരു തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണിത് എന്ന് ന്യായമായും പറയാം.

https://www.azhimukham.com/kerala-economic-reservation-central-govt-amendment-k-k-kochu-speaking/

ഇക്കഴിഞ്ഞ ഡിസംബർ 2018-ലെ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ NOTA വോട്ടുകളുടെ എണ്ണത്തിലെ വര്‍ധനവാകും സർക്കാരിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഡ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ 83 ലോക്സഭാ മണ്ഡലങ്ങളിലായി മൊത്തം 15 ലക്ഷം NOTA വോട്ടുകളാണ് വീണത്. അതായത് ഒരു മണ്ഡലത്തിൽ ശരാശരി 18000 (1-1.5%) വോട്ടുകൾ. കടുത്ത മത്സരത്തിൽ ഈ വോട്ടുകൾ വളരെ നിർണ്ണായകമാകും. SC /ST നിയമത്തിനെതിരെ ചില സവർണ സമുദായ സംഘടനകൾ NOTA രേഖപ്പെടുത്താൻ പ്രചാരണവും നടത്തിയിരുന്നു.

രാഷ്ട്രീയകക്ഷികളെല്ലാം ഈ സംവരണപദ്ധതിയിലെ ഗുരുതരവും അന്യായവുമായ പിഴവുകൾ തിരുത്താൻ മുന്നിട്ടിറങ്ങണം. ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹ്യനീതി ഉറപ്പാക്കാൻ ലക്ഷ്യമിട്ട സംവരണ പദ്ധതിയെ അട്ടിമറിക്കുക എന്ന ഉദ്ദേശമുള്ളവരാണ് ഇതിനു പിന്നിൽ. SC, ST വിഭാഗങ്ങളിൽ വെണ്ണപ്പാളി (creamy layer) കൊണ്ടുവരാനും OBC വിഭാഗങ്ങളിലെ വരുമാനപരിധി ഉയർത്താനും സമയമായി എന്നുകൂടി ഓർമ്മിപ്പിക്കുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/kerala-sunny-m-kapikkadu-speaks-on-economic-reservation-and-political-parties-stand/

https://www.azhimukham.com/india-aimim-leader-asaduddin-owaisi-speaks-in-loksabha-on-economic-reservation/

Next Story

Related Stories