TopTop
Begin typing your search above and press return to search.

മുത്തലാഖ് നിരോധനം; ഗുണകരമോ അതോ പണ്ടോറപ്പെട്ടി തുറക്കലോ?

മുത്തലാഖ് നിരോധനം; ഗുണകരമോ അതോ പണ്ടോറപ്പെട്ടി തുറക്കലോ?
‘തലാഖ്, തലാഖ്, തലാഖ്’, ചെവിതുളയ്ക്കുന്ന കരച്ചിലുകൾ ആ മുറിയിൽ മുഴങ്ങി. ഇരു കയ്യുകൾകൊണ്ടും തന്റെ ചെവികൾ പൊത്തിപ്പിടിച്ച് ബുർഖകൊണ്ടു  മൂടിപ്പൊതിഞ്ഞ 24-കാരിയായ ആ സ്ത്രീ മുറിയുടെ മൂലയിലേക്ക് ചുരുണ്ടുകൂടി. അവരുടെ ഭർത്താവ് നിർദ്ദയമായി, ഒരു ഭാവമാറ്റവുമില്ലാതെ നിന്നു. അവളുടെ ആത്മാഭിമാനവും മാന്യതയും കണ്ണാടിച്ചില്ലുകൾപ്പോലെ തകർന്നുവീണു. ക്രൂരമായി ഭർത്താവ് തന്നെ ഉപേക്ഷിച്ചതിന്റെ ആഘാതത്തിനു മുന്നിൽ ആ ചെറുപ്പക്കാരി പകച്ചുനിന്നു. ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത് എന്ന് അവൾക്കറിയില്ല.

ഇത്തരം നിന്ദ്യമായ രീതികൾ ഒരു പഴയ കഥയും നിയമപരമായി ശിക്ഷ നേരിടേണ്ടിവരുന്നതുമാവുകയാണ്. സുപ്രീം കോടതി നിയമവിരുദ്ധമാക്കിയിട്ടും മുത്തലാഖ് ഇപ്പോഴും തുടരുകയും ചെയ്തിരുന്നു. എന്നാല്‍, മുത്തലാഖ് വഴി ഭാര്യയെ മൊഴി ചൊല്ലുന്നയാൾക്ക്  നിർദിഷ്ട നിയമത്തിനുകീഴിൽ, അഞ്ചുവർഷം വരെ തടവുശിക്ഷ ലഭിക്കാം. ഒത്തുതീർപ്പ് ഭാര്യയുടെ താത്പര്യപ്രകാരം മാത്രമേ നടക്കുകയുള്ളൂ. സെപ്റ്റംബർ 19-ന് മന്ത്രിസഭ അംഗീകരിച്ച ഓർഡിനൻസിലുള്ള ചട്ടങ്ങളാണിവ. അടുത്ത സമ്മേളനത്തിന്റെ ആറാഴ്ച്ചക്കുള്ളിൽ പാർലമെന്റിന്റെ അംഗീകാരം ഓർഡിനൻസ് നേടേണ്ടതുണ്ട്. ഈ വർഷം അവസാനമാണ് പാർലമെന്റിന്റെ ശീതകാലസമ്മേളനം നടക്കുക. പാർലമെന്റ് സമ്മേളിക്കാത്ത സമയത്ത് അടിയന്ത വിഷയങ്ങളിൽ ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 123 സർക്കാരിന് അധികാരം നൽകുന്നുണ്ട്. സുപ്രീം കോടതി നിർത്തലാക്കിയിട്ടും 2018 ജനുവരി മുതൽ 2018 സെപ്റ്റംബർ വരെ 430 മുത്തലാഖ് മൊഴിചൊല്ലൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി നിയമമന്ത്രി രവിശങ്കർ പ്രസാദ് പറയുന്നു.

മുത്തലാഖ് ‘വെറുക്കപ്പെടേണ്ട’ ഒന്നാണെന്ന് പറയുന്ന അസദുദീൻ ഒവൈസി, തലാഖ് എന്ന് മൂന്നുവട്ടം പറഞ്ഞതുകൊണ്ട് വിവാഹം റദ്ദാകുന്നില്ലെന്നും ഭാര്യയെ മൊഴി ചൊല്ലുന്നതിനു  മുമ്പ് ഒരു പുരുഷൻ 90 ദിവസം കാത്തിരിക്കണമെന്നും പറഞ്ഞു. ഈ ഓർഡിനൻസ് സ്ത്രീകൾക്ക് കൂടുതൽ ആശയക്കുഴപ്പവും നീതിനിഷേധവുമാണ് ഉണ്ടാക്കുക എന്നും അദ്ദേഹം പറയുന്നു. 498എ, ഗാർഹിക പീഡന നിയമം, മുസ്‌ലിം വിവാഹ, ജീവനാംശ  നിയമം എന്നിങ്ങനെ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിയമങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ഇവ കൃത്യമായി നടപ്പാക്കണം.

മുത്തലാഖ് പാപവും തെറ്റുമാണെന്നും അത് നിരോധിക്കാൻ മുസ്‌ലിം സ്ത്രീകൾ പോരാടിയിട്ടുണ്ടെന്നും പറഞ്ഞ ഒവൈസി ഇങ്ങനെകൂടി കൂട്ടിക്കിച്ചേർത്തു; “പക്ഷെ നിയമം സാമൂഹ്യതിന്മകളെ ഇല്ലാതാക്കുന്നില്ല, ഓർഡിനൻസ് പോലുള്ള ശ്രദ്ധതിരിക്കൽ താറാവുകളെ മുസ്‌ലിം സമുദായം തള്ളിക്കളയും.”

ഇത്തരത്തിൽ ഭാര്യമാരെ മൊഴിചൊല്ലുന്ന മുസ്‌ലിം പുരുഷന്മാരെ മുസ്‌ലിം വ്യക്തിനിയമ ബോർഡ് ബഹിഷ്‌ക്കരിക്കുമെന്നും ഒവൈസി പറയുന്നു. അതേസമയം, മുസ്‌ലീം സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകണമെന്നും ഒവൈസി ആവശ്യപ്പെട്ടു.

മുത്തലാഖ് വളരെ പഴയ ഒരു രീതിയാണെന്നും അത് ഇന്നത്തെ കാലത്തിനു ചേർന്നതല്ലെന്നും പറഞ്ഞ സുപ്രീം കോടതി അഭിഭാഷകയും സാമൂഹ്യപ്രവർത്തകയുമായ അർച്ചന പഥക് ഓർഡിനൻസിനെ സ്വാഗതം ചെയ്തു. ഈ രീതി റദ്ദാക്കിയ 2017-ലെ സുപ്രീം കോടതി വിധി അതിന്റെ സ്ഥാനത്ത് ശക്തമായ നിയമം കൊണ്ടുവരാൻ സർക്കാരിന് ആറു മാസത്തെ സമയം നൽകിയിരുന്നു. മൊഴി ചൊല്ലിയ ഭർത്താവിനെ വീണ്ടും വിവാഹം കഴിക്കാൻ, സ്ത്രീ മറ്റൊരു പുരുഷനെ വിവാഹം കഴിക്കുകയും അതിൽ ഗർഭം ധരിക്കുകയും ചെയ്യണമെന്ന നിക്കാഹ് ഹലാല ചട്ടം അവർ ചൂണ്ടിക്കാട്ടി. ബഹുഭാര്യാത്വം എന്ന രീതി ഭരണഘടനയുടെ ആർട്ടിക്കിൾ 14-ന്റെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

Also read: അപകടകരമായ ഒരു ഘട്ടത്തിലേക്ക് രാജ്യം കടക്കുകയാണ്; ജാഗ്രവത്തായിരിക്കുക

സമൂഹത്തിലെ താഴെ തട്ടിലാണ് മുത്തലാഖ് നിലനിൽക്കുന്നതെന്നും വിദ്യാഭ്യാസമുള്ളവർക്കിടയിൽ ഒന്നോ രണ്ടോ ശതമാനം മാത്രമേ ഇതുള്ളൂ എന്നും സുപ്രീം കോടതി അഭിഭാഷക നഗ്മ ഇംതിയാസ്‌ പറയുന്നു. ഈ തെറ്റായ രീതിയെ അപലപിച്ച അവർ, സ്ത്രീകൾ മാത്രമാണ് ഇതുമൂലം സാമ്പത്തികമായും മാനസികമായും തകരുന്നത് എന്ന് ചൂണ്ടിക്കാട്ടി. ബിൽ ചില മാറ്റങ്ങളോടെ കൊണ്ടുവരണമെന്നും ഇല്ലെങ്കിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അവർ വ്യക്തമാക്കുന്നു. വിവാഹമോചിതയായ സ്ത്രീയുടെ ജീവനാംശം, സാമൂഹ്യ പിന്തുണ എന്നിവ പരിഹരിക്കണം. 2019-ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പായി നിയമം കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.

പാർലമെന്റ് സമ്മേളനത്തിന് കാത്തുനിൽക്കാതെ സക്കാർ ഓർഡിനാന്സ് ഇറക്കിയത് ശരിയായില്ല എന്നാണ് സുപ്രീം കോടതി അഭിഭാഷകൻ ഇംതിയാസ്‌ അഹമ്മദിന്റെ അഭിപ്രായം. അത് ശരിയായ നിയമനിർമ്മാണരീതിയെ കുറുക്കുവഴിയിലൂടെ മറികടക്കലാണ്. ‘ദുരുദ്ദേശത്തോടെ’ തെരഞ്ഞെടുപ്പിൽ കണ്ണുവെച്ച് മോശമായി എഴുതിയുണ്ടാക്കിയ നിയമമാണത് എന്നും അദ്ദേഹം പറയുന്നു. മുസ്‌ലിം സ്ത്രീകളുടെ ക്ഷേമത്തിനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് അവരെ ബോധ്യപ്പെടുത്താനാണ് ഇത്.

ഇസ്‌ലാമിക നിയമത്തിനു കീഴിൽ ഒരു പുരുഷൻ ആയിരം വട്ടം തലാഖ് പറഞ്ഞാലും അത് ഒറ്റതവണയായെ കണക്കാക്കുകയുള്ളൂ. അയാൾ ഒരിക്കൽ തലാഖ് പറഞ്ഞാൽ ഒരു മാസത്തെ അയാളുടെ കാത്തിരിപ്പ് സമയം തുടങ്ങും. അയാൾ ഭാര്യയിൽ നിന്നും അകന്നു താമസിക്കണം. രണ്ടാമത് തലാഖ് പറഞ്ഞാൽ മൂന്നാമത് അത് പറയുന്നതിന് മുമ്പ് വേണമെങ്കിൽ അയാൾക്ക് അതിൽ നിന്നും പിന്മാറാം. രണ്ടാം തവണ പറഞ്ഞാലും ഭാര്യയിൽ നിന്നും അകന്നുമാറി അയാൾ ഒരു മാസം കഴിയണം.

മുത്തലാഖിനെ മോശമായ രീതിയെന്ന് വിശേഷിപ്പിച്ച അഹമ്മദ് അതൊരു ഗൗരവമായ വിഷയമാണെന്നും അതിൽ തിരക്കുപിടിച്ചല്ല വളരെ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് നിയമമുണ്ടാക്കേണ്ടതെന്നും പറഞ്ഞു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

https://www.azhimukham.com/trending-muslim-woman-divorces-husband-at-press-meet-lucknow/

https://www.azhimukham.com/edit-the-country-is-entering-election-mode-where-disharmony-expects/

https://www.azhimukham.com/thalaq-campaign-to-end-muslim-divorce-rite-sparks-debate/

https://www.azhimukham.com/talaq-thrice-does-not-amount-to-divorce-says-salma-ansari/

Next Story

Related Stories