TopTop

ഡിജിപി ആരെന്ന ചോദ്യം ആവര്‍ത്തിച്ച് പ്രതിപക്ഷം; സഭയില്‍ ഇന്നും ബഹളം

ഡിജിപി ആരെന്ന ചോദ്യം ആവര്‍ത്തിച്ച് പ്രതിപക്ഷം; സഭയില്‍ ഇന്നും ബഹളം
നിലവില്‍ സംസ്ഥാനത്തെ ഡിജിപി ആരെന്ന് ചോദ്യമുയര്‍ത്തി നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ ബാനറുകള്‍ ഉയര്‍ത്തി പ്രതിപക്ഷം ബഹളം വയ്ക്കുകയായിരുന്നു. ആദ്യോ ചോദ്യത്തിനിടെ തന്നെ ബഹളം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ബഹളമുണ്ടായത്.

ഇതോടെ സഭ നടത്തിക്കൊണ്ട് പോകുന്നതില്‍ സ്പീക്കര്‍ നിലപാടെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാദിവസവും ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ തന്നെ ബഹളമുണ്ടാകുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. ഇതോടെ പ്രതിപക്ഷം ബഹളം അവസാനിപ്പിച്ചു. സംസ്ഥാനത്തെ ഡിജിപി ആരെന്ന ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെയും ഒഴിഞ്ഞുമാറിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇതേ വിഷയമുയര്‍ത്തി ഇന്നും പ്രതിപക്ഷം ബഹളമുണ്ടാക്കിയത്.

അടിയന്തര പ്രമേയ വേളയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഡിജിപി ആരാണെന്ന ചോദ്യമുയര്‍ത്തിയത്. ഡിജിപിയെ നിശ്ചയിക്കുന്നത് സര്‍ക്കാരാണ് അത് നിശ്ചയിച്ചുണ്ടെന്നാണ് ഇതിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി. ഡിജിപിയുടെ പേര് പറയാന്‍ മുഖ്യമന്ത്രിക്ക് പോലും സാധിക്കാത്ത അവസ്ഥയുണ്ടായതില്‍ ലജ്ജിക്കുന്നെന്ന് ചെന്നിത്തല പറഞ്ഞു.

ലോക്‌നാഥ് ബഹ്രയെന്ന് പോലും പറയാന്‍ സര്‍ക്കാരിനാകുന്നില്ല. ബഹ്രയെയും ഇതോടെ സര്‍ക്കാര്‍ തള്ളിപ്പറഞ്ഞിരിക്കുകയാണ്.

Next Story

Related Stories