മരണം മുഖാമുഖം കണ്ടിരിക്കുന്നവരോട് ‘സ്വന്തം ചോര’യുടെ ശുദ്ധി പ്രസംഗിക്കരുത്

സി.ടി. അബ്ദുറഹീം മരിച്ചവരില്‍ നിന്ന് അവയവങ്ങള്‍ സ്വീകരിച്ച് ജീവിച്ചിരിക്കുന്ന രോഗികളുടെ രോഗം ഭേദമാക്കാനും ദുരിതം കുറയ്ക്കാനും ആയുസ്സു വര്‍ദ്ധിപ്പിക്കാനും പ്രയോജനപ്പെടുന്ന അവയവദാനം നമ്മുടെ സാമൂഹികവും ധാര്‍മ്മികവുമായ മൂല്യബോധത്തെ ഉദ്ബുദ്ധമാക്കുന്നു. പക്ഷേ, അവയവദാനവുമായി ബന്ധപ്പെട്ട് നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളും താല്പര്യങ്ങളും ഇത്തരം മൂല്യബോധത്തെ തകര്‍ക്കുന്ന തരത്തിലാണ്.   സ്വന്തം കിഡ്‌നി വിറ്റുകിട്ടുന്ന പണംകൊണ്ട് ദാരിദ്ര്യം തീര്‍ക്കുന്ന സാധുക്കളെക്കുറിച്ചുള്ള കഥകളോ, ആദിവാസികളടക്കമുള്ളവരെ കബളിപ്പിച്ചും ദുര്‍ബ്ബലരെ ബലംപ്രയോഗിച്ചും ശരീരാവയവങ്ങള്‍ തട്ടിയെടുക്കുന്ന റാക്കറ്റുകളെക്കുറിച്ചുള്ള ഭീതിജനകമായ പത്രറിപ്പോര്‍ട്ടുകളോ ആണ് അവയവദാനത്തിന്റെ ഒരു മുഖം. … Continue reading മരണം മുഖാമുഖം കണ്ടിരിക്കുന്നവരോട് ‘സ്വന്തം ചോര’യുടെ ശുദ്ധി പ്രസംഗിക്കരുത്