TopTop
Begin typing your search above and press return to search.

3 മണിക്കൂറിന് ശേഷം ടിവി പ്രേക്ഷകര്‍ ഉറങ്ങുകയാണ്; എന്നിട്ടും ഓസ്കാര്‍ ചടങ്ങിന്റെ ദൈര്‍ഘ്യം കുറക്കാനുള്ള തീരുമാനത്തിൽ നിന്ന് അക്കാദമി എന്തുകൊണ്ട് പിന്മാറി?

3 മണിക്കൂറിന് ശേഷം ടിവി പ്രേക്ഷകര്‍ ഉറങ്ങുകയാണ്; എന്നിട്ടും ഓസ്കാര്‍ ചടങ്ങിന്റെ ദൈര്‍ഘ്യം കുറക്കാനുള്ള തീരുമാനത്തിൽ നിന്ന് അക്കാദമി എന്തുകൊണ്ട് പിന്മാറി?

ഓസ്കാർ അവാർഡ് ദാന ചടങ്ങിന്റെ ദൈര്‍ഘ്യം കുറക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറുന്നതായി ഓസ്കാർ പുരസ്‌ക്കാര ചടങ്ങിൻെറ പ്രൊഡ്യൂസർ ഡോണാ ഗിഗ്ലിഒട്ടി.

ദി അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് & സയൻസസിന്റെ ഓഗസ്റ്റിലെ തീരുമാന പ്രകാരം ഓസ്കാർ പുരസ്കാരം ഷോയുടെ ടെലിവിഷൻ റേറ്റിംഗ് ഉയർത്തുന്നതിന്റെ ഭാഗമായി ചില മാറ്റങ്ങൾ കൊണ്ടുവരാൻ ആലോചിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. നാല് വിഭാഗങ്ങളിലെ അവാർഡുകൾ വാണിജ്യ ഇടവേളകൾക്ക് നൽകുകയും പിന്നീട് വിജയികളുടെ പ്രസംഗം ഉൾപ്പെടെ എഡിറ്റ് ചെയ്തു സംപ്രേക്ഷണം ചെയ്യാനുമാണ് നിർദ്ദേശം ഉയർന്നിരുന്നത്.

ഓസ്കാർ പുരസ്‌ക്കാര ചടങ്ങിൻെറ ദൈര്‍ഘ്യം ന്യായമായ ഒരു സമയത്തേക്ക് ചുരുക്കാൻ 1987 മുതൽ ആലോചനകൾ നടക്കുന്നതാണ്. കാരണവും വളരെ ലളിതമാണ്. ടെലിവിഷൻ റേറ്റിംഗുകൾ ഉയർത്തുക. നിരവധി വർഷങ്ങളായി മൂന്ന് മണിക്കൂറിൽ അധികമാണ് പരിപാടിയുടെ ദൈര്‍ഘ്യം. എന്നാൽ അക്കാഡമിയുടെ ഗവേഷണ പ്രകാരം മൂന്ന് മണിക്കൂറിനു ശേഷം പ്രേക്ഷകർ പരിപാടി കാണാതെ ഉറക്കത്തിലേക്ക് പോവുകയാണ്. കഴിഞ്ഞ വർഷം റെഡ് കാർപെറ്റ് കവറേജ് ഉൾപ്പെടാതെ തന്നെ നാല് മണിക്കൂറിനടുത്ത് നീണ്ടു നിന്നിരുന്നു ഓസ്കാർ അവാർഡ് ദാന ചടങ്ങ്. ഇത് ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തെ വളരെ അധികം ബാധിക്കുകയുണ്ടായി.

വളരെ ഏറെ പ്രാധാന്യം ടെലിവിഷൻ റേറ്റിംഗിന് നൽകേണ്ട ഈ സാഹചര്യത്തിൽ. 43.7 മില്യൺ കാഴ്ചക്കാരുണ്ടായിരുന്ന പരിപാടിക്ക് മുൻ വർഷത്തേക്കാൾ 20% ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വാണിജ്യ ഇടവേളകളിൽ ചില അവാർഡുകൾ നൽകിക്കൊണ്ട് സമയം ക്രമീകരിക്കാൻ ഒരുങ്ങിയത്.

കൂടാതെ "ജനപ്രീതിയുള്ള" സിനിമകളുടെ നേട്ടങ്ങൾക്കും അവാർഡ് നൽകാൻ ആലോചിച്ചിരുന്നെങ്കിലും അക്കാദമി അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് ആ തീരുമാനവും പിൻവലിച്ചിരുന്നു. ഏതാനം പുരസ്‌ക്കാരങ്ങൾ കമേഴ്സ്യൽ ബ്രേക്കുകളിലേക്ക് മാറ്റിയ തീരുമാനവും പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കുകയായിരുന്നു.

ഓസ്കാറിൽ പ്രേക്ഷകരുടെ ഇടപഴകൽ ശക്തമായി നിലനിർത്താൻ ഉള്ള കാര്യങ്ങളെ കുറിച്ച് ചർച്ചകൾ തുടരുമെന്നും, ഇതിന്റെ പ്രതിഫലനങ്ങൾ ആഗോള സിനിമ വ്യവസായത്തിൽ പ്രതിഫലിക്കുമെന്നും അക്കാദമി ചീഫ് എക്സിക്യൂട്ടീവ് 'ഡോൺ ഹഡ്സൺ' പറയുന്നു.

പുരസ്‌ക്കാര ചടങ്ങിൻെറ ദൈര്‍ഘ്യം എത്രത്തോളം ഉണ്ടാകുമെന്ന് നിലവിൽ തീരുമാനമായിട്ടില്ലെങ്കിലും മൂന്നു മണിക്കൂറിലധികം നീളുമെന്നാണ് റിപോർട്ടുകൾ. എന്നാൽ മുൻ വർഷങ്ങളേക്കാൾ ദൈര്‍ഘ്യം കുറവായിരിക്കും. അവതാരകനില്ലാതെയാകും ഇത്തവണ ഓസ്കാർ പുരസ്‌ക്കാര വിതരണം നടക്കുക. 1989 ന് ശേഷം ഇത് ആദ്യമായിട്ടാണ് അവതാരകനില്ലാതെ ഓസ്‌ക്കാർ അവാർഡ് ദാന ചടങ്ങു നടക്കുന്നത്.

കെവിൻ ഹാർട്ട്നെ ആയിരുന്നു ഇത്തവണ ചടങ്ങിൽ അവതാരകനായി തീരുമാനിച്ചിരുന്നത്. എന്നാൽ സുവർഗ്ഗാനുരാഗികൾക്ക് എതിരെയുള്ള ഇദ്ദേഹത്തിന്റെ പഴയ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിൽ വലിയ വിമർശനങ്ങൾ ഉയരുകയും കെവിൻ പിന്മാറുകയും ചെയ്തിരുന്നു.

എയ്ഞ്ചെല ബസ്സെറ്റ്, മെലിസ മക്കാർത്തി, ജേസൺ മെമ്മോവ, ക്രിസ് ഇവാൻസ്, ഔക്വഫിന, ചാര്ളിസി തെറോൺ, ചാഡ്വിക്ക് ബോസ്‌മാൻ, ഡാനിയേൽ ക്രെയ്ഗ് എന്നിവർ അവതാരകാരിൽ അണിനിരക്കും.

ജെനിഫർ ഹഡ്സൺ, ലേഡി ഗാഗ, ബ്രാഡ്ലി കൂപ്പർ, ബേറ്റെ മിഡ്ലർ, ഗില്ലിയൻ വെൽച്ച്, ഡേവിഡ് റൗലിങ്സ് എന്നിവർ നാമനിർദ്ദേശം ചെയ്യപ്പെട്ട ഗാനങ്ങൾ അവതരിപ്പിക്കും.

കൂടാതെ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായൊരു സ്റ്റേജ് ഡിസൈൻ കൂടിയാണ് ഒരിക്കിയിരിക്കുന്നതെന്നും. ഓസ്ക്കറിൽ ഇത്തവണ വലിയ മാറ്റങ്ങൾ പ്രേക്ഷകർക്ക് കാണാൻ സാധിക്കുമെന്നും സംഘടകർ അറിയിക്കുന്നു.


Next Story

Related Stories