ഐഎസിനെ പറഞ്ഞാല്‍ കൊന്നുകളയും; പി ജയരാജന് ഭീഷണി കത്ത്

ഐഎസിനെ കുറിച്ച് പറഞ്ഞതിന് പ്രതികാരമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കുമെന്ന് ഭീഷണി കത്ത്. ഹെയില്‍ ഇസ്ലാമിക് സ്റ്റേറ്റ് എന്ന പേരിലാണ് ജയരാജന് ഭീഷണി കത്ത് ലഭിച്ചത്. ഐഎസിനെപ്പറ്റി വല്ലാതെ പറഞ്ഞു. ഇനി വലിയ വായില്‍ പറയാന്‍ അനുവദിക്കില്ല എന്ന് കത്തില്‍ പറയുന്നു.

മൂന്നു മാസത്തിനുള്ളില്‍ ജയരാജനെ വധിക്കുമെന്നും ഇത്  ആര്‍എസ്എസ്സുകാര്‍ പറയുന്നത് പോലെയല്ല എന്നും  വളരെ ദൂരെ നിന്നും നെഞ്ചുങ്കൂട് തകര്‍ത്ത് കളയും, ഞങ്ങളുടെ കയ്യില്‍ എകെ 47 തോക്കുകള്‍ ഉണ്ട്. ഇത് ഒരു കൂട്ടം ചെറുപ്പക്കാരുടെ തീരുമാനം ആണ് എന്നും കത്തില്‍  ഭീഷണിപ്പെടുത്തുന്നുണ്ട്.

കണ്ണൂരില്‍ നടന്ന നമ്മളൊന്ന് പരിപാടിയില്‍ ഐഎസ്ഐഎസിനെ ജയരാജന്‍ വിമര്‍ശിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍