TopTop

എല്ലാവരും നോമ്പുനോറ്റാല്‍ വിലക്കയറ്റം കുറയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി തിലോത്തമന്‍

എല്ലാവരും നോമ്പുനോറ്റാല്‍ വിലക്കയറ്റം കുറയുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി തിലോത്തമന്‍

അഴിമുഖം പ്രതിനിധി

എല്ലാവരും നോമ്പുനോറ്റാല്‍ ഭക്ഷ്യവിലക്കയറ്റം കുറയും എന്നു താന്‍ പറഞ്ഞിട്ടില്ലെന്നു ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. താന്‍ പറയാത്ത കാര്യങ്ങളാണ് പറഞ്ഞതെന്ന രീതിയില്‍ പ്രചരിക്കുന്നത്. വേറെ ഏതോ കേന്ദ്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ ദുഷ്പ്രചരണം നടത്തുന്നതെന്നും മന്ത്രി അഴിമുഖത്തോട് പറഞ്ഞു.

ചേര്‍ത്തലയില്‍ നടന്ന യോഗത്തില്‍ അരിയുടെ വിലക്കയറ്റത്തെ കുറിച്ച് സംസാരിച്ചിരുന്നു. ജയ അരി കേരളത്തിലേക്കാണ് കയറ്റി അയക്കുന്നത്. കേരളം വാങ്ങാതിരുന്നാല്‍ ജയ അരി വാങ്ങാന്‍ ആളുകള്‍ ഉണ്ടാകില്ല എന്നും യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞെന്ന രീതിയിലാണ് ശക്തമായ പ്രചരണം തനിക്കെതിരെ നടക്കുന്നത്. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി തിലോത്തമന്‍ വ്യക്തമാക്കി.


Next Story

Related Stories