പാക് വെടിവയ്പ്: ജമ്മുകശ്മീരിലെ 174 സ്‌ക്കൂളുകള്‍ അടച്ചിടുവാന്‍ നിര്‍ദേശം നല്‍കി

അഴിമുഖം പ്രതിനിധി

തുടര്‍ച്ചയായി പാക്കിസ്ഥാന്‍ വെടിവയ്പ് നടത്തുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്യുന്നതിനാല്‍ ജമ്മുകശ്മീരിലെ അതിര്‍ത്തി മേഖലയിലുള്ള 174 സ്‌ക്കൂളുകള്‍ അടച്ചിടുവാന്‍ ഗവണ്‍മെന്റ് നിര്‍ദേശം നല്‍കി. അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും ഇന്ത്യ സൈന്യം നല്‍കിയിട്ടുണ്ട്.

നിലവില്‍ നാലു സ്ത്രീകളും രണ്ട് കുട്ടികളുമടക്കം എട്ട് പേര്‍ പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി പ്രദേശത്ത് ഏതാണ്ട് 22-ഓളം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി ആളുകളുടെ ഭവനങ്ങള്‍ തകരുകയും ചെയ്തിട്ടുണ്ട്.

20 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും രൂക്ഷമായ ആക്രമണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടത്തുന്നത്. ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാക്കിസ്ഥാന്റെ 14 പോസ്റ്റുകള്‍ തകര്‍ക്കുകയും രണ്ട് സൈനികര്‍ മരിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

കനത്ത ജാഗ്രതാ നിര്‍ദ്ദേശങ്ങളാണ് സൈന്യം അതിര്‍ത്തിയിലെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത് നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന നോട്ടീസുകള്‍ സൈന്യം പ്രദേശങ്ങളിലെങ്ങും പതിച്ചിട്ടുണ്ട്. ഹാല്‍മറ്റ്, ഖൗര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് നോട്ടീസ് പതിച്ചിരിക്കുന്നത്.

രാത്രികാലങ്ങളില്‍ ലൈറ്റ് കെടുത്തണം, അജ്ഞാതര്‍ക്ക് ഒരു തരത്തിലുള്ള വിവരങ്ങളും കൈമാറരുത്, സൈന്യം, ബിഎസ്എഫ്, പോലീസ്, മറ്റ് സൈനിക വിഭാഗങ്ങള്‍ എന്നിവയുടെ അംഗബലം, ക്യാമ്പുചെയ്യുന്ന സ്ഥലം എന്നിവയുമായി ബന്ധപ്പെട്ട ഒരു വിവരവും ആരോടും വെളിപ്പെടുത്തരുത്, പരിചയമില്ലാത്ത നമ്പരില്‍ നിന്നും വരുന്ന ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കരുത്. പ്രദേശത്ത് പരിചയമില്ലാത്തവരെ കണ്ടാല്‍ പോലീസില്‍ വിവരം അറിയിക്കണമെന്നാണ് സൈന്യം നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍