ന്യൂസ് അപ്ഡേറ്റ്സ്

നിയന്ത്രണ രേഖയില്‍ പാക് വെടിവയ്പ്: ഒരു സൈനികന്‍ കൊല്ലപ്പെട്ടു

മെന്തര്‍ സെക്ടറില്‍ ഇന്നലെ വൈകുന്നേരമുണ്ടായ വെടിവയ്പിലായിരുന്നു സൈനികന്‍ കൊല്ലപ്പെട്ടത്

കശ്മീരില്‍ പുഞ്ച് ജില്ലയില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. മെന്തര്‍ സെക്ടറില്‍ ഇന്നലെ വൈകുന്നേരമുണ്ടായ വെടിവയ്പിലായിരുന്നു സൈനികന്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെ ആരംഭിച്ച് പാക് ആക്രമണം വൈകുന്നേരത്തോടെയാണ് അവസാനിച്ചത്.

രജൗരി ജില്ലയിലെ നൗഷേര സെക്ടറില്‍ പാക് സൈനികര്‍ മോര്‍ട്ടാറും ഓട്ടോമാറ്റിക്ക് തോക്കും ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നാണ് പ്രതിരോധ വിഭാഗം അറിയിച്ചിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍