UPDATES

ആളെ കൊല്ലുന്ന യുദ്ധം വേണ്ട; ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയില്‍ ഒരു റാപ് ബാറ്റില്‍

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി കളിയാക്കി പാകിസ്താനി ബാൻഡ്. പാകിസ്താനിലെ ഹാസ്യ നടനും ഗായകനുമായ അലി ഗുൽ പിർ ആണ് ഗാനം എഴുതി ആലപിച്ചിരിക്കുന്നത്. മോദി തേരി എന്ന് പേരിട്ടിരിക്കുന്ന പാട്ട് പുറത്തിറക്കിയിരിക്കുന്നത് പാകിസ്താനിലെ ‘സം വാട്ട് സൂപ്പർ’ എന്ന ബാൻഡ് ആണ്.  അനുപം കേർ, ജാവേദ് അക്തർ, അദ്നൻ സമി, ഫവദ് ഖാൻ എന്നിവരെ കുറിച്ച് പരാമർശിക്കുന്ന പാട്ട് ഇപ്പോൾ തന്നെ അതിർത്തിയിൽ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു. സർജിക്കൽ സ്ട്രൈക്കും സാർക്ക് ഉച്ചകോടിയുമെല്ലാം വരികൾക്കിടയിൽ നിന്ന് കൊണ്ട് ഹാസ്യത്തിന്റെ മേമ്പൊടി വിതറുന്നു.

ഹാസ്യാത്മകമായാണ് അതിന്റെ വീഡിയോയും ചിത്രീകരിച്ചിരിക്കുന്നത്. കാവി വസ്ത്രമണിഞ്ഞ മോദിക്കും പച്ച വസ്ത്രമണിഞ്ഞ പാകിസ്ഥാൻ പ്രതിനിധിക്കും  ഇടക്ക് ഇരിക്കുന്ന വായ മൂടി കെട്ടപ്പെട്ട പാവപ്പെട്ട കാശ്മീരിയെ ആണ് അതിൽ ചിത്രീകരിച്ചിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്ത വീഡിയോ ഇത് വരെ ഒരു ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു.

ഇതോടെ പാകിസ്താനിലെ ആദ്യ ഇന്റർനെറ്റ് താരമായി മാറിയിരിക്കുകയാണ് ഇതോടെ അലി ഗുൽ പിർ. പാകിസ്താന്റെ പൊതു ഇടങ്ങളിൽ ചർച്ച ചെയ്യാൻ മടിക്കുന്ന കുടുംബാസൂത്രണം അഴിമതി തുടങ്ങിയ വിഷയങ്ങളൊക്കെ അലി തന്റെ പാട്ടുകളിലൂടെ ധീരമായി സംവേദനം  ചെയ്തു. 

അലി ഗുൽ പിറിന്റെ വാക്കുകൾ;

മുഖ്യധാരാ മാധ്യമങ്ങൾ എല്ലാം ഞങ്ങളെ പോലുള്ളവരുടെ കലാ പ്രകടനങ്ങൾ നൽകാൻ മടിക്കും. അവർക്കു വേണ്ട ഉള്ളടക്കം ഇല്ലാത്തതിനാലും ഞാൻ എല്ലാം തുറന്നു പറയുന്നതിനാലുമാണത്. എന്നാൽ ഞങ്ങളെ പോലുള്ള കലാകാരന്മാർക്ക് യൂട്യൂബ് വലിയൊരു പ്ലാറ്റ് ഫോം ആണ് നൽകുന്നത് . ഇവിടെ എല്ലാവരെ കുറിച്ചും  ഞാൻ ഹാസ്യ രൂപത്തിൽ ആക്ഷേപിക്കാറുണ്ട്. എന്നാൽ ഇനി എന്റെ രാജ്യത്തിന് പുറത്തേക്കും ഞാൻ കടന്നു ചെല്ലാൻ തീരുമാനിക്കുകയാണ്. എന്റെ ഹാസ്യം ഇഷ്ടപെടാത്ത കരുത്തരായ വ്യക്തികളെ ഞാൻ ഒരുപാട് നേരിട്ടിട്ടുള്ളതാണ്. തമാശ മനസിലാക്കാൻ കഴിയാത്ത രാജ്യത്തിനു പുറത്തുള്ളവരെയും നേരിടാൻ ഒരുക്കമാണ് . ഇത് വെറും ഹാസ്യമാണ് അതിനാൽ ചിരിച്ചു കളഞ്ഞാൽ മതി. മറ്റൊരു രാജ്യത്ത് നിന്ന്  വരുന്നെന്ന പേരിൽ മാത്രം നിരോധിക്കുന്നത് തെറ്റാണ്. അത് ആര് ചെയ്താലും. എന്റെ പാട്ടിൽ ഒരിടത്തും ഇന്ത്യ എന്ന പേരുപയോഗിക്കുന്നില്ല. ഇത് എനിക്കും മോദിക്കും ഇടയിലാണ്. ഇന്ത്യയിലും പലർക്കും മോദിയെ ഇഷ്ടമില്ലെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ഞാൻ കരുതുന്നത് വെറുപ്പിനെ നമ്മൾ തമാശയാക്കണമെന്നാണ്. അപ്പോൾ അതിന്റെ ഭീകരത കുറയും. കലയ്ക്ക് അതിന്റെതായ ഭാഷയുണ്ട്. എന്റെ വികാരങ്ങളെ സമാധാനപരമായി വിനിമയം ചെയ്യുകയാണ് ഞാൻ ചെയ്തത്. മറ്റുള്ളവർക്കും ഇത് ചെയ്യാം.


 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍