TopTop
Begin typing your search above and press return to search.

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫീസിനകത്ത് വെട്ടിക്കൊന്നു

പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫീസിനകത്ത് വെട്ടിക്കൊന്നു
മഞ്ചേശ്വരത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ഓഫീസിനകത്ത് വെട്ടിക്കൊന്നു. കര്‍ണാടക അതിര്‍ത്തിയിലെ അതിര്‍ത്തിയിലെ കറുവപ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ കറുവപ്പാടി(33) ആണ് കൊല്ലപ്പെട്ടത്. മുഖം മറച്ച് ബൈക്കിലെത്തിയ സംഘം ഇദ്ദേഹത്തെ ഓഫീസിനുള്ളില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഇന്ന് രാവിലെ 11.30നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വിട്ട്‌ല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് ബൈക്കുകളിലായാണ് നാലംഗ സംഘം എത്തിയത്. പഞ്ചായത്ത് ഓഫീസിലേക്ക് അതിക്രമിച്ച് കയറി ജലീലിനെ വെട്ടുകയായിരുന്നു. വെട്ടേറ്റ് വീണ ജലീലിനെ ഓഫീസിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് ദേര്‍ലക്കട്ട ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കറുവപ്പാടിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉസ്മാന്‍ ഹാജിയുടെ മകനും കോണ്‍ഗ്രസ് നേതാവുമായ അബ്ദുല്‍ ജലീല്‍ മലയാളിയാണ്.

Next Story

Related Stories