UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൈയില്‍ സിനിമാക്കഥയുണ്ടോ, പപ്പായ സഹായിക്കും

അഴിമുഖം പ്രതിനിധി

മലയാള സിനിമയില്‍ കൂട്ടായ്മയുടെ പുതുവഴി വെട്ടുന്ന സംവിധായകന്‍ ആഷിഖ് അബുവും സംഘവും പുതുമുഖങ്ങള്‍ക്ക് മുന്നില്‍ അവസരത്തിന്റെ മറ്റൊരു വാതില്‍ കൂടി തുറക്കുന്നു. സിനിമയുടെ രചനാലോകത്തേക്കു കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നിര്‍മാതാക്കള്‍ക്കും വേണ്ടി ചെവിയോര്‍ക്കുകയാണ് പപ്പായ മീഡിയ.

എല്ലാ വ്യാഴാഴ്ച ദിവസവും പപ്പായയില്‍ സ്റ്റോറി ഐഡിയ, സ്‌റ്റോറി, സ്‌ക്രിപ്റ്റ് ഡിസ്‌ക്ഷന്‍ എന്നിവയ്ക്ക് അവസരം ഉണ്ടാകും. രണ്ടുഘട്ടങ്ങളാണ് ഇതിനായി സ്വീകരിച്ചിട്ടുള്ളത്. നിങ്ങളുടെ സ്റ്റോറി ഐഡിയ, അല്ലെങ്കില്‍ സ്‌റ്റോറി എന്നിവയുടെ സിനോപ്‌സിസും അതിനെക്കുറിച്ചുള്ള ചെറിയ വിവരണവും സഹിതം heywearelisting@gmail.com എന്ന ഇമെയ്‌ലില്‍ അയക്കുക. സമര്‍പ്പിക്കപ്പെട്ട ഐഡിയ/ കഥ താത്പര്യം ജനിപ്പിക്കുന്നതാണെങ്കില്‍ പപ്പായയില്‍ നിന്നും നിങ്ങള്‍ക്ക് വിളി വരും. നേരിട്ട് കാണുന്നതിനുള്ള ദിവസം അറിയിക്കും. ഇമെയ്ല്‍ വഴിയും വിവരങ്ങള്‍ നല്‍കുന്നതായിരിക്കും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, നിങ്ങളുടെ ഐഡിയ/ കഥ ഇമെയ്ല്‍ വഴി മാത്രം അയക്കുക. ഇമെയ്ല്‍ കണ്ടശേഷം മാത്രമായിരിക്കും നിങ്ങളെ ബന്ധപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍