TopTop
Begin typing your search above and press return to search.

നടിയെ ആക്രമിച്ച കേസ്: പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസ്: പിസി ജോര്‍ജ്ജിനെ ചോദ്യം ചെയ്യും
നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണെന്നും വന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും ആരോപിച്ച പി സി ജോര്‍ജ്ജ് എംഎല്‍എയെ ചോദ്യം ചെയ്യും. ദിലീപിനെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്ന് പിസി ജോര്‍ജ്ജ് വെളിപ്പെടുത്തിയുരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക.

ദിലീപ് അറസ്റ്റിലായതിന് പിന്നാലെ തന്നെ പിന്തുണയുമായി പി സി ജോര്‍ജ്ജ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും നടനെ ഉപേക്ഷിച്ചുപോയ സ്ത്രീയും വേദി പങ്കിട്ട ശേഷമാണ് ഗൂഢാലോചന നടന്നതെന്നാണ് ജോര്‍ജ്ജ് ആരോപിച്ചത്.

ഇതുകൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ലിബര്‍ട്ടി ബഷീറുമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ജോര്‍ജ്ജ് ആരോപിച്ചു. പള്‍സര്‍ സുനിയെ ഐസുകട്ടയ്ക്ക് മുകളില്‍ ഇരുത്തി ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നാണ് ജോര്‍ജ്ജ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.

Next Story

Related Stories