കറന്‍സി പിന്‍വലിക്കല്‍; ആളുകള്‍ മരിക്കാന്‍ പല കാരണങ്ങളും ഉണ്ടാവുമെന്ന് യു പി ബിജെപി അദ്ധ്യക്ഷന്‍

അഴിമുഖം പ്രതിനിധി
കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളെ തള്ളിക്കളഞ്ഞു ബിജെപിയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷന്‍ കേശവ് പ്രസാദ് മൌര്യ. "ഹൃദയാഘാതം മൂലം മരിച്ചവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖമുള്ളതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അല്ലാതെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കറന്‍സി പിന്‍വലിക്കല്‍ നടപടി കൊണ്ടല്ല." മൌര്യ പറഞ്ഞു.
ഇങ്ങനെ മരണപ്പെട്ടവരെ സഹായിക്കാന്‍ ബി ജെ പിക്ക് പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് "പാര്‍ട്ടിക്ക് അങ്ങനെയൊരു കീഴ്വഴക്കം ഇല്ല" എന്നായിരുന്നു ബി ജെ പി നേതാവിന്റെ മറുപടി.
അതേ സമയം കറന്‍സി പിന്‍വലിക്കലുമായി ബന്ധപ്പെട്ട വിവിധ സംഭവങ്ങളില്‍ രാജ്യത്ത് 50ല്‍ അധികം പേര്‍ മരണപ്പെട്ടു കഴിഞ്ഞു.
Next Story