TopTop

കോപ്പയില്‍ വെനസ്വേലയ്ക്ക്‌ തോല്‍വി

കോപ്പയില്‍ വെനസ്വേലയ്ക്ക്‌ തോല്‍വി

അഴിമുഖം പ്രതിനിധി


വെനസ്വേലയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കോപ്പ അമേരിക്കയില്‍ പെറു ആദ്യ ജയം നേടി. പിസാരോയാണ് 72-ാം മിനിട്ടില്‍ വിജയഗോള്‍ നേടിയത്. കൊളംബിയയെ അട്ടിമറിച്ചതിന്റെ ആവേശത്തില്‍ കളിക്കളത്തില്‍ ഇറങ്ങിയ വെനസ്വേല കളിയുടെ ആറാം മിനിട്ടില്‍ തന്നെ ഗോളിനടുത്ത് എത്തിയതാണ്. റൊണ്‍ഡോണിന്റെ ക്രോസിനെ ഗുവേര കാലുകൊണ്ട് തിരിച്ചുവിട്ടത് ഗലേസയുടെ കൈകളില്‍ ഒതുങ്ങിയത് ഭാഗ്യം കൊണ്ടായിരുന്നു.

29ാം മിനുട്ടില്‍ പെറുവിന്റെ ഗ്വരേരോയെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ഫെര്‍ണാന്‍ഡോ അമോറിബീറ്റ ചുവപ്പു കാര്‍ഡ് പുറത്തായത് വെനസ്വേലയ്ക്ക് തിരിച്ചടിയായി. പിന്നീട് പത്തുപേരുമായി വെനസ്വേലയ്ക്ക് പ്രതിരോധത്തിലൂന്നി കളിക്കേണ്ടി വന്നപ്പോള്‍ പതിയെ മത്സരം പെറുവിന്റെ ബൂട്ടുകളിലായി.



ഗ്രൂപ്പ് സിയില്‍ എല്ലാ ടീമൂകളും രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഓരോ ജയവും ഓരോ തോല്‍വിയുമായി പോയിന്റ് നിലയില്‍ തുല്യത പാലിക്കുന്നത് ഗ്രൂപ്പിനെ മരണഗ്രൂപ്പായിരിക്കുകയാണ്. ഗ്രൂപ്പിലെ അടുത്ത രണ്ടു മത്സരങ്ങളുമാകും ക്വാര്‍ട്ടറിലേക്ക് പ്രവേശനം നേടുന്ന ടീമുകളെ തീരുമാനിക്കുക.


Next Story

Related Stories