TopTop
Begin typing your search above and press return to search.

പെരുമാള്‍ മുരുകന് ഡിഎംകെ നേതാവ് സ്റ്റാലിന്റെ പിന്തുണ

പെരുമാള്‍ മുരുകന് ഡിഎംകെ നേതാവ് സ്റ്റാലിന്റെ പിന്തുണ

അഴിമുഖം പ്രതിനിധി

ഹിന്ദുമതമൗലികവാദികളുടെ ഭീഷണിയെ തുടര്‍ന്ന് എഴുത്ത് തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ച പ്രമുഖ തമിഴ് നോവലിസ്റ്റ്‌ പെരുമാള്‍ മുരുകന് പിന്തുണയുമായി ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്‍ രംഗത്തെത്തി.

തമിഴ്‌നാട്ടിലെ പ്രമുഖ ദ്രാവിഡ രാഷ്ട്രീയ കക്ഷികളൊന്നും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാവാതിരിക്കെയാണ് ട്വിറ്ററിലൂടെ സ്റ്റാലിന്‍ തന്റെ പിന്തുണ അറിയിച്ചത്. 'ശാന്തിയും സ്വതന്ത്ര്യവും ആഗ്രഹിക്കുന്ന തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മൗലികവാദികളുടെ ഭീഷണിയിലാണ് തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍' എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ട്വീറ്റ്. 'ഡിഎംകെ മതേതരകാഴ്ചപ്പാടുള്ള ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. ഞങ്ങള്‍ മതമൗലികവാദത്തെ എതിര്‍ക്കുകയും ഭരണഘടനയുടെ 19-ാം അനുഛേദം ഉറപ്പ് നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തില്‍ വിശ്വസിക്കുകയും ചെയ്യുന്നു,' മറ്റൊരു ട്വീറ്റില്‍ സ്റ്റാലിന്‍ പറഞ്ഞു.


Next Story

Related Stories