TopTop

പെട്രോള്‍, ഡീസല്‍ വില കുറച്ചു

പെട്രോള്‍, ഡീസല്‍ വില കുറച്ചു

സ്വന്തം ലേഖകന്‍

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറച്ചു. പെട്രോളിന് 2 രൂപ 42 പൈസയും, ഡീസലിന് 2 രൂപ 25 പൈസയുമാണ് കുറച്ചത്. എണ്ണക്കമ്പനികളാണ് വില കുറച്ചത്. രാജ്യന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ കുറവുണ്ടായതിനെ തുടര്‍ന്നാണ് എണ്ണക്കമ്പനികള്‍ വില കുറച്ചത്. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രിമുതല്‍ നിലവില്‍ വരും. ഓഗസ്റ്റിനുശേഷം പെട്രോള്‍ വില പത്താമത്തെ തവണയാണ് കുറയ്ക്കുന്നത്. ഡീസല്‍വില ഒക്ടോബറിന് ശേഷം ആറാം തവണയും. കഴിഞ്ഞ ജനുവരി 16നായിരുന്നു പെട്രോളിന്റേയും ഡീസലിന്റേയും വില അവസാനമായി കുറച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 50 അമേരിക്കന്‍ ഡോളറായാണ് കുറഞ്ഞത്. കഴിഞ്ഞ ജൂണില്‍ 115 ഡോളറായിരുന്നു.Next Story

Related Stories