TopTop
Begin typing your search above and press return to search.

വളര്‍ത്തുമൃഗങ്ങളെ വില്‍ക്കാനും പരസ്യം ചെയ്യാനും പെറ്റ്‌സ്‌കാര്‍ട്ട്; കര്‍ഷകരെ സഹായിക്കുന്ന വെബ് ആപ്പുമായി യുവശാസ്ത്രജ്ഞര്‍

വളര്‍ത്തുമൃഗങ്ങളെ വില്‍ക്കാനും പരസ്യം ചെയ്യാനും പെറ്റ്‌സ്‌കാര്‍ട്ട്; കര്‍ഷകരെ സഹായിക്കുന്ന വെബ് ആപ്പുമായി യുവശാസ്ത്രജ്ഞര്‍

രാജ്യത്തെ ആദ്യ ഒഴുകുന്ന സരോര്‍ജ്ജപ്പാടം വയനാട്ടിലെ ബാണാസുര ഡാമില്‍ നിര്‍മിച്ച് ശ്രദ്ധ നേടിയ വയനാടിന്റെ യുവ ശാസ്ത്രജ്ഞന്‍മാരായ അജയ് തോമസിന്റയും വി.എം സുധീറിന്റെയും പുതു സംരംഭവും ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. കര്‍ഷകര്‍ക്ക് സഹായകരമായ വെബ് ആപ്ലിക്കേഷനായ പെറ്റ്സ്‌കാര്‍ട്ട്. കോം (www.petzcart.com) രൂപീകരിച്ചു കൊണ്ടാണ് യുവശാസ്ത്രജന്മാരുടെ പുതിയ വരവ്. കൃഷിക്കാര്‍ക്ക് തങ്ങളുടെ ആടുമാടുകളെയും വളര്‍ത്തുമൃഗങ്ങളെയും കുറിച്ച് പരസ്യം ചെയ്യാനും കൈമാറ്റം ചെയ്യാനും ഉതകുന്ന തരത്തിലാണ് വെബ് ആപ്ലിക്കേഷന്റ നിര്‍മ്മാണം. ഈ വെബ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതിലൂടെ ഇനി കര്‍ഷകര്‍ക്ക് തങ്ങളുടെ വളര്‍ത്തു മൃഗങ്ങളുടെ വില സ്വയം നിര്‍ണ്ണയിക്കാനും മധ്യസ്ഥര്‍ ഇല്ലാതെ തന്നെ വിപണി കണ്ടെത്താനും കഴിയുമെന്ന് ഇവര്‍ പറയുന്നു.

'ആര്‍ക്കും ഏതു വളര്‍ത്തു മൃഗങ്ങളെയും വില്‍ക്കാന്‍ ഉള്ള പരസ്യം പോസ്റ്റ് ചെയ്യാം. ഫെയ്സ്ബുക്ക് ആപ്ലിക്കേഷനെക്കാള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ആപ്പാണിത്. വളര്‍ത്തു മൃഗങ്ങളെ തേടുന്ന ആളുകള്‍ക്ക് തങ്ങളുടെ സമീപ പ്രദേശത്തുള്ള അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ചുള്ള മൃഗങ്ങളെ പെറ്റ്സ്‌കാര്‍ട്ട് വഴി കണ്ടെത്താന്‍ കഴിയും. പിന്നീട് അവര്‍ക്ക് തന്നെ നേരിട്ട് കര്‍ഷകനെ ഫോണിലോ പെറ്റ്സ് കാര്‍ട്ടിന്റ ചാറ്റ് ബോക്സിലോ തന്നെ ബന്ധപ്പെട്ട് വിപണനം നടത്താന്‍ കഴിയും.' എന്ന് അജയ് തോമസ് അഴിമുഖത്തോടു പറഞ്ഞു.

കമ്മീഷനോ സമയ നഷ്ടമോ കൂടാതെ ഇടനിലക്കാരുടെ കൈകടത്തല്‍ ഇല്ലാതെയും ആവശ്യക്കാര്‍ക്ക് തങ്ങളുടെ ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി നടത്താന്‍ കഴിയുമെന്നതാണ് പെറ്റ്സ്‌കാര്‍ട്ടിന്റ പ്രത്യേകത. ആധുനിക സാങ്കേതിക വിദ്യകളുടെ ഈ ലോകത്ത് കര്‍ഷകനും തങ്ങളുടേതായ ഇടം കണ്ടെത്താനും അത് അവരുടെ മുന്‍പോട്ടുള്ള പ്രവര്‍ത്തനത്തില്‍ ഒരു കൈ സഹായം എന്നതുമാണ് ഇതിന്റ ലക്ഷ്യം എന്നും ഈ യുവാക്കള്‍ പറയുന്നുണ്ട്.

നിലവില്‍ അജയ് തോമസും വി.എം സുധീറും തലപ്പുഴയില്‍ വാട്ട്സ്സാ എനര്‍ജ്ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി നടത്തിവരികയാണ്. അതില്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള സോളാര്‍ പാനലുകള്‍ ഡിസൈന്‍ ചെയ്യകയും വീടുകളില്‍പോയി സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു കൊടുക്കുന്നതടക്കമുള്ള ജോലികള്‍ ചെയ്യുകയുമാണ്. കേന്ദ്ര സര്‍ക്കാരിന്റ ടെക്നോളജി ബിസിനസ്സ് ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ ആകെയുള്ള 900 മികച്ച സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ പട്ടിക പുറത്തു വന്നപ്പോള്‍ ആദ്യ 200 കമ്പനികളില്‍ വാട്ട്സ്സാ പ്രൈവറ്റ് ലിമിറ്റ് കമ്പനിയും ഉണ്ടായിരുന്നു. ഒപ്പം ഈ കമ്പനിക്ക് എ.എന്‍.ആര്‍.ഇ( മിനിസ്ററര്‍ ഫോര്‍ റിന്യുവല്‍ എനര്‍ജി) ചാനല്‍ പാര്‍ട്ണര്‍ അംഗീകാരവും ലഭിച്ചിട്ടുണ്ട്. പുതിയ സംരംഭവും വന്‍ വിജയമാകുമെന്നുള്ള പ്രതീക്ഷയിലാണ് ഈ യുവാക്കള്‍.

ഒഴുകുന്ന സരോര്‍ജ്ജപ്പാടം എന്ന ആശയം

ചെറുപ്പം മുതല്‍ തന്നെ അജയ് തോമസ് ഇലക്ട്രിക് മേഖലഖളില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. പ്ലസ്ടുവിന് പഠിക്കമ്പോഴാണ് ആദ്യമായി ഒഴുകുന്ന സോളാര്‍ പാനല്‍ എന്ന ചിന്ത ഈ യുവാവിന്റ മനസില്‍ ഉയര്‍ന്നത്. ആകെ കൈയിലുള്ളത് ആത്മവിശ്വാസം മാത്രമായിരുന്നു. എന്നാല്‍ ലക്ഷ്യത്തിലെത്തണമെങ്കില്‍ അതു മാത്രം പോരാ എന്ന് അജയ്ക്ക് നന്നായി അറിയാമായിരുന്നു. അതിനാവശ്യമാകട്ടെ പണവുമായിരുന്നു. എന്നാല്‍ പ്ലസ്ടു പഠിക്കുമ്പോള്‍ ഡോ. ആര്‍.വി.ജി മേനോന്റെ ഒരു പുസ്തകത്തില്‍ നിന്ന് ഒഴുകുന്ന സൗരോര്‍ജ്ജ പാനലിനെക്കുറിച്ച് വായിച്ചതോടെ വീണ്ടും ആ ലക്ഷ്യത്തിലേക്ക് തിരിയുവാന്‍ അജയിയെ പ്രേരിപ്പിച്ചു.

അജയ് തോമസ്

പ്ലസ്ടുവിന് ശേഷം മാനന്തവാടി തലപ്പുഴ എഞ്ചിനീയറിങ്ങ് കോളേജില്‍ തന്നെ എഞ്ചിനീയറിങ്ങിന് ചേര്‍ന്നതോടെ ഒഴുകുന്ന സോളാര്‍ പാനല്‍ എന്ന ലക്ഷ്യത്തിനായി കൂടുതല്‍ സമയം മാറ്റി വെച്ചു. ഇലക്ട്രിക്കല്‍ മേഖല കൈക്കാര്യം ചെയ്യാന്‍ ഒറ്റയ്ക്ക് മതിയെങ്കിലും മെക്കാനിക്കല്‍ മേഖല ഇനിയും മെച്ചപ്പെടുത്താനും കൂടുതല്‍ സഹായത്തിനും നല്ല ആശയങ്ങള്‍ക്കും വേണ്ടി അയല്‍വാസിയും സുഹൃത്തും മെക്കാനിക്കല്‍ മേഖലയില്‍ വിദഗ്ദനുമായ വി.എം സുധീറിനെ കൂടെക്കൂട്ടിയത്.

നാലു വര്‍ഷത്തെ എഞ്ചിനീയറിങ്ങ് കഴിഞ്ഞതോടെ മുഴുവന്‍ സമയവും ഒഴുകുന്ന സോളാര്‍ പാനലിന്റ പ്രവര്‍ത്തനങ്ങളുമായി രണ്ടു പേരും മുന്നോട്ടു നീങ്ങി. പദ്ധതി വിജയകരമായി പൂര്‍ത്തീകരിക്കാന്‍ ആകെ വേണ്ടിയിരുന്ന പണം 20 ലക്ഷമായിരുന്നു. കെ.എസ്.ഇ.ബി 14.5 ലക്ഷം രൂപ നല്‍കി. ബാക്കി ഈ യുവാക്കള്‍ കൈയില്‍ നിന്ന് മുടക്കി. 2016 ജനുവരിയില്‍ പദ്ധതി നാടിന് സമര്‍പ്പിച്ചു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories