TopTop
Begin typing your search above and press return to search.

1986 ഫെബ്രുവരി 25: ഇഡിഎസ്എ വിപ്ലവത്തിന് ഒടുവില്‍ കൊറിസണ്‍ അക്വനൊയെ ഫിലിപ്പിന്‍സ് പ്രസിഡന്റായി പ്രഖ്യാപിച്ചു

1986 ഫെബ്രുവരി 25: ഇഡിഎസ്എ വിപ്ലവത്തിന് ഒടുവില്‍ കൊറിസണ്‍ അക്വനൊയെ ഫിലിപ്പിന്‍സ് പ്രസിഡന്റായി പ്രഖ്യാപിച്ചു

ഫിലിപ്പിന്‍സില്‍ 1983-ല്‍ ആരംഭിക്കുകയും 1986 ഫെബ്രുവരി 22-25 തീയതികളില്‍ അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തുകയും ചെയ്ത പൊജുജന പ്രകടനങ്ങളുടെ ഒരു പരമ്പരയാണ് ജനകീയ അധികാര വിപ്ലവം (ഇഡിഎസ്എ വിപ്ലവം എന്നും 1986-ലെ ഫിലിപ്പിയനി വിപ്ലവം എന്നും അറിയപ്പെടുന്നു). ഭരണകൂട ഭീകരതയ്ക്കും തിരഞ്ഞെടുപ്പ് തട്ടിപ്പുകള്‍ക്കുമെതിരെ പൗരപ്രതിരോധത്തിന്റെ ഒരു സുസ്ഥിര പ്രസ്ഥാനം രൂപം കൊണ്ടിരുന്നു. പ്രസിഡന്റ് ഫെര്‍ഡിനാന്റ് മാര്‍കോസിന്റെ പലായനത്തിനും ഫിലിപ്പിന്‍സില്‍ ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിനും അക്രമരഹിത വിപ്ലം കാരണമായി. ഫിലിപ്പിന്‍സ് സെനറ്റര്‍ ബെനിഗ്നോ 'നിനോയ്' അക്വിനോ ജൂനിയര്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ മഞ്ഞ റിബണുകള്‍ ഉപയോഗിക്കപ്പെട്ടതിനെ തുടര്‍ന്ന് മഞ്ഞ വിപ്ലവം എന്നും ഇത് അറിയപ്പെടുന്നു. അന്നത്തെ പ്രസിഡന്റ് ഫെര്‍ഡിനാന്റ് മാര്‍ക്കോസിന്റെ 20 വര്‍ഷം നീണ്ടുനിന്ന ഏകാധിപത്യ, അടിച്ചമര്‍ത്തല്‍ ഭരണകൂടത്തിനെതിരെയുള്ള ജനങ്ങളുടെ വിജയമായാണ് അത് വിലയിരുത്തപ്പെടുന്ന വിപ്ലവം 'ലോകത്തെ അത്ഭുതപ്പെടുത്തിയ വിപ്ലവം' എന്ന പേരില്‍ തലക്കെട്ടുകളില്‍ സ്ഥാനം പിടിച്ചു.

1965-ല്‍, നിലവിലുണ്ടായിരുന്ന പ്രസിഡന്റ് ഡിയോദാദോ മാകപാഗലിനെ 43-നെതിരെ 52 ശതമാനം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഫെര്‍ഡിനാന്റ് ഇ മാര്‍ക്കോസ് ഫിലിപ്പിന്‍സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 1969ലെ നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ മാര്‍ക്കോസ് വീണ്ടും ജയിച്ചു. പ്രതിപക്ഷ ലിബറല്‍ പാര്‍ട്ടി മാര്‍ക്കോസിനെതിരെ ഉയര്‍ത്തിയ അഴിമതി, അനധികൃത സ്വത്തുസമ്പാദന ആരോപണങ്ങളാല്‍ മുഖരിതമായിരന്നു പ്രസിഡന്റ് പദത്തിലേക്കുള്ള മാര്‍ക്കോസിന്റെ രണ്ടാമത്തെ തിരഞ്ഞെടുപ്പ്. 1968ല്‍ മാവോ സേതുങിന്റെ ജന്മദിനത്തില്‍ ന്യൂ പീപ്പിള്‍സ് ആര്‍മി ഉണ്ടാക്കിയതും, മലേഷ്യയുടെയും ലിബറല്‍ പാര്‍ട്ടി സെനറ്റര്‍ നിനോയ് അക്വിനോയുടെ പിന്തുണ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന മാരോ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ തെക്കന്‍ ദ്വീപായ മിന്‍ഡാനാവോയില്‍ നടന്ന രക്തരൂക്ഷിത മുസ്ലീം വിമത പോരാട്ടവും, രാജ്യത്ത് പൗര അസംപ്തൃപ്തിയും അസ്വസ്ഥതയും അതിവേഗം വളരുന്നതിന് കാരണായി. 1972 സെപ്തംബര്‍ 23ന്, 15 കൂടുതല്‍ ബോംബാക്രമണ സംഭവങ്ങളും വളര്‍ന്ന് വരുന്ന കമ്മ്യൂണിസ്റ്റ് സായുധകലാപവും ചൂണ്ടിക്കാട്ടി മാര്‍കോസ് പട്ടാളഭരണം പ്രഖ്യാപിച്ചു. 1973 ലെ തിരഞ്ഞെടുപ്പില്‍ മാര്‍ക്കോസിന് മത്സരിക്കാന്‍ സാധിക്കാത്തതിനാല്‍, സ്ഥാനത്ത് തുടരുന്നതിന് വേണ്ടിയാണ് അദ്ദേഹം പട്ടാള ഭരണം പ്രഖ്യാപിച്ചതെന്ന ആരോപണം ഉയര്‍ന്നു.

കൊറിസണ്‍ അക്വനൊ, ഫര്‍ഡിനാന്റ് മാര്‍ക്കോസ്

സൈന്യത്തിന്റെയും മറ്റ് മാര്‍ക്കോസ് അനുകൂല സംഘങ്ങളുടെയും മുന്നറിയിപ്പുകള്‍ അവഗണിച്ചുകൊണ്ട് ഫിലിപ്പിന്‍സിലേക്ക് മടങ്ങിയെത്താന്‍ നിനോയ് അക്വിനോ തീരുമാനിച്ചു. മരണഭീഷണികളെ കുറിച്ച് എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് അക്വിനോ ഇങ്ങനെ മറുപടി പറഞ്ഞു; 'ഫിലിപ്പിനോകള്‍ മരിക്കാന്‍ യോഗ്യരാണ്.' യുണൈറ്റഡ് സ്‌റ്റേറ്റ്‌സില്‍ മൂന്ന് വര്‍ഷത്തെ ഒളിവ് ജീവിതത്തിന് ശേഷം 1983 ഓഗസ്റ്റ് 21ന് ഒരു തായ്‌വാനീസ് വിമാനത്തില്‍ നിന്നും മനില അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടനെ അക്വിനോ വധിക്കപ്പെട്ടു. മാര്‍ക്കോസിന്റെ ഭരണകൂടത്തില്‍ വിശ്വാസം നഷ്ടപ്പെട്ടിരുന്ന ഭൂരിപക്ഷം ഫിലിപ്പിനോകളെയും അക്വിനോയുടെ കൊലപാതകം ഞെട്ടിക്കുകയും രോഷാകുലരാക്കുകയും ചെയ്തു. മാര്‍ക്കോസിന്റെ അന്ത്യത്തിന് കാരണമായ രോഗം മൂലം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരുന്നതിനാലും മറ്റ് കാരണങ്ങളാലും ദുര്‍ബലമായിക്കൊണ്ടിരുന്ന മാര്‍ക്കോസ് സര്‍ക്കാരിനെയും അക്വിനോയുടെ കൊലപാതകം ഞെട്ടിച്ചു. യുഎസ് സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്ന്, അടുത്തവര്‍ഷം ഇടക്കാല പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുമെന്ന് മാര്‍ക്കോസ് 1985 നവംബര്‍ മൂന്നിന് പ്രഖ്യാപിച്ചു. കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പ് തിരഞ്ഞെടുപ്പ് നടത്താന്‍ മാര്‍ക്കോസ് തീരുമാനിച്ചത് രാജ്യത്തിന് മേലുള്ള തന്റെ നിയന്ത്രണം നിയമവിധേയമാക്കുന്നതിന് വേണ്ടിയായിരുന്നു. രാജ്യത്ത് വളര്‍ന്നു വരുന്ന വിമത പ്രസ്ഥാനം, അക്വിനോയുടെ വിധവ കോറിസണ്‍ അക്വിനോയെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രേരിപ്പിച്ചു. 1986 ഫെബ്രുവരി ഏഴിനാണ് തിരഞ്ഞെടുപ്പ് നടന്നത്. മാര്‍ക്കോസ് തിരഞ്ഞെടുപ്പില്‍ ജയിച്ചതായി ഔദ്ധ്യോഗിക തിരഞ്ഞെടുപ്പ് അധികാരി കമ്മീഷന്‍സ് ഓണ്‍ ഇലക്ഷന്‍സ് (സിഒഎംഇഎല്‍ഇസി) പ്രഖ്യാപിച്ചു. വ്യാപകമായ അക്രമങ്ങളും തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങളും കൊണ്ട് മുഖരിതമായിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയ. ഇതില്‍ പ്രതിഷേധിച്ച് പാര്‍ലമെന്റിലെ 50 പ്രതിപക്ഷ അംഗങ്ങളും ഇറങ്ങിപ്പോയി. അക്വിനോയാണ് യഥാര്‍ത്ഥ വിജയി എന്ന് ഉറപ്പിച്ച ഫിലിപ്പിനോകള്‍ ഫലം അംഗീകരിക്കാന്‍ വിസമ്മതിച്ചു. 1986 ഫെബ്രുവരി 22നും 25നും ഇടയില്‍ മെട്‌പോ മനിലയിലെ ഇഡിഎസ്എ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന എപിഫോനിയോ ഡി ലോസ് സാന്റോസ് അവന്യൂവിലെ നീണ്ട പാതയിലാണ് പ്രതിഷേധ പ്രകടനങ്ങളില്‍ ഭൂരിപക്ഷവും അരങ്ങേറിയത്. രണ്ട് ദശലക്ഷത്തിലേറെ ഫിലിപ്പിന്‍സ് പൗരന്മാരെ കൂടാതെ നിരവധി രാഷ്ട്രീയ, സൈനീക സംഘങ്ങളും, മനില ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാല്‍ ജെയിമെ സിന്‍, സെബു ആര്‍ച്ച് ബിഷപ്പും സിബിസിപി അദ്ധ്യക്ഷനുമായിരുന്ന കര്‍ദ്ദിനാള്‍ റിക്കാര്‍ഡോ വിദാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മതസംഘങ്ങളും പ്രക്ഷോഭത്തില്‍ പങ്കെടുത്തു. മാര്‍ക്കോസിന്റെ വര്‍ഷങ്ങളായുള്ള അഴിമതി ഭരണത്തിനെതിരെയുള്ള പ്രതിഷേധവും പ്രതിരോധവും ഇന്ധനം പകര്‍ന്ന പ്രക്ഷോഭം ഹാവായിലെ മാലകാനംഗ് കൊട്ടാരത്തിലേക്ക് ഏകാധിപതി പലായനം ചെയ്തതോടെയാണ് അവസാനിച്ചത്. വിപ്ലവത്തിന്റെ ഒടുവില്‍ കൊറിസണ്‍ അക്വനൊയെ ഫിലിപ്പിന്‍സ് പ്രസിഡന്റായി പ്രഖ്യാപിച്ചു.


Next Story

Related Stories