ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയും കുഞ്ഞാലിക്കുട്ടിയും വ്യവസായിയുടെ വീട്ടില്‍ രഹസ്യ ചര്‍ച്ച നടത്തി

ആരോപണവുമായി എഎന്‍ രാധാകൃഷ്ണന്‍ വീണ്ടും

മുഖ്യമന്ത്രി പിണറായി വിജയനും മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയും തമ്മില്‍ രഹസ്യചര്‍ച്ച നടത്തിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ വീണ്ടും രംഗത്തെത്തി. മലപ്പുറത്തെ വ്യവസായിയായ അഷ്‌റഫിന്റെ വീട്ടില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയത്. നിഷേധിക്കുകയാണെങ്കില്‍ കൂടുവല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും എഎന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്, യുഡിഎഫ് സൌഹൃദ മത്സരമാണ് നടക്കുന്നത് എന്നു ബിജെപി തുടക്കം മുതല്‍ തന്നെ ആരോപിച്ചിരുന്നു. വളാഞ്ചേരിയിലെ പ്രമുഖനായ വ്യവസായിയുടെ വീട്ടില്‍ കുഞ്ഞാലിക്കുട്ടിയും പിണറായിയും ഈ മാസം 18ാം തിയതി രഹസ്യകൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ബിജെപി ഉന്നയിച്ച ആരോപണം. വ്യവസായിയായ ഒരു ലീഗ് നേതാവും പങ്കെടുത്തിരുന്നതായും അവര്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍