ന്യൂസ് അപ്ഡേറ്റ്സ്

പിണറായിയുടെ ഫാഷിസ്റ്റ് പൊലീസ് വാഴ്ചയ്ക്കതിരെ ശക്തമായ പ്രക്ഷോഭമുയരണമെന്ന് കെകെ രമ

ശക്തമായ പ്രക്ഷോഭമുയര്‍ത്തി ചെറുക്കാന്‍ ജനാധിപത്യ കേരളം മുന്നോട്ടു വന്നേ തീരൂവെന്ന് കെകെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപെട്ടു.

ഒരമ്മയും അച്ഛനും മകന്റെ ചോരയ്ക്ക് നീതി തേടി പോലീസ് ആസ്ഥാനത്ത് സമരത്തിനെത്തിയപ്പോള്‍ അവരെ സമരം ചെയ്യാന്‍ പോലും അനുവദിക്കില്ലെന്നത് പിണറായി വിജയന്റെ ഫാഷിസ്റ്റ് പൊലീസ് വാഴ്ചയാണ് കാണിക്കുന്നതെന്ന് ആര്‍എംപി നേതാവ് കെകെ രമ അഭിപ്രായപ്പെട്ടു. ഇതിനെ ശക്തമായ പ്രക്ഷോഭമുയര്‍ത്തി ചെറുക്കാന്‍ ജനാധിപത്യ കേരളം മുന്നോട്ടു വന്നേ തീരൂവെന്ന് കെകെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപെട്ടു. സ്വാശ്രയ മാഫിയയുടെ ഗുണ്ടാപ്പടയായി മാറിത്തീര്‍ന്ന ഭരണം കേരളത്തെയാണ് വെല്ലുവിളിക്കുന്നത്. ജിഷ്ണു നമ്മുടെ മകനാണെന്ന് മറക്കരുത്. ഇപ്പോഴിറങ്ങുക., നമ്മുടെ മനസാക്ഷിയെ പോരാട്ടം കൊണ്ട് കുറിക്കുക – കെകെ രമ ഫേസ്ബുക്കില്‍ കുറിച്ചു.

കെകെ രമയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍