UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമപ്രവര്‍ത്തകരുടെ വിലക്ക്; ഹൈക്കോടതിക്കെതിരെ സര്‍ക്കാര്‍ നിലപാട് എടുക്കില്ലെന്ന് മുഖ്യമന്ത്രി

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോമോദിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ച തൃപ്തികരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാട്ടിലെ കുളച്ചലില്‍ സ്ഥാപിക്കാന്‍ പോകുന്ന തുറമുഖം വിഴിഞ്ഞത്തിന് ഒരു തരത്തിലും ഭീഷണിയാകില്ല എന്നും രണ്ടു തുറമുഖങ്ങളും രാജ്യത്തിന് പ്രാധന്യമുള്ളതാണെന്നും വിഴിഞ്ഞത്തെ സാഗര്‍മാത പദ്ധതിയില്‍ ഉള്‍പ്പെടുത്തും എന്നും പ്രധാനമന്ത്രി പറഞ്ഞതായി ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പിണറായി വിജയന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ ഉള്ള വിഷയത്തില്‍ ഹൈക്കോടതിയ്ക്ക് എതിരെ നിലപാടെടുക്കില്ല എന്ന് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങള്‍ക്കു റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം ലഭിക്കേണ്ടതാണ്. ഇതില്‍ തര്‍ക്കമില്ല. ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടേണ്ടവരല്ല. ചര്‍ച്ചയ്ക്കു ശേഷം വലിയ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. പക്ഷേ, ഇരുവരും ഉപയോഗിക്കുന്ന വാക്കുകള്‍ കഠിനമാണ്. രണ്ടുകൂട്ടരും വികാരഭരിതരാണ്. മനുഷ്യന്‍ വികാരത്തിന് അടിമപ്പെട്ടാല്‍ എങ്ങനെയാണെന്ന് അറിയാമല്ലോ. അതിന്റെ ഭാഗമായുള്ള പ്രശ്‌നമുണ്ടെന്നും പിണറായി പറഞ്ഞു.

ഇപ്പോഴുള്ളത് വെറും ക്രമസമാധാനപ്രശ്‌നമല്ല. കോടതിയുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. കോടതി ഒരു നിലപാടെടുക്കട്ടെ എന്ന സമീപനമാണു സര്‍ക്കാര്‍ സ്വീകരിച്ചത്. കോടതിക്കുള്ളിലുള്ള കാര്യങ്ങളില്‍ ഇടപെടാന്‍ സര്‍ക്കാരിനു പരിമിതികളുണ്ട്. മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശമുണ്ടെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, ഹൈക്കോടതി ഇത്തരമൊരു നിലപാടിലേക്ക് എത്താനുള്ള സാഹചര്യം കാണാതിരിക്കരുത്.

ഹൈക്കോടതിയുടെ കവാടത്തിനു മുന്നില്‍ നടക്കാന്‍ പാടില്ലാത്ത സംഭവങ്ങള്‍ നടന്നു. അതിനാലാണ് കോടതി ഇത്തരമൊരു നിലപാട് സ്വീകരിച്ചത്. മാധ്യമപ്രവര്‍ത്തകരെ അവരുടെ ജോലിയില്‍നിന്നു വിലക്കാന്‍ സാധിക്കില്ല. അവര്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ സമയമായി. ഹൈക്കോടതി ശരിയായ രീതിയില്‍ ഇടപെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍