ന്യൂസ് അപ്ഡേറ്റ്സ്

കണ്ണൂരിലെ കൊലപാതകങ്ങളുടെ ഉത്തരവാദി പിണറായി വിജയന്‍: അമിത് ഷാ

എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വയം നശിക്കുമെന്ന് അമിത് ഷാ

കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലെ സ്വന്തം മണ്ഡലത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നത്. 13 പേര്‍ കേരളത്തില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ കൊല്ലപ്പെട്ടു. കണ്ണൂരില്‍ ദിനംപ്രതിയാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിപിഎമ്മാണ് മുന്നില്‍ നില്‍ക്കുന്നതെന്നും ബിജെപിയുമായുള്ള താരതമ്യം പോലും വേണ്ടെന്നുമാണ് ഷാ പറയുന്നത്.

‘എത്ര സിപിഎമ്മുകാരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. ഞങ്ങളുടെ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്. എന്‍ഡിഎയ്ക്ക് കേരളത്തില്‍ 15 ശതമാനം വോട്ടുണ്ട്. വലിയ അടിത്തറയാണ് ഇത്. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അത് ഇനിയും കൂടും. കേരളത്തില്‍ നിന്ന് ഭൂരിപക്ഷം സീറ്റുകളും നേടും’- അമിത് ഷാ പറയുന്നു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരെ ഒന്നൊന്നായി കൊന്നൊടുക്കുകയാണെന്നും ഷാ ആരോപിച്ചു. ഈ സര്‍ക്കാര്‍ സ്വയം നശിക്കുമെന്നാണ് ഷായുടെ നിരീക്ഷണം.

കെഎം മാണിയുടെ എന്‍ഡിഎയെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം തീരുമാനിക്കേണ്ടത് മാണിയാണെന്നും അമിത് ഷാ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍