ന്യൂസ് അപ്ഡേറ്റ്സ്

എടോ എന്ന് വിളിക്കേണ്ടവരെ ഇനിയും അങ്ങനെ തന്നെ വിളിക്കുമെന്ന് പിണറായി

പുകഴ്ത്തല്‍ കേള്‍ക്കുമ്പോള്‍ ഉയരുകയും ഇകഴ്ത്തല്‍ കേള്‍ക്കുമ്പോള്‍ താഴുകയും ചെയ്യുന്ന ആളല്ല താന്‍

എടോ എന്ന് വിളിക്കേണ്ടവരെ ഇനിയും അങ്ങനെ തന്നെ വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതൊരു മോശം വാക്കല്ലെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും താന്‍ വി ടി ബല്‍റാമിനെ അങ്ങനെ വിളിച്ചിട്ടില്ലെന്നും പിണറായി വ്യക്തമാക്കി.

പുകഴ്ത്തല്‍ കേള്‍ക്കുമ്പോള്‍ ഉയരുകയും ഇകഴ്ത്തല്‍ കേള്‍ക്കുമ്പോള്‍ താഴുകയും ചെയ്യുന്ന ആളല്ല താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭയില്‍ തന്നെ പോലെ ഇകഴ്ത്തല്‍ കേട്ട വേറെ അംഗമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ സമ്മേളനത്തിനിടെ വി ടി ബല്‍റാമിനെ എടോ എന്ന് വിളിച്ചെന്ന ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മറൈന്‍ ഡ്രൈവിലെ സാദാചാര ഗുണ്ടാ ആക്രമണത്തില്‍ ശിവസേനയെ പ്രതിപക്ഷം വാടകയ്‌ക്കെടുക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പ്രതികരിച്ചതോടെയാണ് സഭയില്‍ ഭരണ, പ്രതിപക്ഷ എംഎല്‍എമാര്‍ തമ്മിലടി ആരംഭിച്ചത്. ഒരുഘട്ടത്തില്‍ ഇത് കയ്യാങ്കളി വരെയെത്തിയിരുന്നു. ഇതിനിടെ നടുത്തളത്തിലിറങ്ങിയ മുഖ്യമന്ത്രി വി ടി ബല്‍റാം എംഎല്‍എയെ എടോ ബലരാമ എന്ന് വിളിച്ചെന്നാണ് ആരോപണം.

ഇതിനിടെ ലാവ്‌ലിന്‍ കരാറില്‍ നിയമിരുദ്ധമായി ഒന്നുമില്ലെന്ന് പിണറായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സിബിഐയുടെ വാദത്തെ ഘണ്ഡിച്ചാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ലാവ്‌ലിനില്‍ ഫണ്ട് നല്‍കുമെന്നും കരാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതി ചോദിച്ച ഒമ്പത് ചോദ്യങ്ങള്‍ക്ക് 21 പേജുള്ള മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍