UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിനായി പിജെ ജോസഫ് കമ്മിഷന്‍ വാങ്ങിയെന്ന് പിസി ജോര്‍ജ്ജ്

അണക്കെട്ട് പൊട്ടുമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതും പിജെ ജോസഫ്‌

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയാനായി മുന്‍ ജലവിഭവ വകുപ്പ് മന്ത്രിയായ പിജെ ജോസഫ് സ്വിസ് കമ്പനിയില്‍ നിന്നും കമ്മിഷന്‍ വാങ്ങിയെന്ന് പി സി ജോര്‍ജ്ജ്. ഇതിനായി അണക്കെട്ട് പൊട്ടുമെന്ന വ്യാജ പ്രചരണവും ജോസഫ് നടത്തിയതായും ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

കമ്മിഷന് വേണ്ടിയാണ് ജോസഫ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നാടകം കളിച്ചത്. ഉമ്മന്‍ചാണ്ടി-കെഎം മാണി- കുഞ്ഞാലിക്കുട്ടി മുക്കോണ മുന്നണിയില്‍ മൂന്ന് പേരും നല്ല കച്ചവടക്കാരാണ്. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സ്വിസ് കമ്പനിയുമായി ചേര്‍ന്ന് ആയിരം കോടി രൂപയുടെ എസ്റ്റിമേറ്റ് ഉണ്ടാക്കി.

ഇതിനായി കേരള കോണ്‍ഗ്രസ് (എം) മുന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് എവി മണിക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയി ഇതിനായി കച്ചവടമുറപ്പിച്ച് കമ്മിഷന്‍ കൈപ്പറ്റിയ ശേഷം തിരിച്ചെത്തി കുട്ടിയെ കരയിപ്പിച്ച് പടമെടുക്കുകയുമാണ് ജോസഫ് ചെയ്തത്. ഒടുവില്‍ കമ്മിഷന്‍ തിരിച്ചുകൊടുത്ത് ഇപ്പോള്‍ അദ്ദേഹം മൗനിബാബയെ പോലെ ഇരിക്കുകയാണെന്നും പിസി ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍