Top

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി

മലപ്പുറം ഉപതിരഞ്ഞെടുപ്പ്: കുഞ്ഞാലിക്കുട്ടി യുഡിഎഫ് സ്ഥാനാര്‍ത്ഥി
ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് മലപ്പുറത്ത് ഒഴിവുവന്ന ലോക്‌സഭ സീറ്റില്‍ മുസ്ലിംലീഗ് ദേശീയ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മത്സരിക്കും. മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കുഞ്ഞാലിക്കുട്ടിയുടെ പേരാണ് ഇവിടെ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇന്ന് വൈകിട്ടോടെയാണ് കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനാര്‍ത്ഥി പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദ്രാലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. പാണക്കാട് ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതിക്ക് ശേഷമായിരുന്നു പ്രഖ്യാപനം. കുഞ്ഞാലിക്കുട്ടിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. ദേശീയ രാഷ്ട്രീയത്തിലേക്ക് പോയാലും കുഞ്ഞാലിക്കുട്ടി സംസ്ഥാനത്തെ യുഡിഎഫ് സംവിധാനത്തിന്റെ ഭാഗമായി തുടരുമെന്ന് ഹൈദ്രാലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

Next Story

Related Stories