ന്യൂസ് അപ്ഡേറ്റ്സ്

ആര്‍ട്ടിക്കിള്‍ 377 റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ചീഫ് ജസ്റ്റിസിന് വിട്ടു

അഴിമുഖം പ്രതിനിധി

ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗീകത കുറ്റകരമാണെന്ന് പ്രസ്താവിക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡ് ആര്‍ട്ടിക്കിള്‍ 377 പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗാനുരാഗികള്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. 

ആര്‍ട്ടിക്കിള്‍ 377 ഭരണഘടനാ വിരുദ്ധമാണെന്ന ഡല്‍ഹി ഹൈക്കോടതി വിധി പിന്നീട് സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. ഇത് പുനപരിശോധിക്കണം  എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഇപ്പോള്‍ ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നത്.

ഹോട്ടല്‍ വ്യവസായിയായ അമന്‍ നാഥ്, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ, ഡാന്‍സറായ എന്‍.എസ്. ജോഹര്‍, പാചക വിദഗ്ദ റിതു ഡാല്‍മിയ എന്നിവരാണ് ഹര്‍ജി നല്‍കിയത്. തങ്ങള്‍ സ്വവര്‍ഗാനുരാഗികളാണ് എന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് ഇവര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ആദ്യമായാണ് സ്വവര്‍ഗാനുരാഗികള്‍ നേരിട്ട് ഇങ്ങനെ ഒരാവശ്യം ഉന്നയിച്ചുകൊണ്ട് കോടതിയെ സമീപിക്കുന്നത്.

തങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ആര്‍ട്ടിക്കിള്‍ 377 അംഗീകരിക്കുന്നില്ല എന്ന് ഇവര്‍ വാദിക്കുന്നു. ഇതേ ആവശ്യം ഉന്നയിച്ച് നാസ് ഫൌണ്ടേഷന്‍ കൂടി ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍