നോട്ട് പിന്‍വലിക്കല്‍: പ്രധാനമന്ത്രി അടിയന്തര അവലോകന യോഗം വിളിച്ചു

അഴിമുഖം പ്രതിനിധി

500ന്‌റേയും 1000ന്‌റേയും നോ്ട്ടുകള്‍ പിന്‍വലിച്ച നടപടി ജനങ്ങള്‍ക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടുണ്ടാക്കിയിരിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ഉന്നതതല യോഗം വിളിച്ചു. ധനവകുപ്പിലേയും റിസര്‍വ് ബാങ്കിലേയും പൊതുമേഖലാ ബാങ്കുകളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.

ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും വിമര്‍ശനങ്ങളും യോഗം ചര്‍ച്ച ചെയ്യും. നോട്ട് വിതരണം വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികളും യോഗം ചര്‍ച്ച ചെയ്യും. കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുന്നുണ്ട്. രാജ്യത്തെ വിവിധ മേഖലകളെയും വലിയ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍