TopTop
Begin typing your search above and press return to search.

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രധാനപ്രതികളില്‍ ഒരാള്‍ പിടിയില്‍

നടിയെ തട്ടിക്കൊണ്ടുപോയ സംഭവം; പ്രധാനപ്രതികളില്‍ ഒരാള്‍ പിടിയില്‍
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രധാനപ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടി. പള്‍സര്‍ സുനിക്ക് ഒപ്പം ഉണ്ടായിരുന്ന മണികണ്ഠനെയാണു പിടികൂടിയത്. പാലക്കാട് നിന്നാണ് ഇയാളെ പൊലീസ് പിടിച്ചത്.നേരത്തെ ഈ സംഭവത്തില്‍ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു.എന്നാല്‍ പ്രധാനപ്രതിയായ പള്‍സര്‍ സുനിയെ ഇനിയും പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. അതേസമയം സുനി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

Next Story

Related Stories