UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മംഗളം ചാനലില്‍ പോലീസ് റെയ്ഡ്; അറസ്റ്റ് തടയില്ലെന്ന് കോടതി

റെയ്ഡ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവച്ച സാഹചര്യത്തില്‍

മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച മംഗളം ചാനലിന്റെ ഫോണ്‍വിളി വിവാദത്തില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവച്ചു. അതുവരെ അറസ്റ്റ് ചെയ്യരുതെന്ന വാദം തള്ളിയ കോടതി അറസ്റ്റ് തടയാനാകില്ലെന്നും വ്യക്തമാക്കി.

മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ മംഗളം ടിവിയുടെ തിരുവനന്തപുരം തമ്പാനൂരിലുള്ള ഓഫീസില്‍ പ്രത്യേക അന്വേഷണസംഘം റെയ്ഡ് നടത്തി. ചാനല്‍ മേധാവി ആര്‍ അജിത് കുമാര്‍ അടക്കം ചാനലിലെ ഒമ്പത് പേര്‍ക്കെതിരെയാണ് കേസ്. അതേസമയം പ്രതികളാരും ഇന്ന് കോടതിയില്‍ ഹാജരായില്ല. നോട്ടീസ് നല്‍കിയിട്ടും പ്രതികള്‍ ഹാജരായില്ലെന്ന് ഡിജിപി കോടതിയെ അറിയിച്ചു. ഇത് നിയമം അനുസരിക്കാന്‍ തയ്യാറല്ലെന്നതിന് തെളിവാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി ഇവരുടെ ജാമ്യാപേക്ഷ പരിഗണക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. നോട്ടീസ് ലഭിക്കാത്തതിനാലാണ് പ്രതികള്‍ ഹാജരാകാതിരുന്നതെന്നാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായ അഡ്വ. രാംകുമാര്‍ വിശദീകരണം നല്‍കി.

മംഗളം ചാനല്‍ ലോഞ്ചിനോട് അനുബന്ധിച്ച് പുറത്തുവിട്ട വാര്‍ത്തയെ തുടര്‍ന്ന് ഗതാഗത മന്ത്രിയായിരുന്ന എകെ ശശീന്ദ്രന്‍ രാജിവയ്‌ക്കേണ്ടി വന്നിരുന്നു. മന്ത്രിയുടെ അടുക്കല്‍ സഹായം അഭ്യര്‍ത്ഥിച്ചെത്തിയ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതിന്റെ റെക്കോഡിംഗ് എന്ന് അവകാശപ്പെട്ടുള്ള ഓഡിയോ ആയിരുന്നു ചാനല്‍ വാര്‍ത്ത.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍