വൈറല്‍

സൽമാൻ ഖാൻ ഗാനത്തിന് ചുവട് വെച്ച് ന്യൂസിലൻഡ് പൊലീസിന്റെ ദീപാവലി ആഘോഷം

അഴിമുഖം പ്രതിനിധി

പൊലീസ് ആണെന്ന് കരുതി എല്ലാ സമയത്തും മസിലു പിടിച്ച് നടക്കാനൊന്നും എന്തായാലും ന്യൂസിലൻഡ് പൊലീസിനെ കിട്ടില്ല. ഇത്തവണത്തെ അവധി അവർ ആഘോഷിച്ചത് സൽമാൻ ഖാന്റെ പാട്ടുകൾക്ക് നൃത്തം വെച്ചായിരുന്നു.

ദബാംഗ്‌, സുൽത്താൻ എന്നീ ചലച്ചിത്രങ്ങളിലെ ‘താന്നെ മേ ബെയ്‌തെ ഓൺ ഡ്യൂട്ടി’ ബേബി ക്കോ ബാസ്സ് പസന്ദ് ഹേയ് എന്ന പാട്ടുകൾക്കാണ് അവർ നൃത്തം ചെയ്തത്. ഇത് വരെ ആറു ലക്ഷത്തിലേറെ പേർ യൂട്യൂബിലൂടെ പൊലീസുകാരുടെ കലാപ്രകടനം കണ്ടു കഴിഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായായി ക്രൈസ്റ്റ് പള്ളിയിൽ വെച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ഇതിനു മുൻപും ന്യൂസിലൻഡ് പൊലീസ് ഇത്തരം കലാപരിപാടികളുമായി ജനങ്ങളെ ആകർഷിച്ചിട്ടുണ്ട്. കൂടുതൽ ഫലപ്രദമാക്കാൻ യൂണിഫോം ധരിച്ചാണ് അവർ ചുവടുവെച്ചത്. സൽമാൻ ഖാന്റെ പാട്ടും ദീപാവലി ആഘോഷവും ഇന്ത്യക്ക് അഭിമാനിക്കാനുള്ള വക നൽകുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിലെ പൊലീസുകാർക്ക് ഇതൊരു പ്രചോദനമാകട്ടെ.

കൂടുതൽ വായിക്കാൻ: https://goo.gl/wlZt3U

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍