TopTop
Begin typing your search above and press return to search.

കാന്‍സര്‍ ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്ക് മെഡല്‍ വിറ്റ് ഒളിമ്പിക്സ് താരം

കാന്‍സര്‍ ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്ക് മെഡല്‍ വിറ്റ് ഒളിമ്പിക്സ് താരം

‘നിങ്ങള്‍ സഹായിക്കുകയാണെങ്കില്‍ എന്റെ വെള്ളി മെഡല്‍ സ്വര്‍ണത്തിനേക്കാള്‍ വിലയുള്ളതാകും’ എന്ന് പോളിഷ് ഒളിമ്പ്യന്‍ പിയോറ്റ് മലാകോവ്സ്കി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു.

പോളണ്ടിന്റെ ഡിസ്‌ക്‌സ് ത്രോ താരമായ അദ്ദേഹം അങ്ങിനെയൊരു പോസ്റ്റ്‌ ഇട്ടത് റിയോയില്‍ അദ്ദേഹത്തിനു ലഭിച്ച വെള്ളി മെഡല്‍ വില്‍ക്കാന്‍ ആയിരുന്നു. മൂന്നു വയസ്സുകാരന്റെ കാന്‍സര്‍ ചികിത്സയ്ക്കു ധനസമാഹരണത്തിനായിരുന്നു അത്. ലേലത്തിന് വച്ച മെഡല്‍ വിറ്റതായി അദ്ദേഹം പിന്നീട് ഫേസ്ബുക്കില്‍ ചേര്‍ത്തിരുന്നു.

മെഡല്‍ ലഭിച്ച അന്നുതന്നെ ലേലത്തിനു വയ്ക്കുന്ന വിവരം അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. റിയോയില്‍ സ്വര്‍ണ്ണത്തിനായി പോരാടിയ താന്‍ ഇപ്പോള്‍ അതിനേക്കാള്‍ വലിയ ഒന്നിനു വേണ്ടി ഇറങ്ങിയിരിക്കുകയാണെന്നും മിടുക്കനായ ഒരു കുട്ടിയുടെ ആരോഗ്യത്തിനായി പൊരുതാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

കണ്ണിന് ക്യാന്‍സര്‍ ബാധിച്ച മൂന്നു വയസുകാരന്‍ ഒലേകിന്റെ ചികിത്സയ്ക്ക് പണം കണ്ടെത്തുന്നതിനായാണ് പിയോറ്റ് മെഡല്‍ ലേലത്തില്‍ വിറ്റത്. ഒലേകിന്റെ അമ്മ മകന്റെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടി പിയോറ്റിന് കത്തെഴുതിയിരുന്നു കൊച്ചുകുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന റെറ്റനോ ബ്ലാസ്‌റ്റോമ എന്ന അപൂര്‍വ കാന്‍സര്‍ രോഗത്തിന് ചികിത്സയിലാണ് ഒലെക്.



വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

Read more:http://goo.gl/Lx6ezw





Next Story

Related Stories