ക്ഷേത്ര പുരോഹിതനെ ഭീഷണിപ്പെടുത്തി; പങ്കജ് മുണ്ഡെ വീണ്ടും വിവാദത്തില്‍

അഴിമുഖം പ്രതിനിധി

ക്ഷേത്ര പുരോഹിതനെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗ്രാമീണ മന്ത്രി പങ്കജ് മുണ്ഡെ വീണ്ടും വിവാദത്തില്‍. പങ്കജ് മുണ്ഡെ അഹമ്മദ് നഗറിലുള്ള ക്ഷേത്രത്തിലെ പുരോഹിതനെ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ പുറത്തായിട്ടുണ്ട്. ദസറയ്ക്ക് ക്ഷേത്ര പരിസരത്ത് തനിക്ക് പ്രസംഗിക്കാന്‍ അവസരമൊരുക്കണം ഇല്ലെങ്കില്‍ പുരോഹിതന് പ്രത്യാഘാതമനുഭവിക്കേണ്ടി വരുമെന്നാണ് പങ്കജ് മുണ്ഡെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. 

മന്ത്രി അധികാര ദുര്‍വിനിയോഗമാണ് നടത്തിയിരിക്കുന്നതെന്നും അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇനിയെങ്കിലും മുഖ്യമന്ത്രി ഇവരെ പുറത്താക്കുമെന്നാണ് ഞങ്ങള്‍ കരുതുന്നത് അവര്‍ക്ക് ഇനിയും മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല എന്ന് പ്രതിപക്ഷ നേതാവ് ധനജ്ഞയ് മുണ്ഡെ പ്രതികരിച്ചു.

നേരത്തെ ലത്തൂരിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പങ്കജ മുണ്ഡെ വെള്ളമില്ലാത്ത ജലസംഭരണികളുടെ സമീപത്തു നിന്ന് സെല്‍ഫിയെടുത്ത് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് വിവാദമായിരുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍