TopTop
Begin typing your search above and press return to search.

തൃക്കാക്കര അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നു; ട്വന്റി20 പിണറായി വിജയന്റെ ബി ടീമെന്ന് പി.ടി തോമസ്

തൃക്കാക്കര അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നു; ട്വന്റി20 പിണറായി വിജയന്റെ ബി ടീമെന്ന് പി.ടി തോമസ്

നിയമ സഭാ തെരഞ്ഞെടുപ്പില്‍ തൃക്കാക്കരയില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ പി.ടി തോമസ്. നല്ല വിജയ പ്രതീക്ഷയുണ്ടെന്നും കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം ഇത്തവണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര അട്ടിമറിക്കാന്‍ പല ശ്രമങ്ങള്‍ നടന്നതായും ട്വന്റി20 പിണറായി വിജയന്റെ ബി ടീമാണെന്നും അദ്ദേഹം പ്രതികരിച്ചു. കിഴക്കമ്പലത്ത് പ്രവര്‍ത്തിക്കുന്ന ഒരു കമ്പനി ജനങ്ങളെ കബളിപ്പിച്ച് വോട്ട് നേടുകയണെന്നും പി.ടി തോമസ് ട്വന്റി20 ക്കെതിരെ രൂക്ഷമായ ആരോപണം ഉന്നയിച്ചു. മാതൃഭൂമിയോടായിരുന്നു പി.ടി തോമസിന്റെ പ്രതികരണം.


Next Story

Related Stories