TopTop
Begin typing your search above and press return to search.

പോണ്‍ ആണോ യഥാര്‍ത്ഥ പ്രശ്നം? പുതിയ പഠനം പറയുന്നു- ഞങ്ങള്‍ക്കൊന്നുമറിയില്ല!

പോണ്‍ ആണോ യഥാര്‍ത്ഥ പ്രശ്നം? പുതിയ പഠനം പറയുന്നു- ഞങ്ങള്‍ക്കൊന്നുമറിയില്ല!

അമാന്‍ഡ ഹെസ്സ്
(സ്ലേറ്റ്)

ഓണ്‍ലൈന്‍ പോണിന്റെ സാർവത്രികതയും ലഭ്യതയും എങ്ങനെയാണ് കുട്ടികളുടെയും കൗമാരക്കാരുടെയും ലൈംഗിക വികാസത്തെ സ്വാധീനിക്കുന്നത്? ഈ ചോദ്യത്തിന് ശാസ്ത്രലോകം ഒത്തൊരുമയോടെ തരുന്ന ഉത്തരം ഇതാണ്: ഞങ്ങള്‍ക്കൊന്നുമറിയില്ല!

ലണ്ടനിലെ മിഡിൽസെക്സ് യൂനിവേഴ്സിറ്റി ഇംഗ്ലണ്ടിലെ ചിൽഡ്രൻസ് കമ്മീഷനു വേണ്ടി ഏറ്റെടുത്തു നടത്തിയ സമഗ്രമായ ഒരു പഠന റിപ്പോർട്ടിന്റെ തലക്കെട്ട് "അടിസ്ഥാനപരമായി, പോണ് എല്ലായിടത്തുമുണ്ട്" എന്നാണ്. എന്നാൽ പോണിന്റെ സ്വാധീനത്തെ പറ്റി വ്യക്തമായ ഉൾക്കാഴ്ച നൽകുന്ന വസ്തുതകളൊന്നും എവിടെയും കണ്ടെത്താനാകുന്നുമില്ല.

ചെറുപ്പക്കാരും ഓണ്‍ലൈന്‍ പോണുമായുള്ള ബന്ധത്തെ പ്പറ്റി അപഗ്രഥിക്കുന്ന, ലോകമെമ്പാടും നടത്തപ്പെട്ടിട്ടുള്ള നൂറു കണക്കിന് പഠനങ്ങളിലൂടെ ഗവേഷകർ കടന്നു പോയിട്ടും അവയിലൊന്നിലും വ്യക്തമായ അനുമാനത്തിൽ എത്തി ച്ചേരാൻ കഴിയുന്ന കണ്ടെത്തലുകൾ ഉണ്ടായിരുന്നില്ല. ഒട്ടുമിക്ക പഠനങ്ങളും പോര്‍ണോഗ്രഫിയുടെ നിർവചനത്തിൽ പോലും പരസ്പരം യോജിക്കുന്നില്ല. അതുപോലെ തന്നെ 'ചെറുപ്പക്കാർ' എന്നതിന്റെ പ്രായ നിർവചനം, അവർ എത്ര ഇടവിട്ട് പോണ്‍ കാണുന്നു എന്നിങ്ങനെയുള്ള വസ്തുതകളെ പറ്റി കൃത്യതയോടെ പറയാനും ഈ പഠനങ്ങള്‍ക്ക് സാധിക്കുന്നില്ല.ഓണ്‍ലൈന്‍ പോണിൽ വ്യാപകമായി ചിത്രീകരിക്കുന്ന 'പരിധി ലംഘിക്കപ്പെട്ട' മനുഷ്യ ലൈംഗികതയുടെ പതിപ്പുകൾ ഭീതി പരത്തുന്നുണ്ടെങ്കിലും "പോര്‍ണോഗ്രഫി പണ്ടത്തേക്കാൾ കൂടുതൽ തീവ്രവും ഹിംസാത്മകവും ആണോ എന്നത് അവ്യക്തമാണ്". (ഒരു പഠനം പറയുന്നത് ഓണ്‍ലൈനിൽ മൃഗങ്ങളുമായുള്ള രതി (bestiality) കണ്ടുപിടിക്കാൻ എളുപ്പമാണെങ്കിലും ബലാത്സംഗം ചിത്രീകരിക്കുന്ന പോണുകൾ കൂടുതലുള്ളത് വി.എച്ച്.എസ്/ഡി.വി.ഡികളിലാണ്). കുട്ടികളും കൌമാരക്കാരും പോണ് ഉപയോഗം തുടർന്ന് പിന്നീട് അപകടകരമായ ലൈംഗിക രീതികൾ പ്രയോഗിക്കുന്നവരും ചിലപ്പോൾ ലൈംഗിക കുറ്റവാളികളും ആയിത്തീരുമ്പോൾ അവർക്ക് സമൂഹത്തിൽ സ്വാഭാവിക ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയാതെ വരും. പോണ് ഉപയോഗവും ലൈംഗിക പീഡനവും തമ്മിലുള്ള ആശങ്കാവഹമായ കാര്യ-കാരണ ബന്ധത്തെ പറ്റിയുള്ള ഉൾക്കാഴ്ച തീർത്തുമില്ലാത്തതിനാൽ 'കോസാലിറ്റിയെ (causality) പറ്റി ഗവേഷണം നടത്താൻ പറ്റുമോ?' എന്ന ചോദ്യം തന്നെ ഉന്നയിക്കാൻ പഠന കർത്താക്കൾ പ്രേരിപ്പിക്കപ്പെട്ടിരിക്കുന്നു. പുതിയ കണ്ടെത്തലുകള്‍ ഒന്നുമില്ലെങ്കിൽ പോലും, "ഒരു പക്ഷെ വ്യത്യസ്തമായ ചോദ്യങ്ങൾ ചോദിക്കാനുള്ള സമയമായിരിക്കുന്നു" എന്ന് അവർ എഴുതുന്നുണ്ട്.

ഒരുപക്ഷെ, 'യഥാര്‍ത്ഥ' ചെറുപ്പക്കാരെ പറ്റിയും ചോദ്യങ്ങൾ ചോദിച്ചു തുടങ്ങുവാനുള്ള സമയമായിരിക്കുന്നു. ഈ വിഷയത്തിൽ നിലവിലുള്ള പഠനങ്ങളുടെ പ്രധാനമായുള്ള ഒരു പരിമിതി "പോര്‍ണോഗ്രഫിയെ പറ്റിയുള്ള ചെറുപ്പക്കാരുടെ വികാര വിചാരങ്ങളും കാഴ്ചപ്പാടും ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല " എന്നതാണെന്നാണ് ഗവേഷകർ എഴുതിയിരിക്കുന്നത്. "എന്താണ് പോര്‍ണോഗ്രഫിയെയും പോര്‍ണോഗ്രാഫിക് വസ്തുക്കളെയും പറ്റിയുള്ള ചെറുപ്പക്കാരുടെ അഭിപ്രായമെന്നും, അവ കാണുന്നതിൽ നിന്നും അവർ എന്താണ് സ്വാംശീകരിക്കുന്നതെന്നും" നമുക്ക് ഇപ്പോഴും വ്യക്തമായ ചിത്രമില്ല എന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

കുറഞ്ഞ പക്ഷം, "പോണ് ഉപയോഗത്തെയോ അതിന്റെ ലഭ്യതയേയോ കുറിച്ച് കുട്ടികളോട് ചോദിക്കുന്നതിനെപ്പറ്റിയുള്ള പ്രതിലോമ/സദാചാരപരമായ കാഴ്ചപ്പാട് മൂലം കുട്ടികൾക്ക് പോര്‍ണോഗ്രഫിയെ പറ്റിയുള്ള അഭിപ്രായം എന്തെന്ന് ഞങ്ങൾക്ക് അറിയില്ല" എന്ന് പറയാനും ചില ഗവേഷകർ തയ്യാറാവുന്നുണ്ട്. വി എച്ച്.എസ് ടേപ്പുകൾ, മാസികകൾ, അശ്ലീല ചിത്രങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന പഴയ കാല പോര്‍ണോഗ്രഫിയേക്കാൾ എന്തുകൊണ്ടും കൂടുതൽ അപകടകരമാണ് ഇന്നത്തെ 'പ്ലഗ്ഗ്ഡ്-ഇൻ-പോണ്' എന്ന് പുനർചിന്തനം കൂടാതെ പറയാനുള്ള ത്വര ഈ പഠനങ്ങളിലെ ഒരു പക്ഷപാത ഘടകമാണ്. "കുട്ടികൾക്കും ചെറുപ്പക്കാർക്കും യോജിക്കാത്ത കാര്യങ്ങൾ അവർക്ക് ലഭ്യമാകുന്നതിനെ പറ്റിയുള്ള ഞങ്ങളുടെ ഉത്കണ്ഠ പുതിയതോ ഇന്റെർനെറ്റിന്റെ ആവിർഭാവത്തോടെ ആരംഭിച്ചതോ അല്ലെന്നത് ഉറപ്പാണ്" എന്ന് ഗവേഷകർ എഴുതുന്നു.സാഹചര്യവശാൽ, മുതിർന്നവർ ചെറുപ്പക്കാരോട് പോണിനെ പറ്റി സംസാരിച്ചാൽ തന്നെ, പല കാര്യങ്ങളും തുറന്നു സംസാരിക്കാനുള്ള മുതിർന്നവരുടെ മടി തന്നെയാണ് തങ്ങളെ പോണിലേക്ക് കൂടുതൽ അടുപ്പിക്കുന്ന പ്രധാന ഘടകമെന്ന് ചില കൗമാരപ്രായക്കാർ പറയുന്നു. "നിലവിലുള്ള ലൈംഗിക വിദ്യാഭ്യാസത്തിൽ അതൃപ്തിയുള്ള ചെറുപ്പക്കാരാണ് ലൈംഗികതയെ പറ്റി കൂടുതൽ അറിവ് കിട്ടുമെന്നും പുതിയ കാര്യങ്ങൾ പഠിക്കാം എന്നും കരുതി പോണിലേക്ക് ആകൃഷ്ടരാകുന്നത് എന്ന് ചില തെളിവുകൾ സമർഥിക്കുന്നു" എന്നും റിപ്പോർട്ട് പറയുന്നു. പോണ് ഒരിക്കലും ലൈംഗിക വിദ്യാഭ്യാസത്തിനു പര്യാപ്തമല്ല, അതുപോലെ തന്നെ "പരിമിതമായ തെളിവുകളുടെ അടിസ്ഥാനത്തിൽ" ഗവേഷകർ കൊണ്ടുവരുന്ന ഊഹാപോഹങ്ങളും വാദങ്ങളും സത്യമാകുകയുമില്ല.

ഏറെ വ്യത്യസ്തമായ ഈ പഠനത്തിന്റെ കണ്ടുപിടുത്തങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോഴും ‘ഇന്‍ഡിപെന്റന്റ്’ പിന്തുണക്കപ്പെടാത്ത ആ പഴയ പല്ലവി ആവർത്തിക്കുന്നു. "പ്രധാനപ്പെട്ട ഒരു പഠനമനുസരിച്ച്, ഓണ്‍ലൈന്‍ പോണിന്റെ സാർവത്രികതയും ലഭ്യതയും പെണ്‍കുട്ടികളെ ലൈംഗിക വസ്തുക്കളായി കാണാനും അപകടകരമായ ലൈംഗിക രീതികൾ പ്രയോഗിക്കാനും കൗമാരക്കാരായ ആണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു".


Next Story

Related Stories