ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ യുവന്റസിനെ സമനിലയില്‍ തളച്ച് അയാക്സിന്റെ യുവനിര. മത്സരത്തില്‍ റൊണാള്‍ഡോയുടെയും നരസിന്റെയും ഗോളുകള്‍ പിറന്നപ്പോള്‍ മത്സരം 1-1 സമനിലയില്‍ കലാശിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ബാഴസ്ലോണ മത്സരത്തില്‍ 13ാം മിനിറ്റിലെ ഷോയുടെ സെല്‍ഫ് ഗോളിലൂടെ ബാഴ്സക്ക് ജയം.
അയാക്സ് റയലിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തില്‍ ആദ്യം ഗോള്‍ നേടിയത് യുവന്റസ് ആയിരുന്നു. കാന്‍സെലോയുടെ ക്രോസില്‍ നിന്ന് ഒരു ഡൈവിംഗ് ഹെഡറിലൂടെ റൊണാള്‍ഡോ ആയിരുന്നു യുവന്റസിന്റെ ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു അയാക്സ് ഗോര്‍ മടക്കിയത്. ബ്രസീലിയന്‍ യുവതാരം നെരെസ് ആയിരുന്നു ആ ഗോള്‍ നേടിയത്. ഇടതു വിങ്ങില്‍ നിന്ന് ബോള്‍ സ്വീകരിച്ച നെരെസ് ഒറ്റയ്ക്ക് കുതിച്ചാണ് ലോകോത്തര ഗോളിലൂടെ അയാക്സിന് സമനിക നേടിക്കൊടുത്തത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ബാഴസ്ലോണ മത്സരത്തിന്റെ 13ാം മിനിറ്റിലെ ഷോയുടെ സെല്‍ഫ് ഗോളാണ് ചാമ്പ്യന്‍സ് ലീഗ് ഒന്നാം പാദത്തില്‍ ബാഴ്സക്ക് വിജയം സമ്മാനിച്ചത്. കളിയുടെ തുടക്കത്തില്‍ തന്നെ വഴങ്ങിയ സെല്‍ഫ് ഗോളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വിനയായത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ചരിത്രത്തില്‍ ആദ്യമായാണ് ബാഴ്സലോണ വിജയിക്കുന്നത്.
മെസി സുവാരസ് കൂട്ടുകെട്ടിന്റെ മനോഹര നീക്കത്തിനൊടുവിലാണ് ബാഴ്സയ്ക്ക് ഗോള്‍ പിറന്നത്. ബോക്സിന്റെ ഇടത്വശത്ത് നിന്ന് ലഭിച്ച സുന്ദരമായി സുവാരസിലേക്ക് ഇറക്കികൊടുക്കുകയായിരുന്നു മെസി, സുവാരസിന്റെ ഹെഡ്ഡര്‍ ഷോയുടെ ഡിഫ്ളക്ഷനോടെ പോസ്റ്റിലേക്ക് കയറി. ലൈന്‍ റഫറി ഓഫ്സൈഡ് വിളിച്ചെങ്കലും വാറിലൂടെ ഗോള്‍ വിധിക്കുകയായിരുന്നു. മത്സരത്തിനിടക്ക് സമോളിങ്ങുമായി കൂട്ടിയിടിച്ച് മെസിയുടെ പരിക്കേറ്റു.