TopTop
Begin typing your search above and press return to search.

ഹാന്‍ഡ് പമ്പ് മെക്കാനിക്കായ ഒരു സ്ത്രീ; രാജസ്ഥാന്‍ ഗ്രാമത്തില്‍ ഈ പണി അത്ര എളുപ്പമല്ല

ഹാന്‍ഡ് പമ്പ് മെക്കാനിക്കായ ഒരു സ്ത്രീ; രാജസ്ഥാന്‍ ഗ്രാമത്തില്‍ ഈ പണി അത്ര എളുപ്പമല്ല

അരാവലി പര്‍വ്വതനിരകളുടെ ഇടയിലാണ് രാജസ്ഥാനിലെ ഉദയ്‍പൂര്‍ ജില്ലയിലെ പഡുണ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ജനസംഖ്യയിലെ 90% പേരും ഉപജീവനത്തിനായി ക‌ൃഷി ചെയ്യുന്നവരാണ്. മിക്കവാറും ആള്‍ക്കാരുടെ ദിവസച്ചെലവ് ഇരുപത് രൂപയില്‍ താഴെയും. ഭാഗികമായി മാത്രം വൈദ്യുതീകരിച്ച ഗ്രാമത്തില്‍ വെള്ളം അടക്കമുള്ള പല അടിസ്ഥാനസൌകര്യങ്ങളുടെയും കുറവുണ്ട്. വീട്ടുപണികള്‍, കൃഷി, കൈത്തൊഴിലുകള്‍, കന്നുകാലിമേയ്ക്കല്‍ തുടങ്ങിയവയാണ് സ്ത്രീകളുടെ ജോലി. പുരുഷനും സ്ത്രീക്കും ഇടയിലുള്ള സാമൂഹികവും സാംസ്കാരികവുമായ അസമത്വം ഇവിടെ വളരെ കൂടുതലാണ്.

ഇത്തരത്തിലുള്ള പ്രതികൂലസാഹചര്യങ്ങളില്‍, വ്യക്തിപരമായ നിരവധി പ്രശ്നങ്ങളെ അതിജീവിച്ച് ഒരു വനിതാ മെക്കാനിക്ക് ഒറ്റയ്ക്ക് പിടിച്ചുനില്ക്കുന്നു. ഗ്രാമത്തിലേക്ക് കുടിവെള്ളം നല്കുന്ന ഹാന്‍ഡ് പമ്പുകള്‍ എല്ലാം നന്നായി പ്രവര്‍ത്തിക്കുന്നു എന്ന് അവര്‍ ഉറപ്പുവരുത്തുന്നു. 52 വയസ്സുള്ള മീരാബായ് മീണ എന്ന ഹാന്‍ഡ് പമ്പ് മെക്കാനിക്കിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പൊതുവെ പുരുഷന്മാരുടേതെന്ന് കണക്കാക്കപ്പെടുന്ന തൊഴിലാണിത്.

കുളങ്ങളും അരുവികളും പോലുള്ള ജലാശയങ്ങളെ ആശ്രയിച്ചു കഴിയുന്ന ജനങ്ങള്‍ക്ക് വെള്ളത്തിനായി വിശ്വസനീയവും സുരക്ഷിതവുമായി തെരഞ്ഞെടുക്കാവുന്നത് ഹാന്‍ഡ് പമ്പുകളെയാണെന്ന് അവര്‍ കരുതുന്നു. ഗ്രാമങ്ങളിലെ പൊതുസ്ഥലങ്ങളില്‍ ഗവണ്‍മെന്റ് ഹാന്‍ഡ് പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചിലര്‍ക്ക് വീട്ടില്‍ത്തന്നെ ഹാന്‍ഡ് പമ്പുകളുണ്ട്. അഞ്ചു ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഝാബ്ല, പഡുണ എന്നീ രണ്ട് പഞ്ചായത്തുകളിലാണ് മീരാബായി സേവനം അനുഷ്ഠിക്കുന്നത്.

ഹാന്‍ഡ് പമ്പുകള്‍ക്ക് അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടപ്പോഴൊക്കെ ഗ്രാമവാസികള്‍ മീരാബായിയെ വിളിക്കും. ജലനിരപ്പു കുറയുന്ന വേനല്‍ക്കാലത്താണ് അവരുടെ സേവനം കൂടുതല്‍ ആവശ്യമാവുന്നത്. ചിലപ്പോള്‍ അവര്‍ ഞായറാഴ്ചയും ജോലി ചെയ്യും. സുരക്ഷിതമായ കുടിവെള്ളത്തിനായി രാവും പകലും ഭേദമില്ലാതെ അവര്‍ പണിയെടുക്കുന്നു. ദിവസം ഒരു പമ്പെങ്കിലും മീരാബായി നേരെയാക്കുന്നു. അടുത്തടുത്ത സ്ഥലങ്ങളിലാണെങ്കില്‍ രണ്ടു പമ്പ് നേരെയാക്കും.

http://www.azhimukham.com/positivestory-first-transgender-entrepreneur-thrupthi/

ആദിവാസി സമുദായാംഗം എന്ന നിലയില്‍ മീരാബായിക്ക് സുരക്ഷിതമായ കുടിവെള്ളത്തിനുവേണ്ടി പല പ്രശ്നങ്ങളും നേരിടേണ്ടിവന്നിട്ടുണ്ട്. കുടിവെള്ളസ്രോതസ്സ് പലപ്പോഴും വീട്ടില്‍നിന്ന് വളരെ അകലെയായിരിക്കും. അതുകൊണ്ടുതന്നെ സ്ത്രീകള്‍ക്ക് വെള്ളം കൊണ്ടുവരുന്ന വിരസവും കഠിനവുമായ ജോലി ചെയ്യേണ്ടിവരുന്നു. മെച്ചപ്പെട്ട ആരോഗ്യത്തിനായി വെള്ളത്തിന്റെ ആവശ്യകതയും, കുടിവെള്ളത്തിനായി സ്ത്രീകള്‍ അനുഭവിക്കുന്ന കഷ്ടപ്പാടും തിരിച്ചറിഞ്ഞ് മീരാബായി ഹാന്‍ഡ് പമ്പ് മെക്കാനിക് ആയി പരിശീലനം നേടാന്‍ തീരുമാനിച്ചു. ഗവണ്‍മെന്റ് സ്ത്രീകള്‍ക്കായുള്ള പരിശീലനം തുടങ്ങിയപ്പോള്‍, സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഉറപ്പിച്ചുകൊണ്ട് മീരാബായി ഹാന്‍ഡ്പമ്പ് മെക്കാനിക്ക് ആവാന്‍ തീരുമാനിക്കുകയായിരുന്നു. 1990കളിലെ മൂന്നുമാസത്തെ പരിശീലനത്തിനു ശേഷം അവര്‍ ഹാന്‍ഡ് പമ്പുകള്‍ ശരിയാക്കിത്തുടങ്ങി.

ആദ്യകാലങ്ങളില്‍ വ്യക്തിപരമായ പല ബുദ്ധിമുട്ടുകളും മീരാബായിക്ക് നേരിടേണ്ടിവന്നു. നാലുവര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം അവര്‍ക്ക് ഭര്‍ത്താവിനെ നഷ്ടമായി. അയാളുടെ രണ്ടാംഭാര്യയായിരുന്നു മീരാബായി. പുനര്‍വിവാഹത്തിന് അനുമതി കൊടുക്കുന്ന ദക്ഷിണരാജസ്ഥാനിലെ ഒരു ആചാരമായ 'നാത'അനുഷ്ഠിക്കാന്‍ ആദ്യഭാര്യയെ തെരഞ്ഞെടുത്തു. മീരാബായിക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ അവര്‍ പഡുണയിലെ സഹോദരന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ നിര്‍ബന്ധിതയായി.

http://www.azhimukham.com/positive-story-anitha-devi-mushroom-women-anantpur-inspires-hundreds-of-women/

പഡുണയില്‍ വീടുകള്‍ കുന്നുകള്‍ക്കിടയില്‍ പരന്നുകിടക്കുകയാണ്. ടാക്സിയല്ലാതെ പ്രാദേശിക യാത്രാസൌകര്യങ്ങള്‍ കാര്യമായി ഇല്ല. ഇത്തരം സാഹചര്യത്തില്‍ മീരാബായിക്ക് തന്റെ ഭാരമേറിയ ഉപകരണങ്ങളുമായി മൈലുകളോളം നടക്കേണ്ടിവന്നു. പലപ്പോഴും ദിവസം മുഴുവന്‍ പണിയെടത്ത് വീട്ടിലെത്തുമ്പോഴേക്കും അവര്‍ തളര്‍ന്നിട്ടുണ്ടാവും. വീടെത്തിക്കഴിഞ്ഞാല്‍ വീട്ടുപണിയില്‍ ഏര്‍പ്പെടേണ്ടിയും വരുന്നു. ആ ഉള്‍പ്രദേശങ്ങളില്‍ സ്ത്രീകള്‍ ജോലിക്കായി വീട്ടില്‍നിന്ന് പുറത്തുപോകാറില്ല. അങ്ങനെ പോകുന്നവര്‍ സ്വഭാവഹത്യക്ക് ഇരയാകുകയാണ് പതിവ്. മീരാബായിക്ക് യാത്ര ചെയ്യുകയും പുരുഷന്മാരോടൊപ്പം ജോലിചെയ്യുകയും വേണ്ടിവരുന്നു എന്നത് അവഹേളനങ്ങള്‍ കൂടാന്‍ ഇടയാക്കി. കുത്തുവാക്കുകളെ വകവെക്കാതെ അവര്‍ ആത്മസമര്‍പ്പണത്തോടെ ജോലി ചെയ്തു. ഭയക്കാതെ ജോലി ചെയ്ത് ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ സഹോദരന്‍ പ്രോത്സാഹിപ്പിച്ചു. ഇപ്പോള്‍ പുരുഷന്മാരും സ്ത്രീകളും അവരുടെ ജോലിയെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്നുമാത്രമല്ല, അവരുടെ ഭാരമേറിയ പൈപ്പുകള്‍ പൊക്കാനും ഉപകരണങ്ങളുടെ പെട്ടി ചുമക്കാനും സന്നദ്ധരാവുകയും ചെയ്യുന്നു.

http://www.azhimukham.com/positivestory-youth-give-up-guns-for-banana-farming-in-assam/

തങ്ങളുടെ വൈദഗ്ദ്ധ്യം ഉപയോഗിക്കാനും ഒരുമിച്ച് ചേര്‍ന്ന് പ്രശ്നങ്ങളെ കൂട്ടായി നേരിടാനും സ്ത്രീകളെ സഹായിക്കുന്ന ലാഭേച്ഛയില്ലാത്ത സംഘടനയാണ് ദക്ഷിണരാജസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന സേവാമന്ദിര്‍. സേവാമന്ദറിന്റെ ഫീല്‍ഡ് ഇന്‍ ചാര്‍ജായ പ്രഭുലാല്‍ മീണയും മീരാബായിയുടെ പ്രവര്‍ത്തികളോട് ഐക്യപ്പെടുന്നു. “അവര്‍ സ്വതന്ത്രയും ധീരയുമായ സ്ത്രീയാണ്. സ്ത്രീശാക്തീകരണത്തിന്റെ കുറ്റമറ്റ ഉദാഹരണമാണ് മീരാബായി”.

http://www.azhimukham.com/positivestory-bomb-blast-survivor-malvika-iyer/


Next Story

Related Stories