പോസിറ്റീവ് സ്റ്റോറീസ്

ഹർത്താലിൽ വലഞ്ഞ അയ്യപ്പ ഭക്തർക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി ഡിവൈഎഫ്ഐ കോട്ടക്കൽ ബ്ലോക്ക് കമ്മിറ്റി

ചിക്കമംഗല്ലൂർ മുതൽ ബാംഗ്ലൂരിൽ നിന്നും വരെയുള്ള ഭക്തർ ശബരിമലയിലേക്കുള്ള യാത്ര മധ്യേ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നു

കെപി ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശബരിമല കര്‍മ സമിതി ബിജെപി പിന്തുണയോടെ പ്രഖ്യാപിച്ച ഹർത്താലിൽ വലഞ്ഞ അയ്യപ്പ ഭക്തർക്കും വഴി യാത്രക്കാർക്കും സൗജന്യ ഭക്ഷണ വിതരണം നടത്തി ഡിവൈഎഫ്ഐ കോട്ടക്കൽ ബ്ലോക്ക് കമ്മിറ്റി.

അർധരാത്രി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താൽ അയ്യപ്പ ഭക്തരെ അക്ഷരാർത്ഥത്തിൽ ദുരിതത്തിലാക്കി. ഹോട്ടൽ തേടി നടക്കുന്ന ഒരുപാട് ഭക്തരെ നഗരത്തിൽ കണ്ടു മുട്ടിയതിനു ശേഷം ആണ് ഈ ആശയം ഉടലെടുത്തതെന്ന് ഡി വൈ എഫ് ഐ കോട്ടക്കൽ ബ്ളോക് കമ്മിറ്റി സെക്രട്ടറി ഷമീർ അഴിമുഖത്തോട് പറഞ്ഞു.

“നൂറിലധികം പേര് ആണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തിയത്. ഒരു കാറ്ററിങ് കമ്പനിയുടെ കീഴിൽ ചെറിയ സദ്യ തന്നെ ഒരുക്കിയിരുന്നു. ചിക്കമംഗല്ലൂർ മുതൽ ബാംഗ്ലൂരിൽ നിന്നും വരെയുള്ള ഭക്തർ ശബരിമലയിലേക്കുള്ള യാത്ര മധ്യേ ഭക്ഷണം കഴിക്കാനായി എത്തിയിരുന്നു, രാവിലെ മുതൽ ഓറഞ്ച് മാത്രം കഴിച്ചാണ് ഈ കുടുംബങ്ങൾ യാത്ര ചെയ്തിരുന്നത്. ” ഷമീർ പറഞ്ഞു.

അതേ സമയം ഇന്ന് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു.

ശബരിമല LIVE: കെപി ശശികലയ്ക്ക് ജാമ്യം ലഭിച്ചു; ഭക്തരോടുള്ള യുദ്ധപ്രഖ്യാപനമെന്ന് ഹിന്ദു ഐക്യവേദി നേതാവ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍