UPDATES

പോസിറ്റീവ് സ്റ്റോറീസ്

പ്രളയ കേരളത്തിന് കൈതാങ്ങായ ജെയ്‌സലിന് പ്രിയപ്പെട്ടൊരു സമ്മാനം

മത്സ്യത്തൊഴിലാളിയായ ജെയ്‌സല്‍ താനൂരുകാരനാണ്. ജെയ്‌സലിന്റെ ഈ പ്രവര്‍ത്തി ദേശീയ മാധ്യമങ്ങള്‍ പോലും ഏറ്റെടുത്തിരുന്നു.

പ്രളയ സമയത്ത് കേരളത്തിന് ലഭിച്ച പുതിയ സൈന്യമായിരുന്നു മത്സ്യത്തൊഴിലാളികള്‍. അവരില്‍ ഒരാളായ ജെയ്‌സലിനെ കേരളം ഒരിക്കലും മറക്കില്ല. വെള്ളം കയറുന്ന വീടുകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്ന വേളയില്‍ ബോട്ടിലേക്കുകയറാന്‍ കഴിയാത്തവര്‍ക്കു മുന്നില്‍ കുനിഞ്ഞു കൊടുത്ത സ്വയം ചവിട്ടുപടിയായി മാറിയ ജെയ്‌സലിന്റെ ഏറ്റവും വലിയ ആഗ്രഹമായ വീട് പൂവണിഞ്ഞിരിക്കുന്നു.

പ്രളയ സമയത്ത് സോഷ്യല്‍ മീഡിയയില്‍ വയറലായിരുന്നു ജെയ്‌സലും ജെയ്‌സലിന്റെ പ്രവര്‍ത്തിയും. മത്സ്യത്തൊഴിലാളിയായ ജെയ്‌സല്‍ താനൂരുകാരനാണ്. ജെയ്‌സലിന്റെ ഈ പ്രവര്‍ത്തി ദേശീയ മാധ്യമങ്ങള്‍ പോലും ഏറ്റെടുത്തിരുന്നു. അതിനു ശേഷം ഒരുപാടു പേരില്‍ നിന്നുമായി ഒട്ടനവധി സമ്മാനങ്ങള്‍ ജെയ്‌സലിനെ തേടിയെത്തി.

സുന്നി യുവജന സംഘമാണ് ജെയ്സലിന് വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്‌. വളരെ ദാരുണമായ അവസ്ഥയിലായിരുന്നു ജെയ്സലും കുടുംബവും മുന്‍പ് താമസിച്ചിരുന്നത്. ഇപ്പോള്‍ പരപ്പനങ്ങാടിക്കടുത്തുള്ള ആവില്‍ ബീച്ചിനടുത്താണ് പുതിയ വീടുയര്‍ന്നിരിക്കുന്നത്.  16 ലക്ഷം രൂപയാണ് ചെലവില്‍ 1100 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ട് മുറികളുള്ള രണ്ടുനില വീടാണിത്. ശനിയാഴ്ച പുതിയ വീട്ടിലേക്കുമാറുമ്പോള്‍ എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുന്നു എന്നാണ് ജെയ്സല്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍