ബഹുരാഷ്ട്ര കമ്പനിയിലെ ജോലി വാഗ്ദാനം വേണ്ടെന്ന് വെച്ച് സ്വന്തം നാട്ടിലെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പെണ്‍കുട്ടി. ബാംഗ്ലൂരുകാരിയായ നിവേദയെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ പറയം. എന്നാല്‍ ഇങ്ങനെ ചുരുങ്ങിയ ചില വാക്കുകളില്‍ ഒതുക്കാവുന്നതല്ല ഈ 23 കാരിയുടെ പ്രവര്‍ത്തനങ്ങള്‍. 'നീ നിന്റെ പാഷനെ പിന്തുടരൂ, അതിനു കരുത്തായി ഞാന്‍ കൂടെയുണ്ട്' എന്ന അമ്മയുടെ പിന്തുണയിലൂടെ ഈ പെണ്‍കുട്ടി സൃഷ്ടിച്ചത് രാജ്യത്തെ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമാകുന്ന സംവിധാനമാണ്. ബാംഗ്ലൂര്‍ ആര് വി കോളേജ് ഓഫ് എന്‍ജിനീയറിംഗില്‍ കെമിക്കല്‍ എന്‍ജിനീയറിംഗിന് പഠിക്കുമ്പോഴാണ് നാട്ടിലെ മാലിന്യ പ്രശ്നം നിവേദയുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് അതിനൊരു പരിഹാരം കണ്ടെത്താനുള്ള നിവേദയുടെ യാത്ര ട്രാഷ്കോണ്‍ ലാബില്‍ ചെന്നെത്തി. ട്രാഷ്കോണ്‍ ലാബ് എന്ന നിവേദയുടെ സ്റ്റാര്‍ട്ടപ്പ് ആദ്യം നിര്‍മിച്ചത് ട്രാഷ് ബോട്ട് എന്ന ഓട്ടോമേറ്റഡ് മെഷീനാണ്. നിവേദയും സുഹൃത്ത് സൗരഭ് ജെയ്നും ചേര്‍ന്നാണ് ട്രാഷ് ബോട്ട് നിര്‍മിച്ചത്. ജൈവമാലിന്യങ്ങള്‍ വളമാക്കുകയും, അജൈവമാലിന്യങ്ങള്‍ കസേര, മേശ തുടങ്ങിയവ നിര്‍മിക്കാനുള്ള ബോര്‍ഡുകളുമാക്കി മാറ്റുകയാണ് ഈ റോബോര്‍ട്ട് ചെയ്യുന്നുത്. ചെന്നൈ എയര്‍പോര്‍ട്ടിലെ 5000 കിലോ വേസ്റ്റ് റീസൈക്ലിംഗ് ആണ് ആദ്യം ട്രാഷ്കോണിന് ലഭിച്ച കരാര്‍. പിന്നീട് നിരവധി കരാറുകളിലൂടെ സംരംഭം വളര്‍ന്നു. 500 കിലോ മുതല്‍, പത്ത് ടണ്‍വരെ വേസ്റ്റ് കപ്പാസിറ്റിയുള്ള ട്രഷ്ബോട്ടുകള് ട്രാഷ്കോണ്‍ പുറത്തിറക്കിയിട്ടണ്ട്. വിദേശത്ത് ഇത്തരത്തിലുള്ള യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ ഒരു കോടി രൂപ ചെലവ് വരുമെന്നിരിക്കെ ദിവസം 1000 രൂപ മതി ട്രാഷ്ബോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക്. ഈ സംരംഭത്തെ തേടി നിരവധി പുരസ്കാരങ്ങളും എത്തിയിട്ടുണ്ട്. കര്‍ണാടക ഗവണ്മെന്റ് നടത്തിയ സ്റ്റാര്‍ട്ടപ്പ് അവാര്‍ഡില്‍ ട്രാഷ്ബോട്ട് പദ്ധതി തെരഞ്ഞെടുക്കപ്പെട്ടു.
ട്രാഷ് ബോട്ട്; മാലിന്യ സംസ്കരണത്തിന് പുത്തന്‍ മാര്‍ഗവുമായി ഇരുപത്തിമൂന്നുകാരി

Next Story